ന്യൂഡൽഹി: ഇന്ത്യയിൽ വൈദ്യുതി ഉപഭോഗം കഴിഞ്ഞമാസം 13.2 ശതമാനം കുറഞ്ഞു. കഴിഞ്ഞ 12 വർഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ ഡിമാൻഡാണിത്. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ വ്യവസായ മേഖലയിൽ നിന്നുള്ള ആവശ്യകത കുറഞ്ഞതാണ് ഇതിനു കാരണമെന്ന് വിലയിരുത്തപ്പെടുന്നു. 2024ഓടെ ഇന്ത്യയെ അഞ്ചുലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്വ്യവസ്ഥയാക്കി ഉയർത്താൻ കേന്ദ്രസർക്കാർ പരിശ്രമിക്കവേയാണ് വ്യവസായ മേഖലയിൽ നിന്ന് നിരാശപ്പെടുത്തുന്ന കണക്കുകൾ പുറത്തുവരുന്നത്.