നോട്ടു നിരോധനത്തിന്റ മൂന്നാം വാർഷികത്തിൽ ട്രോളുമായി വ്യവയാസ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. 'നവംബർ 8, രാത്രി 8 മണിയോടടുക്കുന്നു, ഭയം വേണ്ട, ജാഗ്രത' എന്നാണ് ഇ.പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചത്. 2016 നവംബർ 8 രാത്രി എട്ടുമണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഞെട്ടിച്ച് കൊണ്ട് നോട്ട് നിരോധനം പ്രഖ്യാപിക്കുന്നത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 15.4 ലക്ഷം കോടി രൂപ ഒരു രാത്രി കൊണ്ട് അസാധുവാക്കപ്പെട്ടു. പ്രഖ്യാപനത്തെ തുടർന്ന് ജനങ്ങളിൽ ഭീതിയും ആശങ്കയും ഉണ്ടായിരുന്നു. ഇതിനെയാണ് മന്ത്രി ട്രോളിയത്.