Kerala Kaumudi Online
Friday, 24 May 2019 12.05 AM IST

സംസ്കാരത്തിന്റെ ക്ഷേത്ര കലകൾ

kk

പ്രധാന നാട്യകലകൾ

കൂ​ടി​യാ​ട്ടം,​ ​കൂ​ത്ത്,​ ​​അ​ഷ്ട​പ​ദി​യാ​ട്ടം,​കൃ​ഷ്ണാ​ട്ടം,​ ​ക​ഥ​ക​ളി,​ ​തു​ള്ളൽ,​ ​മോ​ഹി​നി​യാ​ട്ടം എന്നിവയാണ് പ്രധാന നാട്യകലകൾ.​ ഇ​തിൽ​ ​ക​ഥ​ക​ളി​യും​ ​തു​ള്ള​ലും​ ​ആ​രം​ഭ​കാ​ലം​ ​മു​തൽ​ ​ത​ന്നെ​ ​ക്ഷേ​ത്ര​പ​രി​സ​ര​ങ്ങൾ​ക്കു​ ​പു​റ​ത്തും​ ​പ്ര​ദർ​ശി​പ്പി​ച്ചി​രു​ന്നു.​ ​കൂ​ത്ത്,​ ​കൂ​ടി​യാ​ട്ടം,​ ​കൃ​ഷ്ണ​നാ​ട്ടം​ ​എ​ന്നി​വ​യും​ ​പി​ന്നീ​ട് ​ക്ഷേ​ത്ര​വേ​ദി​കൾ​ക്ക് ​പു​റ​ത്തു​വ​ന്നു.​ ​എ​ങ്കി​ലും​ ​പ്ര​ധാ​ന​ ​നാ​ട്യ​ക​ല​ക​ളു​ടെ​ ​പി​റ​വി​യും​ ​വ​ളർ​ച്ച​യും​ ​ക്ഷേ​ത്രാ​ചാ​ര​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​താ​യി​രു​ന്നു.

  • കൂടിയാട്ടം

സം​സ്കൃ​ത​ ​നാ​ട​ക​ങ്ങൾ​ ​ഭ​ര​ത​ന്റെ​ ​നാ​ട്യ​ശാ​സ്ത്ര​മ​നു​സ​രി​ച്ച് ​ഇ​ന്ത്യ​യുടെ​ ​പ​ല​ ​ഭാ​ഗ​ങ്ങ​ളി​ലും​ ​അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.​ ​കേ​ര​ള​ത്തി​ന്റെ​ ​ചി​ല​ ​ഭേ​ദ​ഗ​തി​ക​ളോ​ടെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​താ​ണ് ​കൂ​ടി​യാ​ട്ടം.​ ​അ​ഷ്ട​ബ​ന്ധ​പ്ര​തി​ഷ്ഠ​യു​ള്ള​ ​ക്ഷേ​ത്ര​ങ്ങ​ളി​ലെ​ ​കൂ​ത്ത​മ്പ​ല​ങ്ങ​ളിൽ​ ​മാ​ത്ര​മേ​ ​കൂ​ടി​യാ​ട്ടം​ ​ന​ട​ത്തി​യി​രു​ന്നു​ള്ളൂ.​

പ​റ​ക്കും​ ​കൂ​ത്തു​ ​മു​ത​ലാ​യ​ ​ചി​ല​തു​മാ​ത്രം​ ​അ​വ​ത​രി​പ്പി​ക്കാ​നു​ള്ള​ ​സൗ​ക​ര്യ​ത്തി​നാ​യി​ ​അ​മ്പ​ല​പ്പ​റ​മ്പു​ക​ളിൽ​ ​ന​ട​ത്താ​റു​ണ്ടാ​യി​രു​ന്നു.​ ​അ​ത്ത​രം​ ​പ​റ​മ്പു​ക​ളിൽ​ ​ചി​ല​വ​ ​ഇ​ന്നും​ ​കൂ​ത്തു​പ​റ​മ്പ് ​എ​ന്ന​ ​പേ​രിൽ​ ​അ​റി​യ​പ്പെ​ടു​ന്നു.​ ​ചാ​ക്യാർ​മാ​രും​ ​ന​ങ്ങ്യാർ​മാ​രും​ ​ചേർ​ന്നാ​ണ് ​അ​ഭി​ന​യം.​ ​മി​ഴാ​വ് ​കൊ​ട്ടാൻ​ ​ന​മ്പ്യാ​രും​ ​കു​ഴി​ത്താ​ളം​ ​പി​ടി​ക്കാൻ​ന​ങ്ങ്യാ​രും​ ​ഉ​ണ്ടാ​കും.

