ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതിക്കേസിൽ തീഹാർ ജയിലിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് ഡൽഹി ഹൈക്കോടതി വിധി പറയും. നിലവിൽ ചിദംബരം ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 27 വരെയാണ് കസ്റ്റഡി കാലാവധി .അതേസമയം ചിദംബരത്തിന് ജയലിൽ വിദഗ്ദ ചികിത്സ ലഭിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യം നാൾക്കുനാൾ മോശമായി വരികയാണെന്നുമുള്ള ആരോപണവുമായി കുടുംബംരംഗത്തെത്തിയിട്ടുണ്ട്. ചിദംബരത്തിന്റെ ഭാരം എട്ട് കിലോയോളം കുറഞ്ഞുവെന്നും കുടുംബം ആരോപിക്കുന്നു.
അഴിമതി കേസിൽ ഒക്ടോബർ 16 നാണ് ചിദംബരത്തെ എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 22ന് ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇ.ഡി. കസ്റ്റഡിയിൽ എടുത്തിരുന്നതിനാൽ പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല.