SignIn
Kerala Kaumudi Online
Friday, 15 November 2019 10.20 AM IST

'ഒരുമുറൈ വന്ത് പാർത്തായ' അറബി പാടിയാൽ എങ്ങനെയുണ്ടാകും?​ അതും ചിത്രയ്‌ക്കൊപ്പം

orumurai-parthaya-arabi

ഫാസിലിന്റെ സംവിധാനത്തിലൊരുങ്ങിയ സെെക്കോ ത്രില്ലർ മലയാള ചിത്രമാണ് മണിച്ചിത്രത്താഴ്. മോഹൻലാൽ, ശോഭന, സുരേഷ്‌ ഗോപി,​തിലകൻ, നെടുമുടി വേണു എന്നിവർ മുഖ്യകഥാപാത്രങ്ങളായെത്തിയ ചിത്രം ഇപ്പോഴും മലയാള സിനിമയിലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ മുന്നിലുണ്ട്. ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഒരുമുറൈ വന്ത് പാർത്തായ എന്ന ഹിറ്റ് ഗാനം മലയാളിയുടെ ചുണ്ടിൽ ഇന്നുമുണ്ട്. ഗാനഗന്ധർവനൊപ്പം മലയാളത്തിന്റെ വാനമ്പാടി ചിത്രയും ചേർന്നാണ് ആലാപനം.

എന്നാൽ ഇതേ ഒരുമുറൈ വന്ത് പാർത്തായ ഒരു അറബി പാടിയാൽ എങ്ങനെയിരിക്കും?​ അതും ചിത്രയ്‌ക്കൊപ്പം?​ ഗൾഫിലെ ഒരു പരിപാടിക്കിടെയാണ് ചിത്രയോടൊപ്പം അറബി ഈ ഗാനം ആലപിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് സദസിലുള്ളവർ അറബിയുടെ പാട്ടിനെ സ്വീകരിച്ചത്. ചിത്രയ്ക്കൊപ്പം ഒരേ താളത്തിലും ഭാവത്തോടുകൂടിയും അറബി ഏറ്റുപാടിയെപ്പോൾ കാണികൾ ഒന്നടങ്കം ആവേശത്തിലായി. പാട്ടിനു ശേഷം ചിത്രയും അറബിയെ പ്രശംസിച്ചു. "അറബിയിൽ ഒരു വരി പാട്ട് പാടാൻ കുറച്ചുപേർക്കെ നമ്മളിൽ പറ്റൂ. പഠിച്ചെടുക്കാൻ നല്ല ബുദ്ധിമുട്ടുള്ള ഭാഷയാണ് മലയാളമെന്നും ഇദ്ദേഹം ഇത്രയും പഠിച്ചെടുത്ത് പാടിയതിൽ അഭിനന്ദിക്കുന്ന"തായും ചിത്ര വേദിയിൽ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ARABI, SING, MALAYALAM SONG, SAUDI ARABIA, MALAYALAM MOVIE, MANICHITHRA THAZHU, CHITHRA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.