SignIn
Kerala Kaumudi Online
Friday, 21 February 2020 12.48 PM IST

ഹൂപ്‌സ് ബാസ്‌ക്കറ്റ്‌ബോൾ പരിശീലന പരിപാടി

kerala-basketball-winners
kerala basketball winners

കായിക യുവജന കാര്യാലയം മുഖേന സർക്കാർ നടപ്പിലാക്കുന്ന ഹൂപ്‌സ് ബാസ്‌കറ്റ്‌ബോൾ പരിശീലന പദ്ധതിയിൽ ഒൻപത്-12 വയസുള്ള (നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ) കുട്ടികൾക്ക് പരിശീലനം നൽകും. സ്‌കൂൾ മുഖേനയോ, ഹൂപ്‌സ് പരിശീലന കേന്ദ്രം വഴിയോ ഓൺലൈനായോ അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ 01/01/2007 നും 31/12/2010 നും ഇടയിൽ ജനിച്ചവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.sportskeralahoops.in. ജില്ല, സ്‌കൂൾ, തിരഞ്ഞെടുപ്പ് തീയതി എന്ന ക്രമത്തിൽ: തിരുവനന്തപുരം, സെന്റ് ക്രിസേസ്റ്റോം കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ നെല്ലിമൂട്, 13, ഗവ.മോഡൽ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ, തൈക്കാട്, 15, കൊല്ലം, ഗവ.മോഡൽ വി.എച്ച്.എസ്.എസ് ഫോർ ബോയ്‌സ്, 18, ഗവ.എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റ്, 20, കണ്ണൂർ, എ.വി.സ്മാരക എച്ച്.എസ്.എസ്, കരിവള്ളൂർ 22, ഐ.എം.എൻ എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ, 25, തൃശൂർ, ലിറ്റിൽ ഫ്‌ളവർ കോൺവെന്റ് എച്ച്.എസ്.എസ്.കൊരട്ടി, 27, തൃശൂർ, മാതാ എച്ച്.എസ്.മന്നംപേട്ട, 29, കോഴിക്കോട് ഗവ.എച്ച്.എസ്.എസ്, കാരാപറമ്പ,ഡിസംബർ 2 , കോഴിക്കോട്, സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്., തിരുവമ്പാടി, ഡിസംബർ 4.

യു.എ.ഇയിലും സൗദിയിലും നഴ്‌സ് (പുരുഷൻ) നിയമനം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെയും സൗദി അറേബ്യയിലെയും പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സിന്റെ (പുരുഷൻ) ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ളവരെ നിയമിക്കുന്നു. 11നും 12നും കൊച്ചിയിലെ ഹോട്ടൽ ഗോകുലം പാർക്കിൽ രാവിലെ ഒൻപതിന് ഇന്റർവ്യൂ നടക്കും. gcc@odepc.in എന്ന ഇ-മെയിലിലേക്ക് ബയോഡാറ്റ അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in.

പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് 12ന്

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മിഷന്റെ കോർട്ട് ഹാളിൽ നവംബർ 12ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. ലത്തീൻ കത്തോലിക്ക സമുദായാംഗങ്ങൾക്ക് സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിന് പുറപ്പെടുവിച്ചിട്ടുള്ള സർക്കാർ ഉത്തരവുകളിലെ അവ്യക്തത നീക്കുന്നതിന് നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ.ജി ക്രിസ്തുദാസ് സമർപ്പിച്ച നിവേദനവും എൻട്രൻസ് പരീക്ഷാകമ്മിഷണറുടെ വെബ്‌സൈറ്റിലും എസ്.ഇ.ബി.സി ലിസ്റ്റിലും ചക്രവർ സമുദായത്തിന്റെ പേരില്ലെന്ന് കാണിച്ച് എസ്. നാഗേന്ദ്രൻ സമർപ്പിച്ച പരാതിയും പരിഗണിക്കും. ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ മുള്ളൂർക്കര മുഹമ്മദ് അലി സഖാഫി, ഡോ.എ.വി. ജോർജ്ജ്, കമ്മിഷൻ മെമ്പർസെക്രട്ടറി എന്നിവർ പങ്കെടുക്കും.

പ്രോജക്ട് ഫെലോ ഒഴിവ്

പീച്ചിയിലെ കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തും. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. എക്‌സ്പീരിയൻസ് ഇൻ ഫോറസ്റ്റ് ഫീൽഡ് ട്രിപ്പ്, കമ്പ്യൂട്ടർ പരിജ്ഞാനം ഫോട്ടോ ഷോപ്പ് അറിവ് അഭികാമ്യം. പ്രതിമാസം 22,000 രൂപ വേതനം. 2019 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്നും വർഷത്തെ നിയമാനുസൃത ഇളവ് ലഭിക്കും. 14ന് രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.

