SignIn
Kerala Kaumudi Online
Thursday, 12 December 2019 2.27 PM IST

കേരളയിലെ മാർക്ക് ദാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം, 4 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

univ

തിരുവനന്തപുരം: തോറ്റ വിദ്യാർത്ഥികളെ മോഡറേഷന്റെ മറവിൽ മാർക്ക് വാരിക്കോരി നൽകി കൂട്ടത്തോടെ ജയിപ്പിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കേരള സർവകലാശാല രജിസ്ട്രാർ പൊലീസ് മേധാവിക്ക് കത്ത് നൽകി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചതിനെ തുടർന്നാണ് നടപടി.

അതിനിടെ, മാർക്ക് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് നാല് ജീവനക്കാരെ ഇന്നലെ സ്ഥലം മാറ്റി. കഴിഞ്ഞ ദിവസം പരീക്ഷാവിഭാഗം ഡെപ്യൂട്ടി രജിസ്ട്രാറെ സസ്പെൻഡ് ചെയ്തിരുന്നു. മറ്റൊരു ഡെപ്യൂട്ടി രജിസ്റ്റാർക്കും സെക്‌ഷൻ ഓഫീസർമാർക്കുമെതിരെയാണ് ഇന്നലെ നടപടിയുണ്ടായത്. അന്വേഷണം നടക്കുന്നതോടെ കൂടുതൽ പേർ കുടുങ്ങുമെന്നാണ് സൂചന.

മാർക്ക് തട്ടിപ്പ് നടന്ന സെക്‌ഷനുകളുടെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി രജിസ്ട്രാർ എസ്.സുശീല, ഇ.എസ്.ഐ.വി സെക്‌ഷൻ ഓഫീസർ വി.വിനോദ്, സെക്‌ഷൻ ഓഫീസർമാരായ ബാലാജി, സ്വാഗത് എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഇതേ സെക്‌ഷനിൽ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന എ.ആർ. രേണുകയെയാണ് നേരത്തേ സസ്‌പെൻഡ് ചെയ്തത്.


പ്രോ വൈസ് ചാൻസലറുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണ ശേഷം പൊലീസിൽ പരാതിപ്പെടാനാണ് സർവകലാശാല ആദ്യം തീരുമാനിച്ചത്. എന്നാൽ, രേഖകൾ തിരുത്തി മാർക്ക് തട്ടിപ്പ് നടത്തിയതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ സർക്കാർ കടുത്ത നടപടിക്ക് നിർദ്ദേശിക്കുകയായിരുന്നു.

പ്രോ വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി 22 ന് ചേരുന്ന സിൻഡിക്കേറ്റിന് മുൻപിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന. തിങ്കളാഴ്ച സമിതി ആദ്യ സിറ്റിംഗ് നടത്തും. പരീക്ഷാ കൺട്രോളർ, കമ്പ്യൂട്ടർ സെന്റർ ഡയറക്ടർ എന്നിവരിൽ നിന്നെല്ലാം തെളിവെടുക്കും.

2016 ജൂൺ മുതൽ 2019 ജനുവരി വരെയുള്ള 16 ഡിഗ്രി പരീക്ഷകളിലെ മാർക്കുകളാണ് തിരുത്തിയത്. സർവകലാശാല തീരുമാനിച്ച മോഡറേഷൻ മാർക്കിനു പുറമേ 132 മാർക്ക് വരെ കൂട്ടിനൽകി ജയിപ്പിക്കുകയായിരുന്നു. സർവകലാശാലയുടെ സെർവറിൽ കയറി മോഡറേഷൻ മാർക്ക് തിരുത്തുകയായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: UNIVERSITY EXAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.