കൊച്ചി: ഫെഡറൽ ബാങ്കിന്റെ പാർട്ട്ടൈം ചെയർപേഴ്സണായി ഗ്രേസ് എലിസബത്ത് കോശിയുടെ നിയമനത്തിന് റിസർവ് ബാങ്കിന്റെ അംഗീകാരം. 2013 മുതൽ ഫെഡറൽ ബാങ്കിന്റെ ഡയറക്ടറാണ് ഗ്രേസ്. കേന്ദ്ര ബാങ്കിംഗ് രംഗത്ത് 36 വർഷത്തെ പ്രവർത്തന പരിചയമുള്ള ഗ്രേസ്, ദേന ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവയുടെ ഡയറക്ടർ ബോർഡിൽ റിസർവ് ബാങ്കിന്റെ നോമിനി ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.