SignIn
Kerala Kaumudi Online
Saturday, 07 December 2019 12.11 AM IST

സർക്കാർ കൂടെയുണ്ട്, പ്രണവിന്റെ കാലുപിടിച്ച് മുഖ്യമന്ത്രി സന്തോഷപൂർവം യാത്രയാക്കി

pinarayi-vijayan-

പ്രണവിന്റെ രണ്ടു കൈകൾ അത് അവന്റെ അമ്മയും അച്ഛനുമാണ്. ജന്മനാ കൈകളില്ലാത്ത ചിത്രകാരനായ പ്രണവ് രാവിലെ തലസ്ഥാനത്തെത്തിയത് കേരളത്തിന്റെ മുഖ്യനെ ഒരു നോക്ക് കാണുന്നതിനായിട്ടാണ്. നിയമസഭ സമ്മേളനം നടക്കുന്നതിനാൽ നിയമസഭയിലെ ഓഫീസിൽ എത്തിയാണ് പ്രണവ് തന്റെ ആഗ്രഹം സാധിച്ചത്. തന്റെ ജന്മദിനത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വേണ്ടിയാണ് ഈ കൊച്ചുമിടുക്കൻ മുഖ്യനെ കാണാനെത്തിയത്. അടുത്തിടെ ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് മുഖ്യമന്ത്രിക്ക് കൈമാറിയത്. മുഖ്യമന്ത്രിക്കൊപ്പം നിൽക്കവേയാണ് തന്റെ മാതാപിതാക്കളായ ബാലസുബ്രഹ്മണ്യവും സ്വർണകുമാരിയുമാണ് തന്റെ ഇരു കൈകളുമെന്ന് പ്രണവ് പറഞ്ഞത്. ചിറ്റൂർ ഗവ. കോളേജിൽ നിന്ന് ബി.കോം ബിരുദം നേടിയ പ്രണവ് പി.എസ്. സി കോച്ചിംഗിന് പോവുകയാണിപ്പോൾ.

pinarayi-vijayan-

പ്രണവുമായുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോകൾ മുഖ്യമന്ത്രിയാണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. കാൽ ഉപയോഗിച്ച് പ്രണവ് മുഖ്യമന്ത്രിക്കൊപ്പം സെൽഫിയെടുത്തു. സർക്കാർ ഭിന്നശേഷിക്കാരുടെ കൂടെയുണ്ടെന്നതിൽ തനിക്ക് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. ഏറെ നേരം സംസാരിച്ചതിന് ശേഷമാണ് പ്രണവിനെ സന്തോഷപൂർവം മുഖ്യമന്ത്രി യാത്രയാക്കിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CM, CM PINARAYI VIJAYAN, SOCIAL MEDIA, PRANAV
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.