SignIn
Kerala Kaumudi Online
Thursday, 22 October 2020 12.44 AM IST

"ഒന്നാമതേ ഇങ്ങനെത്തെയൊരു ബിസിനസാണ്,​ അതിന്റെ കൂടെ പറ്റിക്ക കൂടെ ചെയ്താൽ ദൈവം പൊറുക്കില്ല": ഓൺലൈൻ പെൺവാണിഭ സംഘങ്ങളുടെ ഫോൺ സംഭാഷണം പുറത്ത്

-investigation

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ പെൺവാണിഭ സംഘം സജീവമായതായി വിവരം. ഡേറ്റിംഗ് ഗ്രൂപ്പുകളുടെ മറവിൽ പെൺവാണിഭ സംഘങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന വിവരം കഴിഞ്ഞ ദിവസം 'ഫ്ളാഷ്' പുറത്തുകൊണ്ടുവന്നിരുന്നു. ഇതിനൊപ്പം നടത്തിയ അന്വേഷണത്തിലാണ് ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ സംസ്ഥാനത്ത് സജീവമാണെന്ന ഞെട്ടിപ്പിക്കുന്ന വിവരവും 'ഫ്ളാഷി'ന് ലഭിച്ചത്. പൊലീസിന്റെ സൈബർ കണ്ണുകൾ ഇവർക്ക് പിന്നാലെയുണ്ടെന്ന് അവകാശപ്പെടുമ്പോഴും അതിനെയൊക്കെ കടത്തിവെട്ടുന്ന തന്ത്രങ്ങളുമായാണ് ഇത്തരം സംഘങ്ങൾ ഇരകളെ വലയിൽ വീഴ്ത്തുന്നത്. പെൺകുട്ടികൾ മുതൽ വീട്ടമ്മമാർവരെ തങ്ങളുടെ പക്കലുണ്ടെന്ന് പറഞ്ഞാണ് സംഘം ഇടപാടുകാരെ തേടുന്നത്. ചില ഓൺലൈൻ സൈറ്റുകളിൽ ഫോൺ നമ്പർ ഉൾപ്പെടെ ഉണ്ടാകും. സൈറ്റുകൾ സന്ദർശിക്കുന്നവർക്ക് ഈ ഫോണുകളിലൂടെ ഇടനിലക്കാരെ നേരിട്ട് ബന്ധപ്പെടാം.

റേറ്റ് ഉൾപ്പെടെ ഫോണിലൂടെ ഇടനിലക്കാർ വ്യക്തമായി പറയുകയും ചെയ്യും. സ്ത്രീകളെ എവിടെ എത്തിക്കണമെന്ന വിവരവും നൽകും. ആവശ്യമെങ്കിൽ ചിത്രം അയച്ചുതരാമെന്ന വാഗ്ദാനവും. സുരക്ഷ ഉറപ്പാണെന്നും വിശ്വസിപ്പിക്കും. മണിക്കൂറിന് 1,500 രൂപാ മുതൽ 40,000 രൂപാവരെയാണ് പെൺവാണിഭ സംഘം ഈടാക്കുന്നത്. കോഴിക്കോട്, കൊച്ചി, ഇടുക്കി, തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ സജീവമാണെന്ന് വിവരമാണ് 'ഫ്ളാഷ്' അന്വേഷണത്തിൽ മനസിലായത്. ചില സൈറ്റുകളിൽ യുവതികളുടെ ചിത്രവും നൽകിയിട്ടുണ്ട്. നഗ്നചിത്രങ്ങളും ചില സൈറ്റുകളിലുണ്ട്. വയസ്, ഇടപാട് തുക തുടങ്ങിയ വിവരങ്ങൾ നൽകിയിട്ടുള്ള സൈറ്റുകളുമുണ്ട്. ഏജന്റുമാർ വഴിയാണ് വാണിഭ സംഘം ഇടപാടുകൾ ഉറപ്പിക്കുന്നത്. മുമ്പ് ഓൺലൈൻ പെൺവാണിഭ സംഘങ്ങളെ കുടുക്കാൻ പൊലീസ് ജാഗ്രതയോടെ പ്രവർത്തിച്ചിരുന്നു. ഇപ്പോഴും അത് നടക്കുന്നുണ്ടെന്നാണ് അവകാശവാദം. പക്ഷേ, പൊലീസ് നിരീക്ഷണം കാര്യക്ഷമമല്ല എന്നതിന്റെ തെളിവാണിത്.

