SignIn
Kerala Kaumudi Online
Thursday, 30 January 2020 2.36 AM IST

എസ്.പി.ജിയെ ഒഴിവാക്കി രാഹുലും കുടുംബവും വിദേശങ്ങളിലടക്കം പോയത് പലതവണ,​ സുരക്ഷ പിൻവലിച്ചതിന് പിന്നിലെ കാരണങ്ങൾ നിരത്തി കേന്ദ്രം

rahul-gandhi

ന്യൂഡൽഹി: ഗാന്ധി കുടുംബാംഗങ്ങൾക്ക് നൽകി വന്ന എസ്.പി.ജി സുരക്ഷ കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ പിൻവലിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 1991ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധത്തിനു ശേഷം എസ്.പി.ജി സുരക്ഷ നൽകി വന്നിരുന്ന കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി,​ രാഹുൽ ഗാന്ധി എം.പി,​ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവർക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ മാത്രമാണ് ഇനി തുടരുക. മാദ്ധ്യമങ്ങളിലൂടെയാണ് തങ്ങളെ തരംതാഴ്ത്തിക്കൊണ്ടുള്ള ഈ റിപ്പോർട്ടിനെ കുറിച്ച് അറിഞ്ഞതെന്നായിരുന്നു നഹ്റു കുടുംബത്തിന്റെ ഭാഗം. എന്നാൽ,​ സുരക്ഷയെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ അവലോകനം ചെയ്ത ശേഷമാണ് നടപടിയെടുത്തതെന്ന് സർക്കാർ വ്യക്തമാക്കി. ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമാണ് 3000ത്തോളം വരുന്ന എസ്.പി.ജി ഉദ്യോഗസ്ഥരുടെ സുരക്ഷ ലഭ്യമാകുക.

ഗാന്ധി കുടുംബത്തിലെ മൂന്ന് നേതാക്കൾ എസ്.പി.ജി സുരക്ഷ നിരവധി തവണ ലംഘിച്ചതായി പറയുന്നു. ഇതാണ് ഇവർക്കു നൽകിപ്പോന്ന സുരക്ഷ പിൻവലിക്കാൻ കാരണമെന്നും റിപ്പോർട്ടുകളുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾക്ക് ഇവർ തടസം നിന്നുവെന്നും എസ്.പി.ജി യുടെ സുഗമമായ പ്രവർത്തനങ്ങൾ ലംഘിച്ചുവെന്നും വാദങ്ങളുണ്ട്.

2015- 2019 എന്നീ വർഷങ്ങളിൽ ഡൽഹിയിൽ മാത്രം ബുള്ളറ്റ് പ്രൂഫ് വാഹനം ഒഴിവാക്കി രാഹുൽ യാത്ര ചെയ്തു. മിക്കപ്പോഴും ഇത്തരം വാഹനം രാഹുൽ നിരസിക്കാറുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 250ാളം യാത്ര ഇത്തരത്തിൽ ഡൽഹിക്ക് പുറത്തും നടത്തി. ഇതുസംബന്ധിച്ച് 2017ൽ ഗുജറാത്തിൽ നടന്ന ഒരു സംഭവം സർക്കാർ വൃത്തങ്ങൾ ഉയർത്തിക്കാട്ടി. അന്ന് ഗുജറാത്തിൽ രാഹുൽ ഗാന്ധി ഈ നിർദ്ദേശങ്ങൾ ലംഘിച്ച് ബുള്ളറ്റ് പ്രൂഫ് സൗകര്യമില്ലാത്ത വാഹനത്തിൽ യാത്ര ചെയ്തു. അദ്ദേഹത്തിന്റെ സ്വകാര്യ വാഹനത്തിനു നേരെ കല്ലേറ് ഉണ്ടാവുകയും ഒരു എസ്.പി.ജി ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സോണിയഗാന്ധിക്കെതിരെയും പ്രിയങ്കയ്ക്കെതിരെയും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇരുവരും ഒരേ കാലയളവിൽ 389 തവണ ബുള്ളറ്റ് പ്രൂഫ് ഇല്ലാത്ത വാഹനം ഉപയോഗിച്ചതായും രേഖകളുണ്ട്. രാഹുലിന്റെ വിദാശയാത്രകൾക്കിടയിലും സുരക്ഷയിൽ നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ട്. 1991 മുതൽ രാഹുൽ നടത്തിയ 156 വിദേശ യാത്രകളിൽ 143ലും എസ്.പി.ജി സുരക്ഷ ഒഴിവാക്കിയായിരുന്നു യാത്ര. 143 സ്ഥലങ്ങളിലും 11 മണിക്കൂറുകളോളം എസ്.പി.ജി ഉദ്യോഗസ്ഥരെ ഒഴിവാക്കിയായിരുന്നു സന്ദർശനങ്ങൾ.


1985ൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ സ്വന്തം സുരക്ഷസൈനികർ തന്നെ വെടിവച്ച് കൊന്നതിനു ശേഷമാണ് എസ്.പി.ജി സുരക്ഷ ആരംഭിച്ചത്. രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം മുൻ പ്രധാനമന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും 10 വർഷത്തേക്ക് സുരക്ഷ നൽകുന്നതിനായി എസ്.പി.ജി നിയമത്തിൽ ഭേദഗതി വരുത്തി. തുടർന്ന് അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയപ്പോൾ നിയമത്തിൽ ഭേദഗതി വരുത്തി. മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ എസ്.പി.ജി സുരക്ഷ ഇക്കഴിഞ്ഞ ആഗസ്റ്റിൽ സർക്കാർ പിൻവലിച്ചിരുന്നു. പ്രധാനമന്ത്രിമാരായ എച്ച്.ഡി ഗേവഗൗഡ,​ വി.പി സിംഗ് എന്നിവരുടെയും സുരക്ഷ പിൻവലിച്ചിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, RAHUL GANDHI, VIOLATED, SPG SECURITY RULE, EACH DAY
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.