SignIn
Kerala Kaumudi Online
Friday, 24 January 2020 11.23 PM IST

അട്ടപ്പാടിയിലേത് വ്യാജഏറ്റുമുട്ടൽ തന്നെ; മാവോയിസ്റ്റ് വേട്ടയിൽ നിലപാട് ആവർത്തിച്ച് സി.പി.ഐ

maoist-attack-

പാലക്കാട്: അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലെന്ന് ആവർത്തിച്ച് സി.പി.ഐ. സ്ഥലം സന്ദർശിച്ചതിൽനിന്നും പ്രദേശവാസികളുമായി സംസാരിച്ചതിൽ നിന്നും ഇത് വ്യാജ ഏറ്റുമുട്ടലാണെന്നാമ് ബോദ്ധ്യപ്പെടുന്നതെന്ന് സി.പി.ഐ സംസ്ഥാന പ്രതിനിധി സംഘം. സംഘം മാധ്യമങ്ങളോട് പറഞ്ഞു.


അട്ടപ്പാടിയിൽ നടന്നത് ഭരണകൂട ഭീകരതയാണെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി. പ്രസാദ് പ്രതികരിച്ചു. പൊലീസ് പദ്ധതിയിട്ട് തയാറാക്കിയ തിരക്കഥ അനുസരിച്ചാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് വ്യക്തമാണ്. കാൽ പൂർണമായി തകർന്നയാളടക്കം കൊല്ലപ്പെടുന്നതും മാവോയിസ്റ്റുകൾ തോളിൽ വെടിയേറ്റ് മരിച്ചതുമടക്കം വിഷയങ്ങൾ സംശയം ജനിപ്പിക്കുന്നതാണ്. മാവോയിസ്റ്റുകൾ പ്രദേശവാസികളെ ഉപദ്രവിക്കുകയോ ഭക്ഷണം പിടിച്ചുപറിക്കുകയോ ചെയ്തിട്ടില്ലെന്ന് സമീപ ഊരിലെ ആദിവാസികൾ സംഘത്തോട് പറഞ്ഞതായും പ്രസാദ് വ്യക്തമാക്കി.

പൊലീസ് ഭാഷ്യം ആവർത്തിക്കുകയല്ല സർക്കാർ ചെയ്യേണ്ടതെന്ന് പറഞ്ഞ പ്രതിനിധി സംഘം മജിസ്​റ്റീരിയൽ അന്വേഷണത്തിൽ കുറഞ്ഞതൊന്നും വിഷയത്തിൽ തൃപ്തികരമല്ലെന്ന് വ്യക്തമാക്കി.

സംഭവത്തെ അപലപിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ബുധനാഴ്ച തന്നെ രംഗത്തെത്തിയിരുന്നു. സി.പി.ഐ സംസ്ഥാന അസിസ്​റ്റൻറ്​ സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബു, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി. പ്രസാദ്, എം.എൽ.എമാരായ ഇ.കെ. വിജയൻ, മുഹമ്മദ് മുഹ്സിൻ, പാലക്കാട് ജില്ല സെക്രട്ടറി സുരേഷ് രാജ് എന്നിവരുൾപ്പെട്ട സംഘമാണ് സ്ഥലം സന്ദ‌‌ർശിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ATTAPPADI, MAOISTS KILLED, MAOIST ENCOUNTER, CPI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.