SignIn
Kerala Kaumudi Online
Wednesday, 13 November 2019 2.25 AM IST

മഞ്ഞുരുകുന്നു? ഇന്ത്യയുടെ വികാരങ്ങളെ മാനിച്ചതിന് ഇമ്രാൻ ഖാനോട് നന്ദി പറഞ്ഞ് മോദി

pm-modi-imran-khan

ന്യൂഡൽഹി: സിഖ് ജനതയുടെ ദീർഘനാളത്തെ ആഗ്രഹം സഫലമായി, കർതാർപൂർ ഇടനാഴിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. അതോടൊപ്പം ഇന്ത്യയുടെ വികാരങ്ങളെ മാനിച്ചതിന് മോദി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് നന്ദി പറയുകയും ചെയ്തു. അഞ്ഞൂറോളം ഇന്ത്യൻ തീർഥാടകരുടെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്ത്യയുടെ വികാരങ്ങളെ മാനിച്ചതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിയാസിക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കർതാർപൂർ ഇടനാഴി രാജ്യത്തിനായി സമർപ്പിക്കാനുള്ള ഭാഗ്യമുണ്ടായി' ഗുരുദാസ്‌പൂർ ഗുരുദ്വാരയിൽവച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു.

ഗുരുനാനാക്കിന്റെ ദർശനങ്ങൾ ഉൾക്കൊള്ളാൻ നമ്മൾ പ്രതിജ്ഞാബന്ധരാണെന്നും മോദി വ്യക്തമാക്കി. ദുരു നാനാ ദേവിന്റെ 550ാം ജന്മവാർഷികത്തിന് മുമ്പ് കാർതാർപൂർ ഇടനാഴി തുറക്കാൻ സാധിച്ചത് വളരെയധികം സന്തോഷം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർതാപൂർ ഇടനാഴി തുറക്കുന്നത് സാധ്യമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്, അകാലിദളിന്റെ സമുന്നതനായ നേതാവ് പ്രകാശ് സിംഗ് ബാദൽ എന്നിവർ നേരത്തെ പ്രശംസിച്ചിരുന്നു.മോദിയും ഇമ്രാൻ ഖാനും പ്രത്യേകമായി അതാത് രാജ്യങ്ങളിലെ അതിർത്തി പാത ഉദ്ഘാടനം ചെയ്ത. ഗുരു നാനാക് ദേവിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് നിരവധി പരിപാടികൾ കർതാർപൂരിൽ നടക്കുന്നുണ്ട്. പ​ഞ്ചാ​​​ബി​ലെ​ ​ഗു​ർ​ദാ​സ്‌​പൂ​​​ർ​ ​ജി​ല്ല​​​യി​ലെ​ ​ഗു​രു​​​നാ​​​നാ​ക്ക് ​ദ്വാ​ര​​​യി​ൽ​ ​നി​ന്നും​ ​ഇ​ന്ത്യാ​​​-​​​പാ​ക് ​അ​തി​ർ​ത്തി​ ​ക​ട​​​ന്നാ​ൽ​ ​ഇ​പ്പോ​ൾ​ ​നി​ർ​മ്മി​ച്ച​ ​ഇ​ട​​​നാ​ഴി​ ​വ​ഴി​ ​നാ​ലു​കി​ലോ​​​മീ​​​റ്റ​ർ​ ​ദൂ​രം​ ​മാ​ത്ര​മേ​ ​ക​ർ​താ​​​ർ​പൂ​ർ​ ​ഗു​രു​​​ദ്വാ​​​ര​​​യി​​​ലേ​ക്കു​ള്ളൂ.

