ശിവഗിരി : 87-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് എൽ.പി, യു.പി, എച്ച്.എസ്, പ്ലസ്ടു, കോളേജ്, പൊതു വിഭാഗങ്ങൾക്കായി സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രസംഗം (മലയാളം, ഇംഗ്ലീഷ്), പദ്യം ചൊല്ലൽ, ഉപന്യാസ രചന (മലയാളം), ശ്രീനാരായണക്വിസ്, ആത്മോപദേശശതക ആലാപനം, ശിവശതക ആലാപനം എന്നീ ഇനങ്ങളിലാണ് മത്സരം. നവംബർ 30, ഡിസംബർ 1 തീയതികളിലായി 16 കേന്ദ്രങ്ങളിൽ പ്രാദേശികതല മത്സരങ്ങൾ നടക്കും. പ്രാഥമിക തലത്തിൽ ആദ്യ രണ്ടു സ്ഥാനങ്ങൾ നേടുന്നവരെ പങ്കെടുപ്പിച്ച് സംസ്ഥാനതല മത്സരങ്ങൾ ഡിസംബർ 26, 27, 28 തീയതികളിൽ ശിവഗിരിയിൽ നടക്കും.
മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നവംബർ 25 നു മുമ്പ് സൗകര്യപ്രദമായ കേന്ദ്രങ്ങളിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: ഡോ.അജയൻ പനയറ (ഫോൺ: 9447033466), ശിവഗിരി മഠം പി.ആർ.ഒ കെ.കെ.ജനീഷ് (ഫോൺ: 8089477686) ശിവഗിരി മഠം ഓഫീസ് (0470 2602807).
വ്യാപാര സ്റ്റാൾ
വിതരണം
തീർത്ഥാടനത്തോടനുബന്ധിച്ചുളള വ്യാപാര സ്റ്റാളുകളുടെ വിതരണം നവംബർ 20 രാവിലെ 9 മണിക്ക് ശിവഗിരി മഠത്തിൽ നടക്കുമെന്ന് തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ അറിയിച്ചു. വിവരങ്ങൾക്ക് 9895116360.