SignIn
Kerala Kaumudi Online
Monday, 16 December 2019 5.37 AM IST

ബാറിലെ തർക്കം: തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

man-stabbed

കിളിമാനൂർ: ബാറിലുണ്ടായ തർക്കത്തെ തുടർന്ന് മൂന്നംഗ സംഘം യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി കുത്തിക്കൊന്നു. പറണ്ടക്കുഴി ചരുവിള പുത്തൻവീട്ടിൽ ശശിയുടെ മകൻ സഞ്ചു (30) ആണ് കൊല്ലപ്പെട്ടത്.ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് പറണ്ടക്കുഴി ഷിബു വിലാസത്തിൽ ഷിബുവിന് (39)ഗുരുതര പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെ തട്ടത്തുമല പറണ്ടക്കുഴി ശാസ്താംപൊയ്ക അരോഗ്യ ഉപകേന്ദ്രത്തിന് മുന്നിലായിരുന്നു സംഭവം. സ‍ഞ്ചുവിന്റെ നാട്ടുകാരും ഇറച്ചിവെട്ടുകാരുമായ അൽഅമീൻ, അൽ മുബീൻ, മുഹമ്മദ് ജാസിം എന്നിവരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. ഇതിൽ അൽഅമീൻ,​ മുഹമ്മദ് ജാസിം എന്നിവരെ പൊലീസ് കസ്റ്റ‌ിയിലെടുത്തിട്ടുണ്ട്. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.

പെയിന്റിംഗ് തൊഴിലാളിയാണ് സഞ്ചു. സഞ്ചുവും സുഹൃത്ത് ഷിബുവും നിലമേലുള്ള ബാറിൽ എത്തിയിരുന്നു. ഇവിടെ വച്ച് അൽഅമീനെയും സംഘത്തെയും കണ്ടുമുട്ടി. ഇരുകൂട്ടരും എന്തോ പ്രശ്നത്തെച്ചൊല്ലി വഴക്കുണ്ടാക്കി. ബാർ ജീവനക്കാരും മറ്രുള്ളവരും ഇടപെട്ട് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചു. തുടർന്ന് രാത്രി പത്തുമണിയോടെ സഞ്ചുവും ഷിബുവും വീട്ടിലേക്ക് തിരികെ വരുമ്പോൾ പ്രതികൾ ആട്ടോയിൽ പിന്തുടർന്നെത്തി ഷിബുവിനെയും സഞ്ചുവിനെയും വഴിയിൽ തടഞ്ഞുനിർത്തി ബാറിലുണ്ടായ വഴക്കിനെചൊല്ലി തർക്കമായി. തർക്കത്തിനിടെ സഞ്ചുവിനെ സംഘത്തിലുണ്ടായിരുന്ന ഒരാൾ കുത്തിവീഴ്ത്തുകയായിരുന്നു. സഞ്ചുവിന് കഴുത്തിലാണ് കുത്തേറ്റത്. തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഷിബുവിന് കുത്തേറ്റത്.

കഴുത്തിൽ ആഴത്തിൽ മുറിവേറ്റ സഞ്ചുവിനെ ഉടൻ തന്നെ കിളിമാനൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു. കുത്തേറ്റ ഷിബുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊല്ലപ്പെട്ട സഞ്ചു അവിവിവാഹിതനാണ്.കിളിമാനൂർ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സഞ്ചുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അൽമുബീനുവേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് വെളിപ്പെടുത്തി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, MAN STABBED, THIRUVANANTHAPURAM, KILIMAANOOR, BAR
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.