SignIn
Kerala Kaumudi Online
Thursday, 27 February 2020 1.37 PM IST

പാലാരിവട്ടം അഴിമതി അന്വേഷണം: ആർ.ബി.ഡി.സി.കെ മുൻ എം.ഡി മുഹമ്മദ് ഹനീഷിലേക്ക്

palarivattom

കൊച്ചി: പാലാരിവട്ടം ഫ്ളൈഓവർ അഴിമതിക്കേസിൽ ആർ.ബി.ഡി.സി.കെ മുൻ എം.ഡി മുഹമ്മദ് ഹനീഷ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിനൊരുങ്ങി വിജിലൻസ്. കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് വിജിലൻസ് നീക്കം. കോടികൾ തട്ടിയ ഫ്ലൈ ഓവർ ആഴിമതിയിൽ നടന്ന ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ വിജിലൻസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് മുഹമ്മദ് ഹനീഷിലേക്ക് അന്വേഷണം നീക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. അതേസമയം തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തെ കുറിച്ച് അറിയില്ലെന്ന് ആർ.ബി.ഡി.സി.കെ മുൻ എം.ഡി മുഹമ്മദ് ഹനീഷ് കേരളകൗമുദി ഫ്ലാഷിനോട് പറഞ്ഞു.

മുൻ പൊതുമരാമത്ത് മന്ത്രിക്കെതിരെ ഇത്തരമൊരു അന്വേഷണം നടക്കുന്നതായി അറിഞ്ഞിരുന്നു. പത്രദൃശ്യമാദ്ധ്യമങ്ങളിലൂടെയാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ ഇപ്പോൾ വിജിലൻസിന്റെ നടപടിയെ കുറിച്ച് ഒന്നുമറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ നേരത്തെ അറസ്റ്റിലായ എം.ടി തങ്കച്ചന്റെ ആർ.ബി.ഡി.സി.കെയിലെ നിയമനവും ചട്ടങ്ങൾ കാറ്റിൽപ്പറത്തിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കരാറുകാരനുള്ള വായ്പ, ടെണ്ടർ എന്നിവയിലാണ് പ്രധാനമായും ക്രമക്കേട് നടന്നതെന്നാണ് വിജിലൻസ് ആദ്യം കരുതിയത്.

എന്നാൽ ഫ്ളൈഓവർ നിർമാണവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിൽ ഉൾപ്പെടെ സകല മേഖലകളിലും അഴിമതി നടന്നുവെന്ന് വിജിലൻസിന് ഇപ്പോൾ തെളിവ് ലഭിച്ചിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ താത്പര്യം സംരക്ഷിക്കുന്നതിന്‌ ഫ്ളൈഓവറിന്റെ അലൈൻമെന്റിൽ വരെ മാറ്റം വരുത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകും. കരാർ നൽകുമ്പോൾ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ്‌ കോർപറേഷന്റെ എം.ഡി ആയിരുന്നു മുഹമമദ് ഹനീഷ്. അദ്ദേഹത്തിന്‌ മേൽനോട്ടത്തിൽ പിഴവുണ്ടായി എന്ന് മാത്രമായിരുന്നു വിജിലൻസ് ആദ്യം ധരിച്ചിരുന്നത്. എന്നാൽ വിശദമായ അന്വേഷണത്തിൽ മുഹമ്മദ് ഹനീഷിനെ സംശയത്തിന്റെ നിഴലിലാക്കുന്ന ചില മൊഴികളും തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

പത്രപരസ്യം നൽകി ബോർഡ് അഭിമുഖം നടത്തിയാണ് ആർ.ബി.ഡി.സി.കെയിലെ മറ്റ് കരാർ നിയമനങ്ങളെല്ലാം നടത്തിയിരിക്കുന്നത്. എന്നാൽ പൊതുമരാമത്ത് സൂപ്രണ്ടിംഗ് എൻജിനീയർ സ്ഥാനത്ത് നിന്ന് വിരമിച്ച തങ്കച്ചനെ മുൻ മന്ത്രിയുടെ നിർദേശപ്രകാരം എം.ഡിയുടെ വിവേചനാധികാരം ഉപയോഗിച്ച് നേരിട്ട് നിയമിക്കുകയായിരുന്നുവെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹനീഷിനെതിരെ കൂടുതൽ അന്വേഷണം നടത്താനുള്ള തീരുമാനം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA, PALARIVATTOM BRIDGE, SCAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.