koodiyattam

  • ചാക്യാർകൂത്ത്

ഒ​രു​ ​ന​ട​ന്റെ​ ​മാ​ത്രം​ ​അ​ല്പാ​ഭി​ന​യ​ത്തോ​ടു​കൂ​ടി​യ​ ​പു​രാ​ണ​ക​ഥ​യുടെ ​പ്ര​തി​പാ​ദ​ന​മാ​ണ് ​ചാ​ക്യാർ​കൂ​ത്ത്.​
​കൂ​ടി​യാ​ട്ട​ത്തി​ലെ​ ​വി​ദൂ​ഷ​ക​ന്റെ​ ​വേ​ഷ​മാ​യി​രി​ക്കും​ ​ആ​ ​ന​ടൻ​ ​ധ​രി​ക്കു​ന്ന​ത്.​ ​കൂ​ടി​യാ​ട്ട​ത്തി​ലാ​യാ​ലും​ ​ഒ​രു​ ​ന​ടൻ​ ​മാ​ത്രം​ ​രം​ഗ​ത്തു​ ​നി​ന്ന് ​അ​ഭി​ന​ന​യി​ക്കു​മ്പോൾ​ ​അ​തി​നെ​ ​കൂ​ത്തെ​ന്നു​ ​പ​റ​യും.​

ആ​ശ്ച​ര്യ​ ​ചൂ​ഡാ​മ​ണി​ ​നാ​ട​ക​ത്തി​ലെ​ ​ഒ​രു​ ​അ​ങ്ക​മാ​യ​ ​അം​ഗു​ലീ​യാ​ങ്കം,​ ​മ​ന്ത്രാ​ങ്കം,​ ​മ​ത്ത​വി​ലാ​സം​ ​എ​ന്നി​വ​യാ​ണ് ​പ്ര​ശ​സ്ത​മാ​യ​ ​കൂ​ത്തു​കൾ.
കൂ​ത്തി​നി​ട​യിൽ​ ​ചാ​ക്യാർ​ ​എ​ന്തു​പ​റ​ഞ്ഞാ​ലും​ ​ശി​ക്ഷ​യി​ല്ല.​ ​നൈ​മി​ശാ​ര​ണ്യ​ത്തിൽ​ ​ക​ഥാ​ക​ഥ​നം​ ​ന​ട​ത്തു​ന്ന​ ​സൂ​ത​ന്റെ​ ​പ്ര​തി​നി​ധി​യാ​യി​ ​കൂ​ത്തു​പ​റ​യു​ന്ന​ ​ചാ​ക്യാ​രെ​ ​ക​ണ​ക്കാ​ക്കു​ന്നു.

chakyaar-koothu

  • പാഠകം

കൂ​ത്തി​ന്റെ​ ​കു​റേ​ക്കൂ​ടി​ ​ല​ളി​ത​വും​ ​ജ​ന​കീ​യ​വു​മാ​യ​ ​രൂ​പ​മാ​ണ് ​പാ​ഠ​കം.​ ​ഇ​തി​ലും​ ​ഹാ​സ്യ​ത്തിൽ​ ​പൊ​തി​ഞ്ഞ​ ​സാ​മൂ​ഹ്യ​വി​മർ​ശ​ന​മാ​കാം.​ ​ന​മ്പ്യാ​രാ​ണ് ​പാ​ഠ​കം​ ​പ​റ​യു​ക.​ ​മി​ഴാ​വു​പോ​ലു​ള്ള​ ​വാ​ദ്യ​മൊ​ന്നും​ ​പാ​ഠ​ക​ത്തി​നി​ല്ല.​ ​ല​ളി​ത​മാ​ണ് ​ന​മ്പ്യാ​രു​ടെ​ ​വേ​ഷം.​ ​പ​ട്ടു​ടു​ത്തു​ ​ക​ഴു​ത്തിൽ​ ​സ്വർ​ണ​ ​മു​ത്തു​മാ​ല​യോ​ ​രു​ദ്രാ​ക്ഷ​മോ​ ​അ​ണി​ഞ്ഞി​രി​ക്കും.​ ​ത​ല​യിൽ​ ​പ​ട്ടു​കൊ​ണ്ട് ​ചു​റ്റി​ക്കെ​ട്ടും.​ ​കൂ​ത്തി​നു​ള്ള​തു​പോ​ലെ​ ​ സ്ഥല​കാ​ല​ ​നി​ബ​ന്ധ​ന​ക​ളൊ​ന്നും​ ​പാ​ഠ​ക​ത്തി​നി​ല്ല.​ ​ക്ഷേ​ത്ര​ത്തി​ന് ​പു​റ​ത്ത് ​ഏ​തു​ ​നേ​ര​ത്തും​ ​പാ​ഠ​ക​മാ​കാം.​ ​കൂ​ത്തി​ന് ​മി​ഴാ​വു​ ​കൊ​ട്ടാൻ​ ​നിൽ​ക്കു​ന്ന​ ​ന​മ്പ്യാർ​ ​ആ​ ക​ല​ ​സ്വാ​യ​ത്ത​മാ​ക്കി​ ​അ​തി​നെ​ ​ല​ളി​ത​മാ​യി​ ​പു​ന​രാ​വി​ഷ്ക​രി​ച്ച​താ​കാം​ ​പാ​ഠ​കം.

paadakam

  • തുള്ളൽ

കൂ​ടി​യാ​ട്ടം,​ ​കൂ​ത്ത് ​എ​ന്നി​വ​യെ​ക്കാൾ​ ​ജ​ന​കീ​യ​മാ​യ​ ​ക​ലാ​രൂ​പം.​ ​ക​ല​ക്ക​ത്തു​ ​കു​ഞ്ചൻ​ ​ന​മ്പ്യാ​രാ​ണ് ​തു​ള്ള​ലി​ന്റെ​ ​ഉ​പ​ജ്ഞാ​താ​വ്.​ ​കൂ​ത്ത് ​പ​റ​യു​ന്ന​തി​നി​ട​യിൽ​ ​മി​ഴാ​വ് ​കൊ​ട്ടു​ക​യാ​യി​രു​ന്നു​ ​ന​മ്പ്യാർ​ ​അ​ല്പം​ ​മ​യ​ങ്ങി​പ്പോ​യ​ത്രെ.​ ​അ​തി​ന് ​ചാ​ക്യാർ​ ​രൂ​ക്ഷ​മാ​യി​ ​വി​മർ​ശി​ച്ചു.​ ​ആ​ ​ചാ​ക്യാ​രോ​ട് ​പ​ക​രം​ ​വീ​ട്ടാൻ​ ​ന​മ്പ്യാർ​ ​തു​ള്ള​ലു​ണ്ടാ​ക്കി​യെ​ന്നാ​ണ് ​ഐ​തി​ഹ്യം.​ ​എ​ന്താ​യാ​ലും​ ​സാ​ധാ​ര​ണ​ ​ജ​ന​ങ്ങൾ​ക്കു​വേ​ണ്ടി​യു​ള്ള​ ​ക​ലാ​രൂ​പ​മാ​ണി​ത്.

