SignIn
Kerala Kaumudi Online
Friday, 06 December 2019 11.50 PM IST

കടുത്ത മാനസിക സമ്മർദം, മനോരോഗ വിദഗ്ദ്ധനെ കാണണമെന്ന് ജോളി: കേസിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമെന്ന് പൊലീസ്

koodathayi

കോഴിക്കോട്: കടുത്ത മാനസിക സമ്മർദ്ദമെന്ന് കൂടത്തായി കൊലപാതകക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ജോളി പൊലീസിനോട് പറഞ്ഞു. മനോരോഗ വിദഗ്ധനെ കാണണമെന്നും ജോളി ആവശ്യപ്പെട്ടു. അന്വേഷണ സംഘത്തോടും ജയിൽ അധികൃതരോടും പലതവണ ആവശ്യമറിയിച്ചു. എന്നാൽ, കേസിൽ നിന്ന് രക്ഷപ്പെടാനുള്ള ബോധപൂർവമായ ശ്രമമെന്ന് സംശയിക്കുന്നതിനാൽ ജോളിയുടെ ആവശ്യം അംഗീകരിക്കില്ല എന്ന നിലപാടിലാണ് പൊലീസ്.

കടുത്ത മാനസിക സമ്മർദം. ഉറങ്ങാനാകുന്നില്ല. ഓർമക്കുറവും വല്ലാതെയുണ്ട്. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോളി മനോരോഗ വിദഗ്ദ്ധനെ കാണമെന്ന് ആവശ്യപ്പെട്ടത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലും പലതവണ അന്വേഷണസംഘത്തോട് ആവശ്യമറിയിച്ചു. ഉദ്യോഗസ്ഥർ കാര്യമായെടുത്തില്ല. നാലാമത്തെ കേസിൽ കസ്റ്റഡി കഴിഞ്ഞ് കഴിഞ്ഞദിവസം ജയിലിൽ മടങ്ങിയെത്തുമ്പോൾ ജോളി വീണ്ടും ആവശ്യമറിയിച്ചു. ജയിലിൽ പതിവായെത്തുന്ന ഡോക്ടറെയോ കൗൺസിലറയോ കണ്ടാൽ തീരുന്ന പ്രശ്നങ്ങളല്ല തനിക്കുള്ളതെന്നാണ് ജോളിയുടെ വാദം.

അതേസമയം, കൂടത്തായി കൊലപാതക പരമ്പരയിൽ ആദ്യ കൊലപാതകം ജോളി നടത്തിയത് നായയെ കൊല്ലാനുള്ള വിഷം ഉപയോഗിച്ചാണെന്നും റിപ്പോർട്ടുകളുണ്ട്. ജോളിയുടെ ഭർത്താവ് റോയിയുടെ അമ്മ അന്നമ്മയെയാണ് കൊലപ്പെടുത്തിയത്. ഇത് 'ഡോഗ് കിൽ' ഉപയോഗിച്ചാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. ഇതുസംബന്ധിച്ച രേഖകൾ കണ്ടെടുത്തുവെന്നാണ് സൂചന.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, KOODATHAYI MURDER CASE, JOLLY, KERALA POLICE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.