SignIn
Kerala Kaumudi Online
Friday, 06 December 2019 11.38 AM IST

ചെ​റു​വി​ര​ലെ​ങ്കി​ലും​ ​ച​ലി​പ്പി​ക്കാ​ൻ​ ന​മു​ക്ക് ​ക​ഴി​യ​ണം, ആ കനൽ ആളിക്കത്തണം

kala-mohan

വാള​യാ​ർ​ ​ഇ​ന്ന് ​ഓ​രോ​ ​മ​ല​യാ​ളി​യെ​യും​ ​പൊ​ള്ളി​ക്കു​ന്ന​ ​വി​ഷ​യ​മാ​ണ്.​ ​മ​നഃ​സാ​ക്ഷി​ ​വ​റ്റാ​ത്ത​ ​ഏ​തൊ​രാ​ളി​ലും​ ​ആ​ ​തീ​ ​ആ​ളി​ക്ക​ത്തും,​ ​ക​ത്ത​ണം.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​ഹാ​ഷ് ​ടാ​ഗു​ക​ൾ​ ​നി​റ​ഞ്ഞാ​ൽ,​ ​ക​ര​ള​ലി​യി​ക്കു​ന്ന​ ​ഒ​രു​ ​പോ​സ്റ്റ് ​ഷെ​യ​ർ​ ​ചെ​‌​യ്‌​താ​ൽ​ ,​ ​പു​ന​ര​ന്വേ​ഷ​ണം​ ​പ്ര​ഖ്യാ​പി​ച്ചാ​ൽ​ ​ആ​ ​ക​ന​ൽ​ ​കെ​ട്ടു​ ​പോ​ക​രു​ത്.​ ​വീ​ട്ടി​നു​ള്ളി​ലും​ ​പു​റ​ത്തും​ ​ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ ​ഓ​രോ​ ​കു​ട്ടി​ക്ക് ​വേ​ണ്ടി​യും​ ​അ​ത് ​തെ​ളി​ഞ്ഞു​ ​ക​ത്ത​ണം.​ ​പ​തി​മൂ​ന്നും​ ​ഒ​മ്പ​തും​ ​വ​യ​സ് ​മാ​ത്രം​ ​പ്രാ​യ​മു​ണ്ടാ​യി​രു​ന്ന​ ​ആ​ ​പി​ഞ്ചു​ ​ബാ​ലി​ക​മാ​രെ​ ​പോ​ലെ​ ​ക്രൂ​ര​ ​പീ​ഡ​ന​ങ്ങ​ൾ​ ​ഏ​റ്റു​ ​വാ​ങ്ങേ​ണ്ടി​ ​വ​രു​ന്ന​ ​നി​ര​വ​ധി​ ​കു​ഞ്ഞു​ങ്ങ​ളു​ണ്ട് ​ന​മു​ക്കി​ട​യി​ൽ.​ ​പി​റ​ന്നു​ ​വീ​ഴു​ന്ന​ ​ഓ​രോ​ ​കു​ഞ്ഞു​പൂ​വു​ക​ൾ​ക്കാ​യും​ ​നി​താ​ന്ത​ ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്ത​ണം.

വി​ല്ല​നാ​കു​ന്ന​ ​സാ​ഹ​ച​ര്യം
കു​ഞ്ഞു​ങ്ങ​ൾ​ ​പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്ന​ ​കേ​സു​ക​ൾ​ ​വ​രു​മ്പോ​ൾ​ ​ആ​ ​വീ​ടു​ക​ളി​ലെ​ ​അ​ന്ത​രീ​ക്ഷം​ ​എ​ന്താ​യി​രു​ന്നു​ ​എ​ന്ന് ​ആ​ലോ​ചി​ക്കേ​ണ്ട​തു​ണ്ട്.​ ​അ​ച്‌​ഛ​നും​ ​അ​മ്മ​യ്‌​ക്കും​ ​കു​ഞ്ഞു​ങ്ങ​ൾ​ക്ക് ​എ​ത്ര​ ​ശ്ര​ദ്ധ​ ​കൊ​ടു​ക്കാ​ൻ​ ​ക​ഴി​ഞ്ഞു​ ​എ​ന്ന​റി​യ​ണം.​ ​വാ​ള​യാ​റി​ലെ​ ​മാ​താ​പി​താ​ക്ക​ൾ​ ​ഹൈ​ ​സൊ​സൈ​റ്റി​ ​ജീ​വി​ത​ത്തി​ന്റെ​ ​പു​റ​കേ​ ​പോ​യി​ ​കു​ഞ്ഞു​ങ്ങ​ളെ​ ​നോ​ക്കാ​തി​രു​ന്ന​വ​ര​ല്ല.​ ​അ​ന്ന​ന്ന​ത്തെ​ ​വി​ശ​പ്പാ​യി​രി​ക്കും​ ​അ​വ​രു​ടെ​ ​പ്ര​ധാ​ന​ ​പ്ര​ശ്‌​നം.​ ​ആ​ ​അ​വ​സ്ഥ​യ്‌​ക്ക് ​സ​മൂ​ഹ​വും​ ​ഉ​ത്ത​ര​വാ​ദി​ക​ള​ല്ലേ.​ ​അ​വ​ർ​ ​ആ​രെ​യൊ​ക്കെ​ ​ആ​ശ്ര​യി​ച്ച് ​ജീ​വി​ച്ച​വ​രാ​കാം.​ ​ഒ​രു​ ​കു​ടും​ബ​ത്തി​നു​ണ്ടാ​കു​ന്ന​ ​ഈ​ ​ദാ​രി​ദ്ര്യാ​വ​സ്ഥ​യ്‌​ക്ക് ​ആ​രാ​ണ് ​ഉ​ത്ത​ര​വാ​ദി​ക​ൾ.​ ​സാ​ഹ​ച​ര്യം​ ​ത​ന്നെ​യാ​ണ് ​ഇ​വി​ടെ​ ​പ്ര​ധാ​ന​ ​വി​ല്ല​ൻ.​ ​അ​ടി​സ്ഥാ​ന​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​ത്തി​ട​ത്തോ​ളം​ ​ഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ൾ​ ​ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കും.​ ​

മാ​റി​ ​നി​ന്ന് ​ചി​ന്തി​ച്ചാ​ൽ​ ​അ​മ്മ​യ്‌​ക്ക് ​എ​ന്തു​കൊ​ണ്ട് ​കു​ട്ടി​ക​ളെ​ ​ര​ക്ഷി​ച്ചു​കൂ​ടാ​ ​എ​ന്ന് ​ചോ​ദി​ക്കാ​ൻ​ ​ന​മു​ക്ക് ​തോ​ന്നും.​ ​എ​ന്നാ​ൽ​ ​ഇ​ത്ത​രം​ ​ദ​യ​നീ​യ​ാവ​സ്ഥ​ ​നേ​രി​ട്ട് ​ക​ണ്ടി​ട്ടു​ള്ള​തു​കൊ​ണ്ട് ​ആ​ ​അ​മ്മ​ ​എ​ത്ര​ത്തോ​ളം​ ​നി​സ​ഹാ​യ​ ​ആ​യി​രു​ന്നി​രി​ക്കും​ ​എ​ന്നെ​നി​ക്ക് ​മ​ന​സി​ലാ​കും.​ ​ജീ​വി​തം​ ​തു​ട​ങ്ങി​ ​ഒ​രു​ ​ഘ​ട്ടം​ ​എ​ത്തു​മ്പോ​ൾ,​ ​പു​രു​ഷ​ൻ​ ​ഉ​പേ​ക്ഷി​ച്ചു​ ​പോ​യാ​ൽ,​ ​അ​വ​ളും​ ​മ​ക്ക​ളും​ ​പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ​എ​ടു​ത്തെ​റി​യ​പ്പെ​ടു​ന്നു.​ ​ത​ന്റെ​യും​ ​പെ​ൺ​കു​ഞ്ഞു​ങ്ങ​ളു​ടെ​യും​ ​ര​ക്ഷ​ക​നാ​യി​ ​ഒ​രാ​ളെ​ ​വീ​ടി​നു​ള്ളി​ൽ​ ​ക​യ​റ്റാ​ൻ​ ​സ്ത്രീ​ ​ നി​ർ​ബ​ന്ധി​ത​ ​ആ​യേ​ക്കും.​ ​അ​ത് ​ര​തി​യോ​ടു​ള്ള​ ​ആ​ർ​ത്തി​ ​കൊ​ണ്ടാ​വി​ല്ല,​ ​ഭ​ക്ഷ​ണ​ത്തി​നോ​ടു​ള്ള​ ​കൊ​തി​യും​ ​വി​ശ​പ്പി​ന്റെ​ ​ആ​ള​ലും​ ​കൊ​ണ്ടാ​ണ്.​ ​ശു​ഷ്‌​കി​ച്ച​ ​മു​ല​ക​ളി​ൽ​ ​പാ​ലി​ല്ലാ​ത്ത​ ​അ​മ്മ​യു​ടെ​ ​മ​ര​വി​പ്പ് ​ഞാ​ൻ​ ​ക​ണ്ടി​ട്ടു​ണ്ട്.​ ​അ​ന്ന് ​നേ​രി​ട്ട​ ​പ​ല​ ​കേ​സു​ക​ളും​ ​പ​ല​പ്പോ​ഴാ​യി​ ​കു​റി​ച്ചി​ട്ടു​ണ്ട്.​ ​സ്വ​ന്തം​ ​മ​ക​ളെ​ ​ഉ​പ​ദ്ര​വി​ക്കാ​ൻ​ ​അ​മ്മ​ ​കൂ​ട്ടു​നി​ന്ന​ ​കേ​സ് ​ആ​ദ്യ​മാ​യി​ ​പി​ടി​ക്കു​മ്പോ​ൾ,​ ​എ​ന്റെ​ ​രോ​ഷം​ ​ആ​ളി​ക്ക​ത്തി.​ ​പ​ക്ഷേ,​ ​വി​ശ​പ്പി​നു​ ​മു​ന്നി​ൽ​ ​സ​ദാ​ചാ​ര​വും​ ​മൂ​ല്യ​വു​മൊ​ന്നു​മി​ല്ലെ​ന്ന് ​പി​ന്നീ​ട് ​ബോ​ദ്ധ്യ​പ്പെ​ട്ടു.​ ​മൂ​ക്കുമു​ട്ടെ​ ​തി​ന്നു​ ​സ​മാ​ധാ​ന​മാ​യി​ ​ഉ​റ​ങ്ങാ​ൻ​ ​കി​ട​ക്കു​ന്ന​വ​ർ​ക്കു​ ​സ​ദാ​ചാ​ര​ ​പു​ത​പ്പ് ​ ​ ​ഒ​രു​ ​സു​ഖ​മാ​ണ്.


വി​ശ​പ്പാ​ണ് ​ഈ​ ​കു​ഞ്ഞു​ങ്ങ​ളു​ടെ​ ​ഏ​റ്ര​വും​ ​വ​ലി​യ​ ​പ്ര​ശ്‌​നം.​ ​ഇ​ഡ്ഡ​ലി​യും​ ​സാ​മ്പാ​റും​ ​അ​പ്പ​വും​ ​മു​ട്ട​ക്ക​റി​യും​ ​അ​വ​രി​ൽ​ ​പ​ല​ർ​ക്കും​ ​വ​ലി​യ​ ​സം​ഭ​വ​മാ​ണ്.​ ​അ​ത് ​വാ​ങ്ങി​ ​ന​ൽ​കാ​മെ​ന്ന് ​പ​റ​ഞ്ഞാ​ൽ​ ​അ​വ​രെ​ ​പ്ര​ലോ​ഭി​പ്പി​ക്കാം.​ ​കെ​ട്ടു​റ​പ്പു​ള്ള​ ​ഒ​രു​ ​വീ​ടു​പോ​ലു​മി​ല്ലാ​ത്ത​ ​എ​ത്ര​യോ​ ​കു​ടും​ബ​ങ്ങ​ളു​ണ്ട്.​ ​അ​മ്മ​ ​ക​ൽ​പ്പ​ണി​ക്കോ​ ​മ​റ്റോ​ ​പോ​യി​രി​ക്കു​ക​യാ​വാം.​ ​ആ​ർ​ക്കും​ ​അ​തി​ക്ര​മി​ച്ച് ​ക​യ​റാം.​ ​പെ​ൺ​ശ​രീ​ര​ത്തി​ന് ​മു​ന്നി​ൽ​ ​മ​ത​മോ​ ​ജാ​തി​യോ​ ​ഒ​ന്നും​ ​ര​ക്ഷ​ക​രാ​കി​ല്ല.

വീ​ടി​നു​ള്ളി​ലെ​ ​പീ​ഡ​ന​ങ്ങൾ
വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ്,​ ​കൊ​ല്ലം​ ​ജി​ല്ല​യി​ലെ​ ​വ​ള​രെ​ ​പി​ന്നാ​ക്കാ​വ​സ്ഥ​യി​ലു​ള്ള​ ​ഒ​രു​ ​പ്ര​ദേ​ശ​ത്ത് ​സാ​മൂ​ഹി​ക​ ​ക്ഷേ​മ​വ​കു​പ്പി​ന്റെ​ ​കീ​ഴി​ൽ​ ​ഞാ​ൻ​ ​ജോ​ലി​ ​ചെ​യ്‌​തി​രു​ന്നു.​ ​സ്‌​നേ​ഹ​മൊ​ക്കെ​യു​ള്ള​ ​മ​നു​ഷ്യ​രാ​ണ് ​ഭൂ​രി​ഭാ​ഗ​വും.​ ​പ​ക്ഷേ,​ ​പ​രി​താ​പ​ക​ര​മാ​യി​രു​ന്നു​ ​അ​വ​രു​ടെ​ ​ജീ​വി​ത​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ.​ ​ഒ​റ്റ​മു​റി​ ​വീ​ടു​ക​ളാ​ണ് ​അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്.​ ​ലൈം​ഗി​ക​ത​ ​ക​ണ്ടാ​ണ് ​കു​ഞ്ഞു​ങ്ങ​ൾ​ ​വ​ള​രു​ന്ന​ത്.​ ​ആ​രു​ടെ​യും​ ​കു​റ്റ​മ​ല്ല.​ ​ഒ​ന്നു​ ​ഒ​തു​ങ്ങി​ ​നി​ൽ​ക്കാ​ൻ​ ​പോ​ലും​ ​ആ​ ​വീ​ടു​ക​ളി​ൽ​ ​സ്ഥ​ല​മി​ല്ല.​ ​അ​വി​ടെ​ ​അ​ച്‌​ഛ​ന്റെ​ ​പീ​ഡ​ന​ത്തി​ന് ​ഇ​ര​യാ​കേ​ണ്ടി​ ​വ​രു​ന്ന​ ​മ​ക്ക​ൾ​ ​ആ​ ​അ​മ്മ​മാ​ർ​ക്ക് ​ഒ​രു​ ​ഞെ​ട്ട​ല​ല്ല.​ ​വീ​ടി​നു​ള്ളി​ലെ​ ​ഇ​ത്ത​രം​ ​പീ​ഡ​ന​ങ്ങ​ൾ​ ​പു​തി​യ​ ​സം​ഭ​വ​ങ്ങ​ള​ല്ല.​ ​എ​ന്നോ​ടൊ​പ്പം​ ​പ​ഠി​ച്ച​ ​ഒ​രു​ ​കൂ​ട്ടു​കാ​രി​ക്ക് ​സ്വ​ന്തം​ ​വീ​ട്ടി​ൽ​ ​അ​ടു​ത്ത​ ​ബ​ന്ധു​ക്ക​ളി​ൽ​ ​നി​ന്നു​ണ്ടാ​യ​ ​മോ​ശം​ ​അ​നു​ഭ​വ​ങ്ങ​ള​റി​യാം.​ ​അ​ത് ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പു​ള്ള​ ​കാ​ര്യ​മാ​ണ്.


പ​ക്ഷേ,​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ലെ​ ​പോ​ൺ​ ​വീ​ഡി​യോ​ക​ളും​ ​മ​ദ്യ​വും​ ​മ​യ​ക്കു​മ​രു​ന്നും​ ​സ്ഥി​തി​ ​കൂ​ടു​ത​ൽ​ ​വ​ഷ​ളാ​ക്കി​യി​ട്ടു​ണ്ട്.​ ​കു​ടും​ബ​ങ്ങ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​പീ​ഡ​ന​ങ്ങ​ൾ​ ​പു​റ​ത്തു​വ​രാ​തി​രി​ക്കാ​ൻ​ ​അ​തി​ലു​ള്ള​വ​ർ​ ​ത​ന്നെ​ ​ശ്ര​മി​ക്കും.​ ​ബ​ന്ധ​ങ്ങ​ൾ​ ​വ​ഷ​ളാ​കാ​തി​ക്കാ​ൻ​ ​അ​മ്മ​മാ​ർ​ ​ത​ന്നെ​യാ​കും​ ​മു​ൻ​കൈ​ ​എ​ടു​ക്കു​ന്ന​ത്.​ ​ഇ​ത് ​സ​മൂ​ഹ​ത്തി​ന്റെ​ ​മു​ക​ൾ​ ​ത​ട്ടി​ലും​ ​താ​ഴെ​ ​ത​ട്ടി​ലും​ ​ഒ​രു​പോ​ലെ​ ​സം​ഭ​വി​ക്കു​ന്ന​ ​കാ​ര്യ​മാ​ണ്.​ ​മ​ദ്യ​ത്തി​ന്റെ​ ​ല​ഹ​രി​യി​ൽ​ ​അ​ച്‌​ഛ​ൻ​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്യു​ന്ന​തി​നെ​ ​കു​റി​ച്ച് ​എ​ത്ര​യോ​ ​കു​ട്ടി​ക​ൾ​ ​തു​റ​ന്നു​പ​റ​ഞ്ഞി​ട്ടു​ണ്ട്.
കൗ​മാ​ര​പ്രാ​യ​ക്കാ​രാ​യ​ ​കു​ട്ടി​ക​ളെ​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ലൂ​ടെ​ ​പോ​ൺ​ ​വീ​ഡി​യോ​ക​ൾ​ ​കാ​ണി​ച്ച് ​വ​ശ​ത്താ​ക്കു​ന്ന​ ​സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​കു​ന്നു​ണ്ട്.​ ​അ​ടു​ത്ത​ ​ബ​ന്ധു​വാ​യ​ ​ഒ​രു​ ​മ​നു​ഷ്യ​ൻ​ ​ചൂ​ഷ​ണം​ ​ചെ​യ്‌​തി​ട്ടും​ ​അ​മ്മ​ ​ക​ണ്ടു​പി​ടി​ക്കു​ന്ന​തു​ ​വ​രെ​ ​തു​റ​ന്നു​ ​പ​റ​യാ​തി​രു​ന്ന​ ​ഒ​രു​ ​കു​ട്ടി​യു​ടെ​ ​കേ​സ് ​ഞാ​ൻ​ ​കൈ​കാ​ര്യം​ ​ചെ​യ്‌​തി​ട്ടു​ണ്ട്.​ ​ചി​ല​ർ​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​ശേ​ഷ​മാ​കും​ ​ഇ​തൊ​രു​ ​ചൂ​ഷ​ണ​മാ​യി​രു​ന്നു​ ​എ​ന്ന് ​തി​രി​ച്ച​റി​യു​ന്ന​ത്.​ ​അ​ച്‌​ഛ​നും​ ​അ​മ്മാ​വ​നും​ ​ചേ​ട്ട​നു​മൊ​ക്കെ​ ​ഉ​പ​ദ്ര​വി​ച്ച​ ​പ​ല​രും​ ​മു​തി​ർ​ന്ന​ ​ശേ​ഷം​ ​ഇ​ത് ​തി​രി​ച്ച​റി​ഞ്ഞ് ​വി​ഷാ​ദ​ത്തി​ന് ​അ​ടി​മ​പ്പെ​ട്ടു​ ​പോ​കു​ന്ന​ ​സം​ഭ​വ​ങ്ങ​ളു​ണ്ട്.

പേ​ടി​സ്വ​പ്‌​ന​മാ​കു​ന്ന​ ​ ഷെ​ൽ​ട്ട​ർ​ ​ഹോ​മു​കൾ
2011​ൽ​ ​പ്ര​കൃ​തി​ ​വി​രു​ദ്ധ​ ​പീ​ഡ​ന​ത്തി​നി​ര​യാ​യ​ ​ആ​ൺ​കു​ട്ടി​ക​ളു​ടെ​ ​ഒ​രു​ ​കേ​സ് ​എ​ന്റെ​ ​അ​ടു​ത്ത് ​വ​ന്നി​രു​ന്നു.​ ​അ​ന്ന് ​പ​തി​നൊ​ന്നും​ ​പ​ന്ത്ര​ണ്ടും​ ​വ​യ​സാ​യി​രു​ന്നു​ ​ഈ​ ​കു​ട്ടി​ക​ളു​ടെ​ ​പ്രാ​യം.​ ​അ​വ​രു​ടെ​ ​മൊ​ഴി​ ​റെ​ക്കോ​ഡ് ​ചെ​യ്‌​ത്,​ ​അ​ത് ​കേ​സാ​ക്കി.​ ​ക​ഴി​ഞ്ഞാ​ഴ്‌​ച​യാ​ണ് ​ആ​ ​കേ​സ് ​വി​ളി​ച്ച​ത്.​ ​കു​ട്ടി​ക​ൾ​ ​വ​ള​ർ​ന്ന് ​ജോ​ലി​ക്കാ​രാ​യി.​ ​അ​വ​ർ​ക്കി​പ്പോ​ൾ​ ​കേ​സി​ല്ല.​ ​അ​ങ്ങ​നെ​യ​ത് ​തീ​ർ​ന്നു.​ ​ കേ​സു​ക​ൾ​ ​പ​രി​ഗ​ണി​ക്കു​ന്ന​തി​ലു​ള്ള​ ​കാ​ല​താ​മ​സം​ ​ പ​രാ​തി​ ​ത​ന്നെ​ ​ഇ​ല്ലാ​താ​ക്കു​ക​യാ​ണ്.​ ​ഇ​നി​ ​സ​മ​യ​ത്ത് ​കേ​സു​ ​വി​ളി​ച്ചാ​ൽ ​ ​ത​ന്നെ​ ​ആ​ ​കു​ഞ്ഞു​ങ്ങ​ൾ​ക്ക് ​പി​ന്നെ​യൊ​രു​ ​ജീ​വി​ത​മു​ണ്ടോ.​ ​പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​ ​കു​ട്ടി​ക​ളെ​ ​ഷെ​ൽ​ട്ട​ർ​ ​ഹോ​മി​ൽ​ ​കൊ​ണ്ടു​വി​ടും.​ ​അ​വി​ടെ​ ​പ​ട്ടി​ണി​ ​ഇ​ല്ല,​ ​വി​ദ്യാ​ഭ്യാ​സം​ ​ന​ട​ക്കും​ ​എ​ന്നീ​ ​ഉ​റ​പ്പു​ക​ളു​ണ്ട്.​ ​അ​തി​നൊ​പ്പം​ ​കു​ഞ്ഞു​ങ്ങ​ൾ​ ​"​"​എ​ല്ലാ​ത്ത​ര​ത്തി​ലും​ സു​ര​ക്ഷി​ത​ർ​ ​ആ​ണോ​ ​എ​ന്ന് ​പ​രി​ശോ​ധ​ന​ ​ആ​വ​ശ്യ​മാ​ണ്.​ ​പു​നഃ​ര​ധി​വാ​സം​ ​എ​ന്ന​ത് ​മാ​ന​സി​ക​മാ​യി​ ​കൂ​ടി​ ​ന​ട​ത്തേ​ണ്ട​താ​ണ്. അ​വി​ടെ​ ​ശ്വാ​സം​ ​കി​ട്ടാ​തെ​ ​പു​ക​യു​ന്ന​ ​അ​വ​സ്ഥ​യാ​യാ​ൽ,​ ​പ​ഴ​യ​ ​സാ​ഹ​ച​ര്യം​ ​എ​ത്ര​ ​ഭേ​ദ​മെ​ന്നു​ ​കു​ഞ്ഞു​ങ്ങ​ൾ​ ​ആ​ലോ​ചി​ക്കും.


ജു​വ​നൈ​ൽ​ ​ഹോം,​ ​ഷെ​ൽ​ട്ട​ർ​ ​ഹോം,​ ​മ​ഹി​ളാ​ ​മ​ന്ദി​ര​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​യു​ടെ​ ​ന​ട​ത്തി​പ്പ് ​കാ​ര്യ​ങ്ങ​ൾ​ ​ക​ർ​ശ​ന​മാ​ക്കി​യാ​ൽ ​മാ​ത്ര​മേ​ ​പു​നഃ​ര​ധി​വാ​സം​ ​പൂ​ർ​ണ​മാ​കൂ.​ ​ജു​വ​നൈ​ൽ​ ​ഹോ​മു​ക​ളി​ൽ​ ​നി​ന്നും​ ​പു​റ​ത്തി​റ​ങ്ങു​ന്ന​ത് ​തി​ക​ഞ്ഞ​ ​കു​റ്റ​വാ​ളി​ക​ൾ​ ​ആ​യി​ട്ടാ​ക​രു​ത്.​ ​മ​ഹി​ളാ​ ​മ​ന്ദി​ര​ങ്ങ​ളി​ൽ​ ​ന​ട​ന്നി​ട്ടു​ള്ള​ ​എ​ത്ര​ ​ആ​ത്മ​ഹ​ത്യ​ ​പു​റ​ത്തു​ ​വ​ന്നി​ട്ടു​ണ്ട് ​എ​ന്ന് ​അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ട്.​ ​പീ​ഡ​ന​ത്തി​ന് ​ഇ​ര​യാ​ക്ക​പ്പെ​ട്ട​ ​കു​ട്ടി​ക​ളെ​ ​എ​ങ്ങ​നെ​ ​ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ക്കാം​ ​എ​ന്ന​തും​ ​ച​ർ​ച്ച​ ​ചെ​യ്യേ​ണ്ട​താ​ണ്.​ ​ഞാ​ൻ​ ​ഇ​ട​പെ​ട്ട​ ​കേ​സു​ക​ളി​ൽ​ ​അ​ങ്ങ​നെ​ ​മാ​റ്റി​ ​പാ​ർ​പ്പി​ച്ച​ ​കു​ഞ്ഞു​ങ്ങ​ൾ​ ​പ​ഴ​യ​ ​അ​വ​സ്ഥ​യി​ലേ​ക്ക് ​ഓ​ടി​ ​എ​ത്തി​യി​ട്ടു​ണ്ട്.​ ​അ​തി​ലൊ​രു​ ​കു​ട്ടി​ ​വീ​ട്ടി​ലെ​ത്തി​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്‌​തു.


കു​ട്ടി​ക​ൾ​ക്കാ​യി​ ​സൃ​ഷ്‌​ടി​ച്ച​ ​ചൈ​ൽ​ഡ് ​വെ​ൽ​ഫെ​യ​ർ​ ​ക​മ്മി​റ്രി​യു​ടെ​ ​അ​വ​സ്ഥ​യും​ ​സ​മാ​ന​മാ​ണ്.​ ​ഈ​ ​ക​മ്മി​റ്റി​യു​ടെ​ ​മു​ന്നി​ൽ​ 2014​ൽ​ ​ഒ​രു​ ​കേ​സു​മാ​യി​ ​ഞാ​ൻ​ ​പോ​യി​ട്ടു​ണ്ട്.​ ​സ്വ​ന്തം​ ​അ​ച്‌​ഛ​ന്റെ​ ​കൈ​യി​ൽ​ ​നി​ന്നും​ ​ഒ​രു​ ​പ​തി​മൂ​ന്നു​കാ​രി​യെ​ ​ര​ക്ഷ​പ്പെ​ടു​ത്താ​ൻ​ ​'ഇ​വ​ളു​ൾ​പ്പ​ടെ​ ​പ​ല​ ​വ​യ​റു​ക​ൾ​ ​നി​റ​യ്‌​ക്ക​ണം,​ ​അ​ങ്ങേ​ര് ​ഉ​ണ്ടാ​ക്കി​യ​ത് ​അ​ങ്ങേ​ര് ​എ​ടു​ത്തോ​ട്ടെ..​ ​"​ ​ഇ​താ​യി​രു​ന്നു​ ​അ​വ​ളു​ടെ​ ​അ​മ്മ​യു​ടെ​യും​ ​അ​മ്മൂ​മ്മ​യു​ടെ​യും​ ​പ്ര​തി​ക​ര​ണം.​ ​എ​ന്നി​ട്ടും​ ​പൊ​രു​തി​യി​ട്ടു​ണ്ട്.​ ​ഗു​ണ്ടാ​സം​ഘ​ത്തി​ൽ​ ​പെ​ട്ട​വ​രാ​ണ് ​പ്ര​തി​ക​ൾ​ ​എ​ങ്കി​ൽ​ ​ആ​രും​ ​കൂ​ടെ​ ​നി​ൽ​ക്കി​ല്ല.​ ​അ​ന്ന് ​പോ​ക്സോ​ ​നി​യ​മം​ ​ആ​യി​ട്ടി​ല്ല.​ ​സ്‌​കൂ​ൾ​ ​അ​ധി​കൃ​ത​ർ​ ​ഇ​ട​പെ​ട​രു​തെ​ന്ന് ​ക​ർ​ശ​ന​ ​താ​ക്കീ​തു​ ​ന​ൽ​കും.​ ​കു​ട്ടി​ക​ൾ​ക്ക് ​വേ​ണ്ടി​യു​ള്ള​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​എ​ത്ര​ ​വ​ലി​യ​ ​പ്ര​ഹ​സ​ന​ങ്ങ​ൾ​ ​എ​ന്ന​തി​ന് ​അ​നു​ഭ​വ​ങ്ങ​ൾ​ ​ഇ​നി​യും​ ​നി​ര​വ​ധി.​ ​കേ​സ് ​കൊ​ടു​ക്കു​മ്പോ​ൾ​ ​ഒ​പ്പം​ ​നി​ൽ​ക്കു​ന്ന​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​ക്ക്‌​ ​തൊ​പ്പി​ ​തെ​റി​ക്കും​ ​എ​ന്നൊ​രു​ ​സൂ​ച​ന​ ​കി​ട്ടി​യാ​ൽ​ ​പി​ന്നെ​ ​എ​ന്ത്‌​ ​ചെ​യ്യും.​ ​ആ​വ​നാ​ഴി​ ​സി​നി​മ​യി​ലെ​ ​ഇ​ൻ​സ്‌​പെ​ക്‌​ട​ർ​ ​ബ​ൽ​റാം​ ​ആ​കാ​ൻ​ ​ജീ​വി​ത​ത്തി​ലെ​ ​പൊ​ലീ​സു​കാ​ർ​ക്ക് ​പ​റ്റി​ല്ല.​ ​പൊ​ലീ​സി​ലും​ ​ക്രി​മി​ന​ലു​ക​ൾ​ ​ഇ​ല്ലെ​ന്ന​ല്ല.

പ്ര​ക​ട​നം​ ​അ​ല്ല,​ ​പ്ര​തി​ക​ര​ണം​ ​വേ​ണം
ഈ​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​ഒ​രു​ ​വ​ശ​ത്ത് ​നി​ൽ​ക്കു​മ്പോ​ൾ​ ​ത​ന്നെ​ ​ഈ​ ​മ​ക്ക​ളെ​ ​പ്ര​തി​ക​രി​ക്കാ​ൻ​ ​പ​ഠി​പ്പി​ക്ക​ണം.​ ​ന​മ്മു​ടെ​ ​കു​ഞ്ഞു​ങ്ങ​ളെ​ ​പ്ര​തി​ക​ര​ണ​ ​ശേ​ഷി​ ​ഉ​ള്ള​വ​രാ​യി​ ​രൂ​പ​പ്പെ​ടു​ത്തി​ ​എ​ടു​ക്ക​ണം.​ ​അ​തി​നു​ള്ള​ ​വി​ദ്യാ​ഭ്യാ​സ​മാ​ണ് ​നാം​ ​കൊ​ടു​ക്കേ​ണ്ട​ത്.​ ​നേ​രും​ ​നെ​റി​വും​ ​തി​രി​ച്ച​റി​വു​മു​ള്ള​വ​ർ​ ​ആ​ക്കി​ ​എ​ടു​ക്ക​ണം.​ ​ലൈം​ഗി​ക​ ​വി​ദ്യാ​ഭ്യാ​സം​ ​അ​താ​ത് ​പ്രാ​യ​ത്തി​ൽ​ ​അ​നു​യോ​ജ്യ​മാ​യ​ ​രീ​തി​യി​ൽ​ ​കൊ​ടു​ക്കേ​ണ്ട​ത് ​അ​നി​വാ​ര്യ​മാ​ണ്.​ ​മു​മ്പ് ​പ​റ​ഞ്ഞ​ ​പോ​ലെ​ ​എ​ത്ര​ ​കു​ഞ്ഞു​ങ്ങ​ളാ​ണ് ​സ്വ​ന്തം​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്നും​ ​പീ​ഡ​നം​ ​നേ​രി​ടേ​ണ്ടി​ ​വ​രു​ന്ന​ത്.​ ​ശാ​രീ​രി​ക​ ​വ​ള​ർ​ച്ച​യും​ ​ലൈം​ഗി​ക​ ​ഹോ​ർ​മോ​ണും​ ​കൂ​ടി​യും​ ​വൈ​കാ​രി​ക​ ​വ​ള​ർ​ച്ച​ ​കു​റ​ഞ്ഞു​മു​ള്ള​ ​അ​വ​സ്ഥ​യി​ൽ​ ​അ​വ​ർ​ക്ക് ​തെ​റ്റും​ ​ശ​രി​യും​ ​തി​രി​ച്ച​റി​യാ​ൻ​ ​പ​റ്റു​ന്നി​ല്ല.


