SignIn
Kerala Kaumudi Online
Monday, 27 January 2020 6.14 AM IST

കേ​ര​ള​കൗ​മു​ദി 'ഹെ​ൽ​ത്തി​ ​കി​ച്ച​ൺ" റെഡി; ഇനി നല്ല ഭ​ക്ഷണം തി​രി​ച്ച​റി​യാം

healthy-
തൃശൂർ സെന്റ്. മേരീസ് കോളേജിൽ നടന്ന ചടങ്ങിൽ കേരളകൗമുദി ഹെൽത്തി കിച്ചൻ, ടി.എൻ പ്രതാപൻ എം.പി, ചലച്ചിത്ര താരങ്ങളായ ജയരാജ് വാര്യർ, നന്ദകിഷോർ, ശ്രാവണ, പ്രീഷ ഷാജു എന്നിവർക്ക് നൽകി പ്രകാശനം ചെയ്യുന്നു.

തൃ​ശൂ​ർ​:​ പാലിലും മുട്ടയിലും മീനിലും പച്ചക്കറികളിലുമൊക്കെയുള്ള വിഷാംശവും മായവും തിരിച്ചറിയാനും ആരോഗ്യകരമായ ഭക്ഷണരീതി വളർത്തിയെടുക്കാനും ല​ക്ഷ്യ​മിട്ട് ​ ​കേ​ര​ള​കൗ​മു​ദി​ ​പ്രസിദ്ധീകരിച്ച​ പുസ്തകം ​'ഹെ​ൽ​ത്തി​ ​കി​ച്ച​ൺ' ​പുറത്തിറങ്ങി. ആരോഗ്യ, ശാസ്ത്ര മേഖലകളിലുള്ള വിദഗ്ദ്ധരുടെ ലേഖനങ്ങളും ഫീച്ചറുകളും അഭിമുഖങ്ങളും പഠനഫലങ്ങളും ഉൾക്കൊള്ളുന്ന പുസ്തകം ​തൃ​ശൂ​ർ​ ​സെ​ന്റ് ​മേ​രീ​സ് ​കോ​ളേ​ജി​ൽ​ ​ടി.​എ​ൻ. ​പ്ര​താ​പ​ൻ​ ​എം.​പി പ്ര​കാ​ശ​നം​ ​ചെ​യ്തു. സി​നി​മാ​ ​താ​ര​ങ്ങ​ളാ​യ​ ​ജ​യ​രാ​ജ് ​വാ​ര്യ​ർ,​ ​പ്രീ​ഷ​ ​ഷാ​ജു,​ ​ന​ന്ദ​കി​ഷോ​ർ,​ ​ശ്രാവ​ണ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.​ ​

കോ​ർ​പ​റേ​ഷ​ൻ​ ​മേ​യ​ർ​ ​അ​ജി​ത​ ​വി​ജ​യ​ൻ അദ്ധ്യക്ഷത വഹിച്ചു. സെ​ന്റ് ​മേ​രീ​സ് ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ ​സി​സ്റ്റ​ർ​ ​മാ​ഗി​ ​ആ​മു​ഖ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​ജില്ലാ ക​ള​ക്ട​ർ​ ​എ​സ്.​ ​ഷാ​ന​വാ​സ്,​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​ജി.​എ​ച്ച്.​ ​യ​തീ​ഷ് ​ച​ന്ദ്ര​ ​എ​ന്നി​വ​ർ​ ​മു​ഖ്യാ​തി​ഥി​ക​ളായി.​ ​ഡെ​പ്യൂ​ട്ടി​ ​എ​ക്‌​സൈ​സ് ​ക​മ്മി​ഷ​ണ​ർ​ ​പി.​കെ.​ ​സ​നു,​ ​ഫു​ഡ് ​സേഫ്ടി​ ​അ​സി​സ്റ്റ​ന്റ് ​ക​മ്മി​ഷ​ണ​ർ​ ​സി.​എ.​ ​ജ​നാ​ർ​ദ്ദ​ന​ൻ,​ ​മ​ല​പ്പു​റം​ ​ഫു​ഡ് ​സേഫ്ടി​ ​അ​സി​സ്റ്റ​ന്റ് ​ക​മ്മി​ഷ​ണ​ർ​ ​ജി.​ ​ജ​യ​ശ്രീ,​ ​ഫു​ഡ് ​സേഫ്ടി ​ഓ​ഫീ​സ​ർ​ ​വി.​കെ.​ ​പ്ര​ദീ​പ് കു​മാ​ർ,​ ​കേ​ര​ള​കൗ​മു​ദി​ ​യൂ​ണി​റ്റ് ​ചീ​ഫ് ​എ​ൻ.​എ​സ്.​ ​കി​ര​ൺ,​ ​ഡെ​സ്‌​ക് ​ചീ​ഫ് ​സി.​ജി.​ ​സു​നി​ൽ​കു​മാ​ർ,​ ​സ​ർ​ക്കു​ലേ​ഷ​ൻ​ ​മാ​നേ​ജ​ർ​ ​സി.വി.​ ​മി​ത്ര​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

ഹോ​ട്ട​ൽ​ ​ആ​ൻ​ഡ് ​റ​സ്‌​റ്റോ​റ​ന്റ് ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​ജി.​കെ.​ ​പ്ര​കാ​ശ്,​ ​ബേ​ക്കേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​ര​ക്ഷാ​ധി​കാ​രി​ ​എ.കെ.​ ​വി​ശ്വ​നാ​ഥ​ൻ,​ ​​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​എം.​പി.​ ​ര​മേ​ഷ്,​ ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​എം.​കെ.​ ​ര​ഞ്ജി​ത്ത് ​തു​ട​ങ്ങി​യ​വ​രെ​ ​ആ​ദ​രി​ച്ചു.​ ​കേ​ര​ള​കൗ​മു​ദി​ ​ബ്യൂ​റോ​ ​ചീ​ഫ് ​പ്ര​ഭു​ ​വാ​ര്യ​ർ​ ​സ്വാ​ഗ​ത​വും​ ​സെ​ന്റ് ​മേ​രീ​സ് ​കോ​ളേ​ജ് ​സോ​ഷ്യോ​ള​ജി​ ​വ​കു​പ്പ് ​എ​ച്ച്.​ഒ.​ഡി​ ​ഡോ.​ ​കെ.​ ബി​നു​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEALTHY KITCHEN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.