SignIn
Kerala Kaumudi Online
Friday, 06 December 2019 11.51 PM IST

എഡിജിപി മനോജ് എബ്രഹാമിന് രാജ്യാന്തര പുരസ്‌കാരം

manoj
ഇന്റർപോളിന്റെ നേതൃത്വത്തിൽ കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുക എന്ന വിഷയത്തിൽ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തിൽ എഡിജിപി മനോജ് എബ്രഹാമിന് ഇന്റർപോൾ സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പ് ചെയർ, പോൾ ഗ്രിഫ്താസ് പുരസ്‌കാരം സമ്മാനിക്കുന്നു

തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയും സൈബർഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാമിന് രാജ്യാന്തര പുരസ്‌കാരം. രാജ്യാന്തര തലത്തിൽ കുട്ടികളുടെ നഗ്‌ന വീഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സ്വീകരിച്ച നടപടികൾ കണക്കിലെടുത്താണ് പുരസ്‌കാരം (be a champion for child protection) ലഭിച്ചത്. ഫ്രാൻസിൽ നടന്ന ഇന്റർപോളിന്റെ രാജ്യാന്തര സമ്മേളനത്തിൽ ഇന്റർപോൾ സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പ് ചെയർ പോൾ ഗ്രിഫ്താസ് പുരസ്‌കാരം നൽകി.
ഇന്റർപോളിന്റെ നേതൃത്വത്തിൽ കുട്ടികൾക്കെതിരെയുളള കുറ്റകൃത്യങ്ങൾ തടയുക എന്ന വിഷയത്തിൽ ഫ്രാൻസിൽ നടക്കുന്ന രാജ്യാന്തര സമ്മേളനത്തിൽ മനോജ് എബ്രഹാം കുട്ടികളുടെ സംരക്ഷണത്തെപ്പറ്റി ക്ലാസും നയിച്ചു. കുട്ടികൾക്കെതിരെയുളള കുറ്റകൃത്യങ്ങൾ തടയുന്നതിൽ കേരള പൊലീസ് നടത്തിയ മികച്ച പ്രവർത്തനങ്ങളുടെ വിജയഗാഥയെക്കുറിച്ചാണ് അദ്ദേഹം ഫ്രാൻസിൽ പ്രബന്ധം അവതരിപ്പിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ADGP MANOJ ABRAHAM IPS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.