SignIn
Kerala Kaumudi Online
Tuesday, 12 November 2019 9.08 AM IST

വിദ്യാഭ്യാസ വിപ്ളവത്തിന് നേതൃത്വം നൽകിയ ആർ. ശങ്കർ

r-sankar-

സം​ഘ​ട​ന​യി​ലൂ​ടെ​ ​ശ​ക്ത​രാ​കു​ക,​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ​ ​സ്വ​ത​ന്ത്ര​രാ​കു​ക,​ ​വ്യ​വ​സാ​യ​ത്തി​ലൂ​ടെ​ ​ധ​നാ​ഭി​വൃ​ദ്ധി​ ​നേ​ടു​ക​ ​എ​ന്ന​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ന്റെ​ ​ഉ​പ​ദേ​ശം​ ​ഓ​രോ​ ​വ്യ​ക്തി​യു​ടെ​യും​ ​കു​ടും​ബ​ത്തി​ന്റെ​യും​ ​സ​മൂ​ഹ​ത്തി​ന്റെ​യും​ ​രാ​ഷ്ട്ര​ത്തി​ന്റെ​യും​ ​അ​ഭ്യു​ന്ന​തി​യെ​ ​ല​ക്ഷ്യം​ ​വ​ച്ചു​ള്ള​താ​ണ്.​ ​ആ​ധു​നി​ക​ ​മാ​നേ​ജ്മെ​ന്റ് ​ശാ​സ്ത്ര​ത്തെ​ ​അ​ധി​ക​രി​ച്ച് ​വ്യ​വ​സാ​യം​ ​എ​ന്ന​ ​പ്ര​യോ​ഗ​ത്തി​ൽ​ ​കാ​ർ​ഷി​ക​ ​ഉ​ത്പാ​ദ​ന,​ ​സേ​വ​ന,​ ​വി​ത​ര​ണ,​ ​വാ​ണി​ജ്യ​ ​രം​ഗ​ങ്ങ​ളി​ലെ​ ​എ​ല്ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. ഈ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ​ ​മാ​ത്ര​മേ​ ​മ​ഹാ​നാ​യ​ ​ആ​ർ.​ ​ശ​ങ്ക​റി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​വി​ല​യി​രു​ത്താ​നാ​വൂ. എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യി​ൽ​ ​തു​ട​ങ്ങി​ ​മു​ഖ്യ​മ​ന്ത്രി​പ​ദം​ ​വ​രെ​ ​ആ​ർ.​ശ​ങ്ക​ർ​ ​വ​ഹി​ച്ച​ ​പ​ദ​വി​ക​ൾ​ ​നി​ര​വ​ധി​യാ​ണ്.​ ​തു​ട​ർ​ച്ച​യാ​യി​ ​ര​ണ്ട് ​ദി​വ​സ​ങ്ങ​ളി​ൽ​ ​പ​ത്തു​മ​ണി​ക്കൂ​റി​ല​ധി​കം​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി​ ​കു​മാ​ര​നാ​ശാ​ന്റെ​ ​ജ​ന്മ​സ്ഥ​ല​മാ​യ​ ​കാ​യി​ക്ക​ര​യി​ൽ​ ​അ​ദ്ദേ​ഹം​ ​റെ​ക്കാ​ഡ് ​നേ​ടി​യ​ത് ​സാ​ഹി​ത്യ​ലോ​കം​ ​എ​ന്നും​ ​ഓ​ർ​ക്കും.​ ​നാ​ലു​ ​വ​ർ​ഷ​ക്കാ​ലം​ ​ശി​വ​ഗി​രി​ ​സ്കൂ​ളി​ൽ​ ​ഹെ​ഡ്മാ​സ്റ്റ​റാ​യി​രു​ന്ന​ ​ആ​ർ.​ ​ശ​ങ്ക​ർ​ ​മി​ക​ച്ച​ ​സ​യ​ൻ​സ് ​അ​ദ്ധ്യാ​പ​ക​നാ​യും​ ​ക​ഴി​വു​റ്റ​ ​ആം​ഗ​ല​ ​ഭാ​ഷാ​ദ്ധ്യാ​പ​ക​നാ​യും​ ​ഒ​രേ​സ​മ​യം​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ആ​രാ​ധ​നാ​പാ​ത്ര​മാ​യി