പെട്രോളിയം ഡീലർമാർക്കുള്ള പ്രവർത്തന മൂലധന വായ്പാ പദ്ധതി

പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പ്രെട്രോളിയം ഡിലർമാർക്ക് അവരുടെ നിലവിലെ പ്രെട്രോൾ/ ഡീസൽ വിൽപ്പനശാലകൾ പ്രവർത്തനനിരതമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി പ്രവർത്തനമൂലധന വായ്പ നൽകുന്നതിന് കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. പൊതുമേഖലയിലുള്ള ഏതെങ്കിലും ഒരു പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലർ ആയിരിക്കണം. അപേക്ഷകന് സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, വിവിധ ലൈസൻസുകൾ, ടാക്‌സ്, രജിസ്‌ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം. കുടംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപ കവിയരുത്. പ്രായം 60 വയസ്സ് കവിയാൻ പാടില്ല. അപേക്ഷകനോ ഭാര്യയോ/ ഭർത്താവോ കേന്ദ്ര/ സംസ്ഥാന സർക്കാർ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരായിരിക്കരുത്. അപേക്ഷകൻ വായ്പക്ക് ആവശ്യമായ വസ്തുജാമ്യം ഹാജരാക്കണം. സ്വന്തം മേൽവിലാസം, ഫോൺ നമ്പർ, ജാതി, കുടുംബ വാർഷിക വരുമാനം, വയസ്, വിദ്യാഭ്യാസ യോഗ്യത, ഡീലർഷിപ്പ് ലഭിച്ച തീയതി, ഡീലർഷിപ്പ് അഡ്രസ്, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നി വിവരങ്ങൾ സഹിതം വെള്ളക്കടലാസിൽ തയാറാക്കിയ പ്രാഥമിക അപേക്ഷ മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ടൗൺ ഹാൾ റോഡ്, തൃശൂർ-20 എന്ന വിലാസത്തിൽ 30 നുള്ളിൽ ലഭിക്കത്തക്കവിധം അയച്ചുതരണം.

അന്യത്രസേവന നിയമനം

തൊഴിൽ വകുപ്പിന്റെ കീഴിലുള്ള കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡിന്റെ ജില്ലാ ഓഫീസുകളിൽ വിവിധ ഒഴിവുകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. വിവിധ സർക്കാർ വകുപ്പുകളിലെ സമാന തസ്തികയിൽ സമാന ശമ്പളസ്‌കെയിലിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. തസ്തിക, ശമ്പളസ്‌കെയിൽ, ഓഫീസ്/ജില്ല, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തിൽ: ഹെഡ് ക്ലാർക്ക്-27,800-59,400, മലപ്പുറം-1, പത്തനംതിട്ട-1, എൽ.ഡി.ക്ലാർക്ക് - 19,000-43,600, മലപ്പുറം-1, പാലക്കാട്-1, തൃശ്ശൂർ-1, എൽ.ഡി.ടൈപ്പിസ്റ്റ്-19,000-43,600, മലപ്പുറം-1. കെ.എസ്.ആർ പാർട്ട്-1, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, ഡിക്ലറേഷൻ, വകുപ്പുമേധാവിയിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം സഹിതമുള്ള അപേക്ഷയുടെ രണ്ട് പകർപ്പുകൾ സെക്രട്ടറി, കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡ്, നിർമ്മാൺ ഭവൻ, മേട്ടുക്കട, തൈയ്ക്കാട് പി.ഒ., തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ഡിസംബർ 10നകം ലഭിക്കണം.

ഓംബുഡ്‌സ്മാൻ സിറ്റിംഗ്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാൻ ജസ്റ്റിസ് കെ.കെ.ദിനേശൻ 15ന് നടത്താനിരുന്ന സിറ്റിംഗ് മാറ്റിവച്ചു. കേസുകൾ മാർച്ച് 17ന് വിചാരണയ്‌ക്കെടുക്കും.

റവന്യു റിക്കവറി ഒത്തുതീർപ്പ് സംഗമം

കേരള സംസ്ഥാന പട്ടികജാതി/പട്ടികവർഗ വികസന കോർപ്പറേഷന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിൽ നിന്നും വിവിധ വായ്പാ പദ്ധതിയിൻ കീഴിൽ വായ്പ കുടിശിക വരുത്തുകയും നിലവിൽ റവന്യു റിക്കവറി നടപടി നേരിടുന്നവരുമായ കാട്ടാക്കട താലൂക്ക് പരിധിയിലുള്ള ഗുണഭോക്താക്കൾക്കായി 13ന് രാവിലെ 10 മുതൽ കാട്ടാക്കട താലൂക്ക് ഓഫീസിൽ റവന്യൂ റിക്കവറി ഒത്തുതീർപ്പ് സംഗമം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് 0471-2723155, 0471-2291414.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BASKET BALL TOURNAMENT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.