തിരുവനന്തപുരം : കേരള സർവകലാശാലയുടെ ഈ വർഷത്തെ ഒ.എൻ.വി സ്മാരക പുരസ്കാരത്തിന് കഥാകൃത്ത് ടി. പത്മനാഭൻ അർഹനായതായി വൈസ് ചാൻസലർ വി.പി. മഹാദേവൻ പിള്ള വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഷാർജയിലുള്ള പത്മനാഭൻ മടങ്ങിയെത്തിയ ശേഷം അവാർഡ് സമ്മാനിക്കും. അവാർഡ് നിർണയ കമ്മിറ്റി ചെയർമാൻ ഡോ. ദേശമംഗലം രാമകൃഷ്ണൻ, പ്രോ വൈസ് ചാൻസലർ പ്രൊഫ. പി.പി. അജയകുമാർ, രജിസ്ട്രാർ ഡോ. സി.ആർ. പ്രസാദ്, മലയാളവിഭാഗം മേധാവി ഡോ. ഷിഫ എന്നിവരും വാർത്താസമ്മളനത്തിൽ പങ്കെടുത്തു.