അ​ക്കാ​ല​ത്ത്,​ ​ഇ​ന്ത്യ​ൻ​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ​ ​ആ​ർ.​ശ​ങ്ക​റി​ന് ​വി​ജ​യം​ ​നേ​ടാ​നാ​യി.​ ​എ​ന്നാ​ൽ,​ ​വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ലും​ ​ഇ​ന്റ​ർ​വ്യൂ​വി​ലും​ ​വി​ജ​യി​ക്കാ​നാ​യി​ല്ല.​ ​ഇ​തി​നെ​ത്തു​ട​ർ​ന്ന്,​ ​പ്ര​ശ​സ്‌​ത​മാ​യ​ ​നി​ല​യി​ൽ​ ​നി​യ​മ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​ക്കി​ ​അ​ദ്ദേ​ഹം​ ​വ​ക്കീ​ലാ​യി​ ​മാ​റി.​ ​അ​പ്പോ​ഴേ​ക്കും​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​കു​മാ​ര​നാ​ശാ​ൻ​ ​ഉ​യ​ർ​ത്തി​യ​ ​പൗ​ര​സ​മ​ത്വ​വാ​ദം,​ ​ടി.​കെ.​ ​മാ​ധ​വ​ൻ​ ​ന​യി​ച്ച​ ​വൈ​ക്കം​ ​സ​ത്യാ​ഗ്ര​ഹം,​ ​ക​ർ​ഷ​ക​സ​മ​രം,​ ​വി​വി​ധ​ ​തൊ​ഴി​ൽ​ ​സ​മ​ര​ങ്ങ​ൾ,​ ​സി.​കേ​ശ​വ​ൻ​ ​ന​യി​ച്ച​ ​നി​വ​ർ​ത്ത​ന​പ്ര​ക്ഷോ​ഭം​ ​തു​ട​ങ്ങി​യ​വ​യി​ലൊ​ക്കെ​ ​അ​പൂ​ർ​വ​ ​വി​ജ​യം​ ​നേ​ടി.​ ​ഇ​തോ​ടെ​ ​യോ​ഗ​നേ​താ​ക്ക​ൾ​ ​രാ​ഷ്ട്രീ​യ​ ​രം​ഗ​ത്തേ​ക്ക് ​തി​രി​ഞ്ഞു.​ ​ഇ​ക്കാ​ല​ത്ത് ​സ്റ്റേ​റ്റ് ​കോ​ൺ​ഗ്ര​സി​ൽ​ ​എ​ത്തി​യ​ ​ആ​ർ.​ശ​ങ്ക​ർ​ ​സി.​കേ​ശ​വ​ന്റെ​യും​ ​മ​റ്റും​ ​നി​ർ​ദ്ദേ​ശം​ ​അ​നു​സ​രി​ച്ചാ​ണ് ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്ഥാ​ന​ത്ത് ​എ​ത്തി​യ​ത്.​ ​'​വി​ദ്യ​കൊ​ണ്ട് ​സ്വ​ത​ന്ത്ര​രാ​വു​ക​" ​എ​ന്ന​ ​ഗു​രു​ ​സ​ന്ദേ​ശം​ ​പ്രാ​യോ​ഗി​ക​ത​ല​ത്തി​ൽ​ ​എ​ത്തി​ക്കാ​ൻ​ ​പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യി​രു​ന്നെ​ങ്കി​ലും​ ​ഗ​ണ്യ​മാ​യ​ ​തോ​തി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​തു​ട​ങ്ങാ​ൻ​ ​ഇ​തി​ന​കം​ ​യോ​ഗ​ ​നേ​തൃ​ത്വ​ത്തി​നാ​യി​ല്ല.​ ​ഇ​ത് ​തി​രി​ച്ച​റി​ഞ്ഞ്,​ ​'​വി​വാ​ഹ​ ​പ​ത്രി​ക​ക​ൾ​ ​മു​റി​ക്കു​ന്ന​തി​ൽ​ ​മാ​ത്രം​ ​ഒ​തു​ങ്ങി​"​ ​നി​ന്ന​ ​യോ​ഗ​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​ഊ​ർ​ജ്ജ​സ്വ​ല​മാ​ക്കാ​നാ​ണ് ​ആ​ർ.​ ശ​ങ്ക​ർ​ ​ല​ക്ഷ്യം​ ​വ​ച്ച​ത്. യോ​ഗ​ത്തി​ന് ​നി​വ​ർ​ത്ത​ന​ ​പ്ര​ക്ഷോ​ഭ​കാ​ല​ത്തു​ണ്ടാ​യി​രു​ന്ന​ ​ക​രു​ത്തും​ ​ചൈ​ത​ന്യ​വും​ ​തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നും,​ ​സൃ​ഷ്ടി​പ​ര​മാ​യ​ ​ക​ർ​മ്മ​പ​ദ്ധ​തി​ക​ളു​ടെ​ ​താ​ത്കാ​ലി​ക​മാ​യെ​ങ്കി​ലും​ ​യോ​ഗ​ത്തി​ലു​ണ്ടാ​യ​ ​സ്‌​തം​ഭ​ന​വും​ ​മ​ര​വി​പ്പും​ ​മാ​റ്റാ​നും​ ​ആ​ർ.​ശ​ങ്ക​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​നാ​യി.