ഓ​ട്ടൻ​ ​തു​ള്ളൽ,​ ​പ​റ​യൻ​ ​തു​ള്ളൽ,​ ​ശീ​ത​ങ്കൻ​ ​തു​ള്ളൽ​ ​എ​ന്നി​ങ്ങ​നെ​ ​തു​ള്ളൽ​ ​മൂ​ന്നു​ത​രം.ഓ​ടി​കൊ​ണ്ടു​ള്ള​ ​തു​ള്ള​ലാ​ണ് ​ഓ​ട്ടൻ​ ​തു​ള്ളൽ. പ​റ​യൻ,​ ​ശീ​ത​ങ്കൻ​ ​എ​ന്നി​വ​ ​ജാ​തി​പ്പേ​രു​ക​ളാ​ണ്.​ ​ആ​ ​ജാ​തി​ക്കാ​രു​ടെ​ ​ഇ​ട​യിൽ​ ​നി​ല​വി​ലി​രു​ന്ന​ ​ചി​ല​ ​പ്രാ​കൃ​ത​ ​നൃ​ത്ത​ങ്ങ​ളെ​യും​ ​ചാ​ക്യാർ​കൂ​ത്തി​ലെ​ ​ചി​ല​ ​അം​ശ​ങ്ങ​ളെ​യും​ ​കൂ​ട്ടി​യി​ണ​ക്കി​യാ​യി​രി​ക്കാം​ ​കു​ഞ്ചൻ​ ​ന​മ്പ്യാർ​ ​തു​ള്ള​ലി​ന് ​രൂ​പം​ ​നൽ​കി​യ​ത്.
പു​രാ​ണ​ക​ഥ​ക​ളാ​ണ് ​തു​ള്ള​ലി​ലെ​ ​ഇ​തി​വൃ​ത്തം​. ​കു​ഞ്ചൻ​ ​ന​മ്പ്യാർ​ ​അ​തി​ന് ​കേ​ര​ളീ​യ​ ​ഛാ​യ​ ​നൽ​കി.​ ​പു​രാ​ണ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലും​ ​മ​റ്റും​ ​കേ​ര​ളീ​യ​രു​ടെ​ ​സ്വ​ഭാ​വ​വും​ ​പ്ര​വൃ​ത്തി​ക​ളും​ ​ആ​രോ​പി​ച്ച് ​വി​മർ​ശി​ക്കു​ക​വ​ഴി​ ​ക​ടു​ത്ത​സാ​മൂ​ഹ്യ​വി​മർ​ശ​ന​മാ​ണ് ​കു​ഞ്ചൻ​ ​ന​മ്പ്യാർ​ ​നിർ​വ​ഹി​ച്ച​ത്.​ ​പു​രാ​ണ​ക​ഥ​ക​ളി​ലൂ​ടെ​ ​ധർ​മ്മോ​പ​ദേ​ശ​വും​ ​നൽ​കി.​ ​

വി​മർ​ശ​നം​ ​ഹാ​സ്യ​ത്തി​ന്റെ​ ​അം​ശം​ ​ധാ​രാ​ളം​ ​ക​ലർ​ന്ന​തി​നാ​ലും​ ​പു​രാ​ണ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​ ​പേ​രി​ലാ​ക​യാ​ലും​ ​വി​മർ​ശി​ക്ക​പ്പെ​ടു​ന്ന​വർ​ക്ക് ​ക്ഷോ​ഭി​ക്കാ​നോ​ ​പ്ര​തി​ഷേ​ധി​ക്കാ​നോ​ ​ക​ഴി​യി​ല്ല.​ ​കൂ​ത്തി​ലെ​ന്ന​പോ​ലെ​ ​പ്ര​തി​പാ​ദ്യ​ത്തിൽ​ ​നി​ന്ന് ​വ്യ​തി​ച​ലി​ച്ച് ​അ​പ്പ​പ്പോൾ​ ​തോ​ന്നു​ന്ന​ ​വി​മർ​ശ​നം​ ​ഉൾ​പ്പെ​ടു​ത്താൻ​ ​തു​ള്ള​ലി​ന് ​ക​ഴി​യി​ല്ല.

