SignIn
Kerala Kaumudi Online
Monday, 16 December 2019 5.38 AM IST

മുഷാറഫിന്റെ വെളിപ്പെടുത്തൽ:ഭീകരർക്ക് ആയുധം നൽകി, ഇന്ത്യയിലേക്ക് കടത്തിവിട്ടു

pervez-musharraf

ഇസ്ളാമാബാദ്​: ഇന്ത്യൻ സേനയെ ആക്രമിക്കാൻ ഭീകരർക്ക് പാക് മണ്ണിൽ ആയുധ പരിശീലനം നൽകി കാശ്മീർ അതിർത്തി വഴി കടത്തി വിട്ടിരുന്നതായി പാകിസ്ഥാൻ ​​മുൻ പ്രസിഡന്റ്​ പർവേസ്​ മുഷാറഫിന്റെ തുറന്നു പറച്ചിൽ. ഒരു അഭിമുഖത്തിലാണ്​ മുഷാറഫ് ഇക്കാര്യം വെളിപ്പെടുത്തിയത്​. ഉസാമ ബിൻലാദൻ, സവാഹിരി, ജലാലുദ്ദീൻ ഹഖാനി തുടങ്ങിയ കൊടും ഭീകരന്മാർ പാകിസ്ഥാനികൾക്ക് വീരപുരുഷന്മാരാണെന്നും മുഷാറഫ് പറഞ്ഞു.

‘‘കാശ്മീരിൽ നിന്നെത്തുന്ന യുവാക്കൾക്ക് ഞങ്ങൾ ആയുധ പരിശീലനവും ആയുധവും നൽകി. ഇന്ത്യൻ സേനയ്ക്കെതിരെ പോരാടിയ അവർ ഞങ്ങളുടെ ഹീറോകൾ ആയിരുന്നു. സോവിയറ്റുകളെ പുറത്താക്കാൻ 1979ൽ അഫ്​ഗാനിസ്ഥാനിൽ ഞങ്ങൾ മതപരമായ ആക്രമണം തുടങ്ങിവച്ചു. ലോകത്തി​​ന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്​ മുജാഹിദ്ദീനുകളെ കൊണ്ടുവന്ന് പരിശീലിപ്പിച്ച് ആയുധം നൽകി. താലിബാനെയും ലഷ്കറിനെയും സഹായിച്ചു. ബിൻലാദനും സവാഹിരിയും പോലുള്ളവരെ ഒടുവിൽ ലോകം വില്ലൻമാരായി ചിത്രീകരിച്ചു."- മുഷാറഫ് അഭിമുഖത്തിൽ പറയുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, PERVEZ MUSHARRAF, TERRORISM, VIDEO, OSAMA BIN LADEN
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.