1954​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​-​ ​ആ​രോ​ഗ്യ​ ​മേ​ഖ​ല​യി​ലെ​ ​പ്ര​വ​ർ​ത്ത​നം​ ​സ​വി​ശേ​ഷ​ ​സാ​മ​ർ​ത്ഥ്യ​ത്തോ​ടെ​ ​നി​ർ​വ​ഹി​ക്കാ​നാ​യി​ ​ആ​ർ.​ ​ശ​ങ്ക​ർ​ ​ശ്രീ​നാ​രാ​യ​ണ​ട്ര​സ്റ്റ് ​രൂ​പീ​ക​രി​ച്ചു.​ ​അ​തി​നി​ട​യി​ൽ​ കൊ​ല്ല​ത്ത് ​ഒ​ന്നാം​കി​ട​ ​ര​ണ്ട് ​കോ​ളേ​ജു​ക​ൾ​ ​സ്ഥാ​പി​ക്കാ​നും​ ​അ​ദ്ദേ​ഹ​ത്തി​നാ​യി.​ ​ഇ​തി​നാ​യി​ ​ഉ​ത്പ​ന്ന​ ​പി​രി​വ് ​എ​ന്ന​ ​ആ​ർ.​ശ​ങ്ക​റി​ന്റെ​ ​ആ​ശ​യ​വും​ ​വ​ൻ​ ​വി​ജ​യ​മാ​യി.​ 1948​ൽ​ ​തു​ട​ങ്ങി​യ​ ​കൊ​ല്ലം​ ​എ​സ്.​എ​ൻ​ ​കോ​ളേ​ജും,​ 1951​ൽ​ ​സ്ഥാ​പി​ച്ച​ ​എ​സ്.​എ​ൻ​ ​വ​നി​താ​കോ​ളേ​ജും​ ​താ​മ​സം​വി​നാ​ ​സം​സ്ഥാ​ന​ത്തെ​ ​പ്ര​മു​ഖ​ ​ക​ലാ​ല​യ​ങ്ങ​ളാ​യി​ ​മാ​റി.​ ​പി​ന്നീ​ട്,​ ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ ​കൂ​ടി​യാ​യ​ ​മു​ഖ്യ​മ​ന്ത്രി​ ​ആ​ർ.​ശ​ങ്ക​റി​ന് ​സം​സ്ഥാ​ന​ത്തി​ലാ​ക​മാ​നം​ ​കോ​ളേ​ജു​ക​ൾ​ ​തു​ട​ങ്ങാ​നും​ ​രാ​ജ്യ​ത്ത് ​ഇ​ദം​പ്ര​ഥ​മ​മാ​യി​ 10​+2​+3​ ​എ​ന്ന​ ​സ​മ്പ്ര​ദാ​യം​ ​പ്രീ​ഡി​ഗ്രി​ ​കോ​ഴ്സി​ലൂ​ടെ​ ​ന​ട​പ്പി​ലാ​ക്കാ​നു​മാ​യി.​ ​ആ​ർ.​ശ​ങ്ക​റി​ന്റെ​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ലെ​ ​നി​സ്‌​ത​ന്ത​ ​പ​രി​ശ്ര​മ​ങ്ങ​ളു​ടെ​ ​നി​ത്യ​സ്‌​മാ​ര​ക​മാ​യി​ ​എ​സ്.​എ​ൻ​ ​ട്ര​സ്റ്റി​ന്റെ​ ​കീ​ഴി​ൽ​ ​ക​ണ്ണൂ​ർ​ ​മു​ത​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​ചെ​മ്പ​ഴ​ന്തി​വ​രെ​ ​എ​സ്.​എ​ൻ​ ​കോ​ളേ​ജ് ​ഉ​യ​ർ​ന്നു​വ​ന്നു.​ ​ആ​ർ.​ശ​ങ്ക​ർ​ ​ന​ട​ത്തി​യ​ ​വി​ദ്യാ​ഭ്യാ​സ​ ​വി​പ്ള​വം​ ​കേ​ര​ള​ ​ജ​ന​ത​ ​ന​ന്ദി​യോ​ടെ​ ​എ​ക്കാ​ല​വും​ ​ഓ​ർ​ക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: R SANKAR, EDITORS PICK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.