SignIn
Kerala Kaumudi Online
Tuesday, 27 October 2020 3.47 AM IST

ആ വാക്കുകൾ കൊള്ളിയാൻ പോലെ എന്റെ ഹൃദയത്തിൽ കൊണ്ടു, ഉടൻ തീരുമാനിച്ചു വിവാഹത്തിൽ തീർച്ചയായും പങ്കെടുക്കണം: ഹൃദയസ്‌പർശിയായ കുറിപ്പുമായി കളക്ടർ

collector-fb-post

കാസർകോട്: കാസർകോട് ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു ഐ.എ.എസിന്റെ ഒരു ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. രാകേഷ് എന്ന യുവാവിന്റെ വിവാഹത്തിൽ പങ്കെടുത്ത അനുഭവമാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്. രാകേഷിന്റെ രണ്ടാം വിവാഹമാണ്. വധുവിന് ഏഴ് വയസുള്ള ഒരു മകളുമുണ്ട്. രാകേഷ് ഒരു മാതൃകയാണെന്നും മറ്റ് യുവാക്കൾക്കും ഇത് അനുകരിക്കാൻ സാധിക്കട്ടെയെന്നാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

എന്നും പതിവുപോലെ രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് ഫയൽ നോക്കുന്ന നേരത്താണ് വാട്സ്ആപ്പ് സന്ദേശങ്ങളിലൊന്ന് പ്രത്യേകം ശ്രദ്ധിച്ചത്, നമ്പർ സേവ് ചെയ്യാത്ത ഒരു നമ്പറിൽ നിന്നാണ് മെസ്സേജ് വന്നത്, സാർ ഇന്ന് എന്റെ വിവാഹമാണ് സാർ വന്നിരുന്നെങ്കിൽ എനിക്കും കുടുംബത്തിനും ഒരു സന്തോഷമായിരിക്കും. ഞാൻ വിവാഹം കഴിക്കുന്നത്‌ ഭർത്താവ് മരിച്ച 7 വയസ് ഉള്ള പെണ്കുട്ടിയുള്ള യുവതിയെ ആണ്. ഇത്രയും വായിച്ചപ്പോൾ എനിക്കു അദ്ദേഹത്തെ കാണണമെന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു.

രാകേഷിന്റെ വാക്കുകൾ കൊള്ളിയാൻ പോലെ എന്റെ ഹൃദയത്തിൽ കൊണ്ടു. ഉടൻ തീരുമാനിച്ചു വിവാഹത്തിൽ തീർച്ചയായും പങ്കെടുക്കണം, ചന്ദേര പടിഞ്ഞാറേക്കരയിൽ രാകേഷിന്റെ വീട് തേടിപ്പിടിച്ചു
വിവാഹത്തിൽ പങ്കെടുത്തത് നമ്മുടെ ജില്ല നേരിടുന്ന ചില സാമുഹീക പ്രശ്നങ്ങൾ സമൂഹ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് കൂടി ഉദ്ദേശിച്ചാണ് വിവാഹത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്.
രാകേഷ് കൊട്ടും കുരവയുമായി കൂട്ടുകാരെയും നാട്ടുകാരെയും കൂടെക്കൂട്ടി ഭാര്യയെ കൈ പിടിച്ചു വീട്ടിലേക്ക് കൊണ്ടുവരുന്നതിനു സാക്ഷിയായപ്പോൾ ഏറെ ചാരിതാർത്ഥ്യം തോന്നി. രാകേഷ് ഒരു പ്രചോദനം ആണെന്ന് തോന്നി അതുകൊണ്ടാണ് ഇങ്ങനെ കുറിക്കുന്നത് (with permission of Mr. Rakesh) രാകേഷ് കൈ പിടിച്ചപ്പോൾ രണ്ടുപേരുടെ ജീവിതമാണ് പൂവണിഞ്ഞത്. ഭർത്താവ് മരിച്ചതോടെ ജീവിതം തകർന്നു എന്നു കരുതിയ യുവതിയുടെയും 7 വയസ്സുള്ള കുഞ്ഞിന്റെയും.

കാസർകോട് ജില്ലയിൽ ഭർത്താവ് ഉപേക്ഷിച്ചതോ ഭർത്താവ് മരിച്ചവരോ ആയ അരലക്ഷത്തോളം സ്ത്രീകളുണ്ട്. ആകെ 46488 സ്ത്രീകൾ ഇതിൽ കൂടുതൽ കാസർകോട് നഗരസഭാ പരിധിയിലാണ് 6553 സ്ത്രീകൾ, കുറവ് മീഞ്ച പഞ്ചായത്തിലാണ് 73 സ്ത്രീകൾ വിധവകളും വിവാഹമോചിതരും സമൂഹത്തിൽനിന്ന് ഉൾവലിയുന്നതാണ് സമൂഹത്തിലെ പതിവുകാഴ്ച.

ആരോരുമില്ലാത്ത ഈ സ്ത്രീകൾക് താങ്ങും തണലും ആകാൻ ജീവിത പങ്കാളിയാകാൻ രാകേഷിന്റെ മാതൃക പിന്തുടർന്ന് മറ്റുള്ളവരും തയ്യാറാകുമോ, പ്രത്യേകിച്ച് വിവാഹപ്രായം കഴിഞ്ഞിട്ടും പെൺകുട്ടികളെ ലഭിക്കാത്ത പുരുഷന്മാർക്ക് രാകേഷ് പ്രചോദനമാകേണ്ടതാണ്. രാകേഷ് ഒരു ഓട്ടോ ഡ്രൈവറാണ് തന്റെ ജോലി കൊണ്ട് ഈ കുടുംബത്തെ പോറ്റാൻ കഴിയുമെന്ന ഉറച്ച വിശ്വാസം ഉള്ള യുവാവ്. യാദൃശ്ചികമായി ആണെങ്കിലും ഈ കല്യാണത്തിൽ പങ്കെടുത്തപ്പോൾ അത് സമൂഹത്തെ അറിയിക്കണം എന്ന് തോന്നി പലർക്കും രാകേഷ് ഒരു പ്രചോദനം ആവട്ടെ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DISTRICT COLLECTOR KASARGOD, FACEBOOK POST, SAJITH BABU, MARRIAGE FUNCTION, SECOND MARRIAGE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.