SignIn
Kerala Kaumudi Online
Thursday, 13 August 2020 6.12 AM IST

ജീത്തു ജോസഫിന്റെ കാർത്തി- ജ്യോതിക ചിത്രം അടുത്തമാസം തീയേറ്ററുകളിൽ,​ ടീസർ പുറത്ത്

jeethu-joseph

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ് ചിത്രമായ തമ്പിയുടെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ കാർത്തിയാണ് നായകൻ. ജ്യോതികയാണ് നായിക. ജ്യോതികയും കാർത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തമ്പി. ദൃശ്യത്തിന്റെ റീമേക്കായ പാപനാശം ആയിരുന്നു ജീത്തുവിന്റെ ആദ്യ തമിഴ് ചിത്രം. 'തമ്പി' അടുത്ത മാസമാണ് തീയറ്ററുകളിലെത്തുക. ഇന്നലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ സൂര്യയും റിലീസ് ചെയ്തിരുന്നു. ചിത്രത്തിൽ സത്യരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സംവിധായകനായ ജീത്തു ജോസഫിനൊപ്പം റെനിൽ ഡിസിൽവ, മണികണ്ഠൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വയാകോം 18 സ്റ്റുഡിയോസും സുരാജ് സദാനയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആർ.ഡി. രാജശേഖറാണ്. സംഗീതം ഗോവിന്ദ് വസന്ത.

'തമ്പി'യ്ക്ക് ഒപ്പം തന്നെ ജീത്തു ജോസഫിന്റെ ബോളിവുഡ് ചിത്രവും റിലീസിനൊരുങ്ങുകയാണ്. ഇമ്രാൻ ഹഷ്മിയും റിഷി കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ത്രില്ലർ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ജീത്തു. മലയാളത്തിൽ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം കൂടി ജീത്തു അനൗൺസ് ചെയ്തിട്ടുണ്ട്. കാളിദാസ് ജയറാമിനെയും അപർണ ബാലമുരളിയേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ 'മിസ്റ്റർ ആൻഡ് മിസ് റൗഡി'യാണ് ജീത്തു ജോസഫിന്റെ ഏറ്റവും ഒടുവിൽ റിലീസിനെത്തിയ മലയാള ചിത്രം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THAMBI, NEW MOVIE TAMIL, JEETHU JOSEPH, KARTHI, JYOTHIKA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.