SignIn
Kerala Kaumudi Online
Tuesday, 12 November 2019 9.51 AM IST

റോഡപകടങ്ങൾ: തമിഴ്നാട് നമ്പർ 1; കേരളം നാലാമത്

bus

ന്യൂഡൽഹി: രാജ്യത്തെ റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ തമിഴ്നാട്ടിൽ. രണ്ടാം സ്ഥാനം മദ്ധ്യപ്രദേശിനും മൂന്നാം സ്ഥാനം കർണാടകയ്ക്കും. നാലാമത് കേരളവും. അഞ്ചാമത് മഹാരാഷ്ട്രയും. . 2016ലെ റോഡപകടങ്ങൾ വിലയിരുത്തിയാണ് നാഷണൽ ക്രൈം റെക്കാർഡ്സ് ബ്യൂറോ റിപ്പോർട്ട് പുറത്തിറക്കിയത്.

അതേസമയം റോഡപകട മരണനിരക്ക് കേരളത്തിൽ കുറവാണ്. 39420 അപകടങ്ങളിലായി 4287 പേരാണ് മരിച്ചത്. 44108 പേർക്ക് പരിക്കേറ്റു. 2016ൽ 4.73 ലക്ഷം റോഡ് അപകടങ്ങളാണ് രാജ്യത്തുണ്ടായത്. 1.51 ലക്ഷം പേർക്കാണ് ജീവൻ നഷ്ടമായത് 2015ൽ 4.64 ലക്ഷമായിരുന്നു. അപകടം. ജീവൻ നഷ്ടമായത്. 1.48 ലക്ഷം പേർക്ക്. .മെട്രോ നഗരങ്ങളിൽ ചെന്നൈ, ഡൽഹി, ബംഗളുരു എന്നിവിടങ്ങളിലാണ് കൂടുതൽ അപകടങ്ങൾ.


 പ്രധാന കാരണം - അമിതവേഗത. (49.5ശതമാനം)

 അപകടത്തിൽപ്പെട്ടത് കൂടുതൽ - ഇരുചക്രവാഹന യാത്രക്കാർ.(25.1) രണ്ടാമത് ട്രക്ക്, ലോറി.(19)

റോഡപകടങ്ങൾ ( 2016):

തമിഴ്നാട് - 71431,മദ്ധ്യപ്രദേശ് -51944,കർണാടക - 44436,കേരളം-39420, മഹാരാഷ്ട്ര- 37886

കേരളത്തിലെ

നഗരങ്ങളിലെ മരണം: ( 2016):

കൊല്ലം - 207,തിരുവനന്തപുരം - 180,കൊച്ചി - 169,കോഴിക്കോട് 145,തൃശ്ശൂർ 128,മലപ്പുറം 108,കണ്ണൂർ 52

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ROAD ACCIDENT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.