SignIn
Kerala Kaumudi Online
Monday, 16 December 2019 5.39 AM IST

സിവിൽ പൊലീസ് ഓഫീസർ ; മൂന്നുപേരെ ഒഴിവാക്കി, വിവാദ പട്ടികയിൽ നിന്ന് തന്നെ നിയമനം 3,000 പേർക്ക് നിയമനോപദേശം

psc-

തിരുവനന്തപുരം : വിവാദമായ സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിൽ നിന്ന് നിയമനം നടത്താൻ പി.എസ്.സി യോഗം തീരുമാനിച്ചു. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മൂവായിരം പേർക്ക് ഈ മാസം 20,​21 തീയതികളിലായി നിയമനോപദേശം അയക്കാൻ ഇന്ന് ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.. കോപ്പിയടിച്ചെന്ന് തെളിഞ്ഞ, കത്തിക്കുത്ത് കേസിലെ പ്രതികളായ ശിവരഞ്ജിത് , പ്രണവ് , നസീം എന്നിവരെ നേരത്തെ റാങ്ക്പട്ടികയിൽ നിന്ന് നീക്കംചെയ്തിരുന്നു.

ഇവരെക്കൂടാതെ മറ്റാരും കുറ്റംചെയ്തിട്ടില്ലെന്ന ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് പരിഗണിച്ചാണ് പി.എസ്.സിയുടെ നടപടി. റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവരുടെ അവകാശം സംരക്ഷിക്കുമെന്ന് പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ വ്യക്തമാക്കിയിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CIVIL POLICE OFFICER, CPO RANK LIST, PSC EXAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.