ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ വിലക്ക് വിലയ്ക്ക് വാങ്ങരുതെന്ന് കേന്ദ്ര കായിക മന്ത്രാലയത്തോട് ഐ.ഒ.എ ഉപദേശം
ന്യൂഡൽഹി : 2017ലെ ദേശീയ സ്പോർട്സ് കോഡിന്റെ കരട് അംഗീകരിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകരുതെന്ന് കേന്ദ്ര കായിക മന്ത്രാലയത്തിന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ മുന്നറിയിപ്പ്.
കായിക നയം നടപ്പിലാക്കിൽ ഇന്ത്യയെ ഒളിമ്പിക്സിൽ നിന്ന് വിലക്കുന്നതുൾപ്പെടെയുള്ള ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്നും ഐ.ഒ.എ കേന്ദ്ര കായിക മന്ത്രാലയത്തിന് അയച്ച കത്തിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഒളിമ്പിക് ചാർട്ടർ അനുസരിച്ച് കായിക സംഘടനകളുടെ പ്രവർത്തനത്തിൽ സർക്കാർ ഇടപെടൽ അനുവദനീയമല്ല. 2012 ൽ സർക്കാർ ഇടപെടലിനെത്തുടർന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ ഇന്റർ നാഷണൽ ഒളിമ്പിക് കമ്മിറ്റി വിലക്കിയിരുന്നു. 14 മാസം കഴിഞ്ഞാണ് വിലക്ക് മാറ്റിയത്. സ്പോർട്സ് കോഡ് നടപ്പിലാക്കിയാൽ സമാന സ്ഥിതി ഉണ്ടാകുമെന്നാണ് ഐ.ഒ.എ പറയുന്നത്. കായിക ഫെഡറേഷനുകളിലെ അഴിമതി അവസാനിപ്പിക്കാനുള്ള നിർദ്ദേശങ്ങളാണ് ദേശീയ കായിക നയത്തിലുള്ളത്.