SignIn
Kerala Kaumudi Online
Thursday, 13 August 2020 8.48 PM IST

ശബരിമല വിധി പുനപരിശോധിക്കാനൊന്നും സാധ്യതയില്ല,​ ഇനി ഞങ്ങളില്ല,​ പുതിയ ആൾക്കാർ വന്നാൽ സഹായിക്കുമെന്ന് കനകദുർഗയും ബിന്ദു അമ്മിണിയും

kanakam-ammini

കണ്ണൂർ: ശബരിമലയിൽ യുവതീ പ്രവേശന വിധി പുനഃപരിശോധിക്കാൻ സാദ്ധ്യതയില്ലെന്ന് തന്നെയാണ് വിശ്വാസമെന്ന് കഴിഞ്ഞ സീസണിൽ ശബരിമലയിലെത്തിയ ബിന്ദു അമ്മിണിയും കനകദുർഗയും 'ഫ്ളാഷി'നോട് പ്രതികരിച്ചു. 50 വയസിന് താഴെയുള്ള സ്ത്രീകൾക്കും ശബരിമലയിലെത്താമെന്ന വിധി വന്നശേഷം ഞങ്ങൾ മലകയറിയതോടെ കോടതി വിധി നടപ്പിലായി. ഇനി വീണ്ടും ഞങ്ങൾ തന്നെ ശബരിമലയിൽ പോകുന്നതിൽ അർത്ഥമില്ല. ഇനി പുതിയ ആളുകൾ പോകട്ടെയെന്ന് ബിന്ദു പറഞ്ഞു.

ചിലരൊക്കെ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇവരെ സഹായിക്കാൻ 'നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ'യെന്ന പേരിൽ കൂട്ടായ്മയുമുണ്ട്. തിരുവോണ സമയത്ത് കേരളത്തിനകത്തും പുറത്തുമുള്ള രണ്ട് സ്ത്രീകൾക്ക് പ്രവേശിക്കാനായിട്ടുണ്ട്. കയറാൻ ഇനിയും തയാറായിവരുന്ന യുവതികൾക്ക് സഹായം ചെയ്യുമെന്നും ബിന്ദു വ്യക്തമാക്കി. ശബരിമലയിലേക്ക് ഇനി പോകുന്ന കാര്യത്തെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് കനകദുർഗ വ്യക്തമാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SABARIMALA, KANAKA DURGA, BINDU AMMINI, SABARIMALA WOMEN ENTRY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.