thullal

  • കൃഷ്ണാട്ടം

കൃ​ഷ്ണ​നാ​ട്ട​മെ​ന്നും​ ​കൃ​ഷ്ണാ​ട്ടം​ ​അ​റി​യ​പ്പെ​ടു​ന്നു.​ ​ശ്രീ​കൃ​ഷ്ണ​ ​ക​ഥ​യെ​ ​ആ​സ്പ​ദ​മാ​ക്കി​ ​കോ​ഴി​ക്കോ​ട്ടെ​ ​സാ​മൂ​തി​രി​യാ​യ​ ​മാ​ന​വേ​ദൻ​ ​രാ​ജ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഭ​ക്തി​ ​നിർ​ഭ​ര​മാ​യ​ ​നൃ​ത്ത​നാ​ട​ക​മാ​ണ് ​കൃ​ഷ്ണാ​ട്ടം.​ ​മാ​ന​വേ​ദൻ​ ​ത​ന്നെ​ ​സം​സ്കൃ​ത​ത്തിൽ​ ​ര​ചി​ച്ച​ ​കൃ​ഷ്ണ​ ​ഗീ​തി​യാ​ണ് ​കൃ​ഷ്ണാ​ട്ട​ത്തി​ലെ​ ​വാ​ച്യാം​ശം.
ജ​യ​ദേ​വ​ന്റെ​യും​ ​മേ​ല്പ​ത്തൂർ​ ​നാ​രാ​യ​ണ​ഭ​ട്ട​തി​രി​യു​ടെ​യും​ ​സ്വാ​ധീ​നം​ ​കൃ​ഷ്ണ​ഗീ​തി​യി​ലു​ണ്ട്.​ ​ശ്രീ​കൃ​ഷ്ണ​ ​ച​രി​ത​ത്തെ​ ​എ​ട്ടു​ഭാ​ഗ​ങ്ങ​ളാ​യി​ ​തി​രി​ച്ച് ​എ​ട്ടു​ദി​വ​സ​ങ്ങ​ളാ​യി​ ​ആ​ടി​യി​രു​ന്നു.​ ​കൃ​ഷ്ണാ​ട്ടം​ ​ആ​ടു​ന്ന​തി​ന് ​ചി​ല​ ​നി​യ​മ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.
​ ​സാ​മൂ​തി​രി​യു​ടെ​ ​ഭ​ര​ണ​മേ​ഖ​ല​യ്ക്ക് ​പു​റ​ത്ത് ​ആ​ടി​ക്കൂ​ടാ.​ ​ഗു​രു​വാ​യൂ​രി​ലും​ ​മ​ല​ബാ​റി​ലെ​ ​ചി​ല​ ​ക്ഷേ​ത്ര​ങ്ങ​ളി​ലു​മാ​ണ് ​പ​തി​വാ​യി​ ​ആ​ടി​യി​രു​ന്ന​ത്.

krish

  • അഷ്ടപതിയാട്ടം

സം​സ്കൃ​ത​ത്തി​ലെ​ ​ഗീ​താ​ഗോ​വി​ന്ദം​ ​അ​ഥ​വാ​ ​അ​ഷ്ട​പ​ദി​ ​ഇ​ന്ത്യ​യി​ലെ​ ​മി​ക്ക​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​അ​ത​തി​ന്റേ​താ​യ​ ​പ്ര​ത്യേ​ക​ ​നാ​ട്യ​ ​സ​മ്പ്ര​ദാ​യ​ങ്ങ​ളിൽ​ ​ആ​ടി​വ​ന്നി​രു​ന്നു.

​കേ​ര​ള​ത്തി​ലും​ ​അ​തു​ ​അ​ര​ങ്ങ​ത്ത് ​ആ​ടാൻ​ ​പ​റ്റി​യ​ ​നൃ​ത്ത​മാ​യി​ ​ആ​വി​ഷ്ക്ക​രി​ക്ക​പ്പെ​ട്ടു.​ ​കേ​ര​ള​ത്തിൽ​ ​അ​ഷ്ട​പ​ദി​യാ​ട്ടം​ ​കൃ​ഷ്ണാ​ട്ട​ത്തി​നും​ ​കൃ​ഷ്ണാ​ട്ടം​ ​രാ​മ​നാ​ട്ട​ത്തി​നും​ ​രാ​മ​നാ​ട്ടം​ ​ക​ഥ​ക​ളി​ക്കും ​വ​ഴി​തെ​ളി​ച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KSHETHRA KALAKAL, PAITHRUKAM
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY