SignIn
Kerala Kaumudi Online
Wednesday, 11 December 2019 9.07 PM IST

എം. ജി. അറിയിപ്പുകൾ

mg-university
MG university

പരീക്ഷ തീയതി

ഒന്നും രണ്ടും മൂന്നും വർഷ ബി.പി.ഇ (ആനുവൽ സ്‌കീം 2013ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷകൾ യഥാക്രമം 20, 29, ഡിസംബർ 4 തീയതി മുതൽ ആരംഭിക്കും.

ആറാം സെമസ്റ്റർ ബി.പി.ഇ.എസ്. (2016 അഡ്മിഷൻ റഗുലർ) പരീക്ഷകൾ 29 മുതൽ ആരംഭിക്കും. പിഴയില്ലാതെ 13 വരെയും 500 രൂപ പിഴയോടെ 14 വരെയും 1000 രൂപ സൂപ്പർഫൈനോടെ 15 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.ബി.എ (2015, 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 22 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഏഴുവരെയും 500 രൂപ പിഴയോടെ എട്ടുവരെയും 1000 രൂപ സൂപ്പർഫൈനോടെ 11 വരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 40 രൂപ വീതം (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

നാലാം വർഷ ബി.എസ്‌സി എം.എൽ.ടി (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ 22 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഏഴുവരെയും 500 രൂപ പിഴയോടെ എട്ടുവരെയും 1000 രൂപ സൂപ്പർഫൈനോടെ 11 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.

മൂന്നാം വർഷ ബി.എസ്‌സി എം.എൽ.ടി (റഗുലർ) പരീക്ഷകൾ 29 മുതൽ ആരംഭിക്കും. പിഴയില്ലാതെ 12 വരെയും 500 രൂപ പിഴയോടെ 13 വരെയും 1000 രൂപ സൂപ്പർഫൈനോടെ 14 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ബി.കോം. (സി.ബി.സി.എസ്.എസ്. 2013ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്/മേഴ്‌സി ചാൻസ്) സെപ്തംബർ/ഒക്‌ടോബർ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 12ന് അതത് കേന്ദ്രങ്ങളിൽ നടക്കും.

സൂക്ഷ്മപരിശോധന

ബി.ടെക് മൂന്ന്, അഞ്ച് സെമസ്റ്ററുകളിലെ വിവിധ വിഷയങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഏഴ്, എട്ട് തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ 223ാം നമ്പർ മുറിയിൽ അസൽ രേഖകളുമായി എത്തണം.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് സയൻസ്/മാസ്റ്റർ ഒഫ് അപ്ലൈഡ് സയൻസ് മെഡിക്കൽ ഡോക്യുമെന്റേഷൻ (നോൺ സി.എസ്.എസ്. 2017 അഡ്മിഷൻ, 20162017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 18 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എസ്‌സി ബയോടെക്‌നോളജി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഐ.ബി.പി.എസ്.

വിവിധ ബാങ്കുകളിലേക്ക് നിയമനത്തിനായി ഐ.ബി.പി.എസ്. നടത്തുന്ന മത്സരപരീക്ഷകൾക്കുള്ള പരിശീലനം സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ ആരംഭിക്കുന്നു. ഫോൺ: 04812731025.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MG UNI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.