SignIn
Kerala Kaumudi Online
Tuesday, 10 December 2019 4.50 PM IST

ടെൻഷനാകുമെന്ന് തോന്നിയാൽ എന്ത് ചെയ്യും? അവതാരകയെ ചിരിപ്പിച്ച ലോക്‌നാഥ് ബെഹ്‌റയുടെ മറുപടി

തിരുവനന്തപുരം: എല്ലാ വിഷയത്തിലും തന്റേതായ അഭിപ്രായമുള്ള വ്യക്തിയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ജോലിയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്തോഷം. എന്നിരുന്നാലും ഒരു സംസ്ഥാനത്തിന്റെ പൊലീസ് മേധാവിക്ക് എത്രത്തോളം ടെൻഷനുണ്ടാകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ഇപ്പോഴിതാ കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ടെൻഷൻ ആകുമെന്ന് തോന്നിയാൽ എന്ത് ചെയ്യുമെന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ബെഹ്‌റ.

loknath-behra-tension

'സാധാരണ രീതിയിൽ ടെൻഷനടിക്കാറില്ല. ചില സമയത്ത് ഞാൻ പെയിന്റ് ചെയ്യും,​ ഫോട്ടോഗ്രഫി ഇഷ്ടമാണ്. എന്റെ വീട്ടിൽ അഞ്ചെട്ട് ക്യാമറയുണ്ട്. നിങ്ങൾ ചിരിക്കണ്ട, ടെൻഷൻ ആകുന്നുവെന്ന് തോന്നുമ്പോൾ ഞാൻ ഫലിതങ്ങൾ വായിക്കാറുണ്ട്. അതെനിക്ക് ഭയങ്കര ഇഷ്ടമാണ്. ചിലപ്പോൾ സിനിമ കാണും. മലയാള സിനിമകളുടെ വലിയൊരു ആരാധകനാണ് ഞാൻ'- ബെഹ്‌റ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DGP LOKNATH BEHERA, KAUMUDI TV, LOKNATH BEHRA INTERVIEW, LOKNATH BEHRA WIFE, TENSION, COMICS, MALAYALAM MOVIE, CAMERA, PHOTOGRAPHY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.