SignIn
Kerala Kaumudi Online
Sunday, 15 December 2019 1.00 AM IST

സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഇരുപതിൽ കൂടുതൽ അശ്ലീല വീഡിയോ: മുൻ പി.ടി.എ സെക്രട്ടറിക്ക് രക്ഷിതാക്കൾ നൽകിയ 'പണി'

whatsapp

തലശ്ശേരി: സ്ത്രീകളുൾപ്പെടെയുള്ള സ്‌കൂൾ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോകളയച്ച മുൻ പി.ടി.എ സെക്രട്ടറിക്കെതിരെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. ഗ്രൂപ്പിലേക്ക് കുട്ടികളുടേതുൾപ്പെടെ ഇരുപതിലധികം വീഡിയോകളയച്ചെന്നാണ് തലശ്ശേരി ഗോപാൽപേട്ട സ്വദേശിയായ ഇയാൾക്കെതിരെയുള്ള പരാതി.

അതേസമയം വീഡിയോ താൻ അറിയാതെയാണ് ഗ്രൂപ്പിലേക്ക് വന്നതെന്നാണ് സെക്രട്ടറിയുടെ വാദം. കൂടാതെ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ രക്ഷിതാക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു.

പരാതി നൽകിയെങ്കിലും ഇതിന്റെ തെളിവ് ആരും നൽകിയിട്ടില്ലെന്ന് പൊലീസ് പറയുന്നു.​ അതോടൊപ്പം പരാതിയെക്കുറിച്ച് പരിശോധിക്കുകയാണെന്നും അതിനുശേഷം കേസെടുക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം,​ സെക്രട്ടറി സി.പി.എം പ്രവർത്തകനാണെന്നും ഇയാളെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ആരോപിച്ച് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SCHOOL WHATSAPP GROUP, POLICE, PTA SECRETARY, KANNUR
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.