വൈക്കം: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് 18ന് താലൂക്ക് തല സഹകരണ സമ്മേളനം നടത്തും.
വൈക്കം സീതാറാം ആഡിറ്റോറിയത്തിൽ രാവിലെ 9.30ന് പതാക ഉയർത്തും., വൈകിട്ട് 3.00 ന് നടക്കുന്ന പൊതു സമ്മേളനം കോട്ടയം സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ വി. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ പി. ശശിധരൻ അദ്ധ്യക്ഷത വഹിക്കും. സീനിയർ ടാക്സ് പ്രാക്ടീഷണർ ജോസി തോമസ് ക്ലാസ് എടുക്കും. സർക്കാർ ആവിഷ്കരിച്ച വൈക്കം താലൂക്കിൽ കെയർ ഹോം വീടുകൾ നിർമ്മിച്ചു നൽകിയ സഹകരണബാങ്കുകളെ ചടങ്ങിൽ ആദരിക്കും. സമാപന യോഗത്തിൽ അസ്സി. ഡയറക്ടർ സി. വി. സാബു സമ്മാനങ്ങൾ വിതരണം ചെയ്യും.