ഗു​രു​ ​നാ​നാ​ക്ക്,​ ​അ​ദ്ദേ​​​ഹ​​​ത്തി​ന്റെ​ ​ജീ​വി​​​ത​​​ത്തി​ലെ​ ​അ​വ​​​സാ​ന​ ​പ​തി​​​നെ​ട്ട് ​വ​ർ​ഷ​​​ങ്ങ​ൾ ചില​​​വി​​​ടു​​​ക​​​യും,​ ​ജീ​വി​​​താ​ന്ത്യം​ ​ഉ​ണ്ടാ​​​യ​തും​ ​ഈ​ ​ഗു​രു​​​ദ്വാ​ര​ ​നി​ൽ​ക്കു​ന്ന​ ​സ്ഥ​ല​​​ത്താ​​​യി​​​രു​​​ന്നു.​ അ​ദ്ദേ​ഹം​ ​ജീ​വ​ൻ​ ​വെ​ടി​​​ഞ്ഞ​ത്.​ ​പ​ട്ട്യാ​ല​ ​മ​ഹാ​​​രാ​​​ജാ​​​വാ​​​യി​​​രു​ന്ന​ ​സ​ർ​ദാ​ർ​ ​ഭൂ​പീ​​​ന്ദ​ർ​ ​സിം​ഗാ​ണ് ​നാ​നാ​​​ക്കി​ന്റെ​ ​സ്‌​മ​ര​ണ​ ​നി​ല​​​നി​റു​ത്താ​ൻ​ 1925​ൽ​ ​ക​ർ​താ​​​ർ​പൂ​ർ​ ​സാ​ഹി​ബ് ​എ​ന്നും​ ​അ​റി​​​യ​​​പ്പെ​​​ടു​ന്ന​ ​ദ​ർ​ബാ​ർ​ ​സാ​ഹി​ബ് ​പ​ണി​ ​ക​ഴി​​​പ്പി​​​ച്ച​​​ത്.​ ​മ​ത​​​ഗ്ര​​​ന്ഥ​​​മാ​യ​ ​ഗു​രു​ഗ്ര​ന്ഥ​ ​സാ​ഹി​​​ബി​ന്റെ​ ​യ​ഥാ​ർ​ത്ഥ​ ​പ​ക​ർ​പ്പു​​​ക​​​ളി​​​ലൊ​ന്ന് ​ഈ​ ​ഗു​രു​​​ദ്വാ​​​ര​​​യി​ൽ​ ​ഇ​പ്പോ​ഴും​ ​സൂ​ക്ഷി​​​ക്കു​​​ന്നു​​​വെ​ന്ന് ​തീ​ർ​ത്ഥാ​​​ട​​​ക​ർ​ ​വി​ശ്വ​​​സി​​​ക്കു​​​ന്നു.​ ​

എ​ല്ലാ​ ​വ​ർ​ഷ​വും​ ​ഗു​രു​​​നാ​​​നാ​​​ക്കി​ന്റെ​ ​ജ​യ​ന്തി​ ​അ​ഘോ​​​ഷ​​​വേ​​​ള​​​യി​ൽ​ ​ഇ​ന്ത്യ​​​യി​ൽ​ ​നി​ന്നും​ ​ആ​യി​​​ര​​​ക്ക​​​ണ​​​ക്കി​ന് ​ഭ​ക്ത​​​ജ​​​ന​​​ങ്ങ​​​ളാ​ണ് ​സു​ര​​​ക്ഷാ​​​-​​​ക​സ്റ്റം​സ് ​പ​രി​​​ശോ​​​ധ​​​ന​ക​ളു​ടെ​ ​നൂ​ലാ​​​മാ​​​ല​​​ക​ളും​ ​ക​ട​​​മ്പ​​​ക​ളും​ ​ക​ട​ന്ന് 125​ ​കി​ലോ​​​മീ​​​റ്റ​ർ​ ​റോ​ഡ് ​മാ​ർ​ഗം​ ​സ​ഞ്ച​​​രി​ച്ച് ​അ​മൃ​ത്‌​സ​ർ​-​ലാ​ഹോ​ർ​ ​വ​ഴി​ ​ഈ​ ​ഗു​രു​​​ദ്വാ​​​ര​​​യി​ൽ​ ​തീ​ർ​ത്ഥാ​​​ട​​​ന​​​ത്തി​​​നാ​യി​ ​എത്തുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, KARTARPUR CORRIDOR OPENING, PM MODI, IMRAN KHAN, DEVOTEES, INDIA, PAKISTAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.