SignIn
Kerala Kaumudi Online
Tuesday, 07 July 2020 7.30 AM IST

കെ. എ. എസ് വിജ്ഞാപനമായി ; അപേക്ഷ ഡിസംബർ നാലു വരെ, 184 ഒഴിവുകൾ, ഫെബ്രുവരിയിൽ പ്രിലിമിനറി പരീക്ഷ

kas-

തിരുവനന്തപുരം:കേരളത്തിന്റെ സ്വന്തം സിവിൽ സർവീസ് യാഥാർത്ഥ്യമാക്കുന്നതിന്റെ സുപ്രധാന ചുവടുവയ്‌പായി കെ.എ.എസ് പരീക്ഷയ്‌ക്കുള്ള ആദ്യ വിജ്ഞാപനം കേരളപ്പിറവി ദിനത്തിൽ പി.എസ്.സി ആസ്ഥാനത്ത് പുറത്തിറക്കി.

ഓഫീസർ ജൂനിയർ ടൈം സ്‌കെയിൽ ട്രെയിനി തസ്തികയിൽ നേരിട്ടുള്ള നിയമനമടക്കം മൂന്നു ധാരകളിലായി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. വിജ്ഞാപനത്തിൽ പ്രതീക്ഷിത ഒഴിവുകളുന്നാണുള്ളതെങ്കിലും 184 ഒഴിവുകൾ ഉണ്ടായേക്കാമെന്ന് പി.എസ്.സി വ്യക്തമാക്കി. മൂന്ന് വിഭാഗങ്ങളിലും പട്ടിക, പിന്നാക്ക സംവരണമുണ്ട്. സെക്രട്ടേറിയ​റ്റ് സംഘടനകളുടേതടക്കം എതിർപ്പുകൾ അതിജീവിച്ചാണ് സർക്കാർ കെ.എ.എസ് യാഥാർത്ഥ്യമാക്കുന്നത്.

മൂന്ന് ധാരകളിലേക്ക് 186, 187, 188/2019 എന്നീ കാ​റ്റഗറി നമ്പരുകളിലാണ് വിജ്ഞാപനമിറക്കിയത്. പി.എസ്‌.സി വെബ്‌സൈ​റ്റിലൂടെ ഒ​റ്റത്തവണ രജിസ്​റ്റർ ചെയ്തവർക്കും പുതുതായി രജിസ്‌റ്റർ ചെയ്യുന്നവർക്കും ഡിസംബർ നാലിന് അർദ്ധരാത്രി വരെ അപേക്ഷിക്കാം. പി.എസ്.സി ചെയർമാൻ എ. സക്കീറും അംഗങ്ങളും ചേർന്നാണ് വിജ്ഞാപനം പുറത്തിറക്കിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KAS, KERALA PSC
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.