'​അ​രു​ത് ​"​ ​എ​ന്ന​ ​താ​ക്കീ​ത് ​ഉ​റ​ച്ച​ ​ശ​ബ്‌​ദ​ത്തി​ൽ​ ​പ​റ​യാ​ൻ​ ​അ​റി​യ​ണം.​ ​അ​തി​നു​ള്ള​ ​പ്രാ​പ്‌​തി​ ​ഉ​ണ്ടാ​ക്കി​യെ​ടു​ക്ക​ണം.​ ​എ​ന്നോ​ ​സം​ഭ​വി​ച്ചു​ ​പോ​യ​ ​തെ​റ്റി​നെ​ ​ഓ​ർ​ത്ത് ​മ​ര​ണം​ ​വ​രെ​ ​അ​വ​ർ​ ​നീ​റി​ ​ജീ​വി​ക്കേ​ണ്ടി​ ​വ​ര​രു​ത്.​ ​ത​ന്റെ​ ​നേ​ർ​ക്ക് ​നീ​ളു​ന്ന​ ​കൈ​ക​ൾ​ ​ആ​രു​ടേ​തും​ ​ആ​ക​ട്ടെ.​ ​അ​തി​നെ​ ​ചെ​റു​ക്ക​ാൻ​ ​അ​വ​ൾ​ക്കു​ ​ക​രു​ത്ത് ​ഉ​ണ്ടാ​ക​ണം.​ ​വി​ദ്യാ​ഭ്യാ​സ​ ​രീ​തി​യി​ൽ​ ​കാ​ത​ലാ​യ​ ​പ​രി​ഷ്‌​ക​ര​ണം​ ​കൊ​ണ്ട് ​വ​ര​ണം.​ ​ആ​ ​മാ​റ്റ​ത്തി​ന് ​വേ​ണ്ടി​ ​ഒ​ര​ല്‌​പം​ ​സ​മ​യം​ ​അ​ദ്ധ്യാ​പ​ക​രും​ ​അ​ച്‌​ഛ​ന​മ്മ​മാ​രും​ ​ക​ണ്ടെ​ത്ത​ണം.​ ​ഒ​രു​ ​ദി​വ​സ​ത്തെ​ ​കൂ​ലി​ ​പോ​യാ​ൽ​ ​അ​ന്നം​ ​മു​ട്ടു​ന്ന​വ​രു​ണ്ടാ​വും​ ​കൂ​ട്ട​ത്തി​ൽ.​ ​പ​ക്ഷേ​ ​ന​മ്മു​ടെ​ ​മ​ക്ക​ൾ​ക്ക് ​വേ​ണ്ടി,​ ​വ​രും​ ​ത​ല​മു​റ​യ്‌​ക്ക് ​വേ​ണ്ടി​ ​ആ​ ​സ​മ​യം​ ​ന​മ്മ​ളോ​രു​രു​ത്ത​രും​ ​ക​ണ്ടെ​ത്ത​ണം.​ ​സ​മൂ​ഹം​ ​ഇ​നി​യെ​ങ്കി​ലും​ ​ഉ​ണ​ര​ട്ടെ.​ ​വെ​ളി​ച്ചം​ ​കാ​ട്ടി​ ​ത​രേ​ണ്ട​വ​ർ​ ​ക​ണ്ണ​ട​യ്‌​ക്ക​രു​ത്.​ ​ഒ​രു​ ​കാ​ര്യം​ ​കൂ​ടി​ ​ഓ​ർ​മ്മി​പ്പി​ക്കു​ന്നു.​ ​പീ​ഡ​നം​ ​ പെ​ൺ​കു​ട്ടി​ക​ൾ​ ​മാ​ത്ര​മ​ല്ല​ ​ആ​ൺ​കു​ട്ടി​ക​ളും​ ​നേ​രി​ടു​ന്നു​ണ്ട്.​ ​അ​ത് ​കാ​ണാ​തെ​ ​പോ​ക​രു​ത്.​ ​ലൈം​ഗി​ക​ ​വി​ദ്യാ​ഭ്യാ​സം​ ​ആ​ൺ​കു​ഞ്ഞി​നും​ ​പെ​ൺ​കു​ഞ്ഞി​നും​ ​ഒ​രു​പോ​ലെ​ ​അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്.​ ​അ​രു​തെ​ന്ന് ​പ​റ​യേ​ണ്ടി​ട​ത്ത് ​അ​വ​ർ​ക്ക​ത് ​പ​റ​യാ​ൻ​ ​ക​ഴി​യ​ട്ടെ.​ ​കൂ​ടെ​ ​നി​ൽ​ക്കേ​ണ്ട​വ​രാ​ണ് ​ന​മ്മ​ൾ.​ ​നി​യ​മ​ത്തെ​ ​കു​റി​ച്ച് ​എ​ല്ലാ​വ​രും​ ​ബോ​ധ​മു​ള്ള​വ​രാ​യി​ ​തീ​ര​ണം.​ ​ന​മ്മു​ടെ​ ​കു​ഞ്ഞു​മ​ക്ക​ൾ​ ​ത​ന്റേ​ട​ത്തോ​ടെ,​ ​ത​ല​ ​ഉ​യ​ർ​ത്തി​ ​പി​ടി​ച്ചു​ ​വ​ള​ര​ട്ടെ.

(​മാ​ർ​ ​ഇ​വാ​നി​യോ​സ് ​കോ​ളേ​ജി​ലെ​ ​കൗ​ൺ​സ​ലിം​ഗ് ​സൈ​ക്കോ​ള​ജി​സ്റ്റാ​ണ് ​ലേ​ഖി​ക,​ ​
ഫോ​ൺ​ ​ന​മ്പ​ർ​:86067​ 62211)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WALAYAR CASE, WALAYAR CRIME, KALA MOHAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.