ഓൺലൈനിൽ കണ്ട നമ്പറിൽ വിളിച്ചപ്പോൾ

'ഫ്ളാഷി'ന് ലഭിച്ച പ്രതികരണങ്ങൾ (വിവിധ ജില്ലകളിൽ)

കോഴിക്കോട്

റിപ്പോർട്ടർ: എങ്ങനെയാണ് കാര്യങ്ങൾ ?

ഏജന്റ് : ഇൻകോൾ ആന്റ് ഒൗട്ട്കോൾ സർവീസുകളുണ്ട്. അതായത് ഒരു ഇടപാടിന് ശേഷം നിങ്ങൾ വിശ്വാസമുളള കസ്റ്റമറാണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടാൽ ഞങ്ങളുടെ രജിസ്ട്രിയിൽ നിങ്ങൾ ഇടംപിടിക്കും. പിന്നെ ഇൻകമിംഗ് കോളിലൂടെ ഞങ്ങൾ പുതുതായി വരുന്ന പെൺകുട്ടികളുടെ ഡീറ്റയിൽസ് തരും.

റിപ്പോർട്ടർ: പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലല്ലോ

ഏജന്റ് : രാത്രിയായാലും പകലായാലും കംപ്ളീറ്റ് സുരക്ഷയാണ്. ധൈര്യമായി പോന്നോളീൻ...

റിപ്പോർട്ടർ: റേറ്റ് എത്രയാ ?

ഏജന്റ് : രണ്ട് മണിക്കൂറിന് 3500 രൂപ

റിപ്പോർട്ടർ: പണം മുൻകൂട്ടി തരണോ?

ഏജന്റ് : എങ്ങനെ വേണമെങ്കിലും ആകാം. രാത്രി പത്തരയ്‌ക്ക് മുന്നേ ബുക്ക് ചെയ്യണം. അതിന് ശേഷം ഡീലിംഗ്സില്ല.

മറ്റൊരു സ്‌ത്രീ ഏജന്റ്

സാറെ, ഹോട്ടലൊക്കെ റിസ്‌ക്കാ. അപ്പാർട്ട്മെന്റുണ്ട്. കാര്യങ്ങളൊക്കെ അവിടെ വച്ചായിരിക്കും. നല്ല സഹകരണമുള്ള പിള്ളേരാ. കോളേജ് കുട്ടികൾ മാത്രമല്ല, എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകൾ കസ്റ്റഡിയിലുണ്ട്.

എറണാകുളം

ഏജന്റ്: അഡ്വാൻസ് പൈസയുടെ ആവശ്യമില്ല. കാര്യം കഴി‌ഞ്ഞ ശേഷം പെൺകുട്ടിയുടെ കൈയ്യിൽ കൊടുത്താൽ മതി.

റിപ്പോർട്ടർ : എവിടെയാണ് എത്തേണ്ടത് ?

ഏജന്റ് : കലൂർ സ്റ്റേഡിയത്തിന്റെ പരിസരത്ത് വന്നിട്ട് വിളിക്ക്. പെൺകുട്ടിയുടെ കൈയിൽ പറഞ്ഞ പൈസ മാത്രമേ കൊടുക്കാവൂ. പിള്ളേർക്ക് അധിക പൈസയോ ടിപ്പോ കൊടുക്കരുത്. ഇടപാടിന് മുന്നേ വാട്സ്ആപ്പിൽ ഫോട്ടോസ് അയച്ച് തരാം. നൂറ് ശതമാനം വിശ്വസിക്കാം. ഒരു മണിക്കൂറിന് ആയിരം രൂപയാണ്. ഒരു രാത്രി മുഴുവൻ വേണമെങ്കിൽ 25,000 രൂപ. പിന്നെ, ആളിന്റെ ക്വാളിറ്റിയും പ്രൊഫൈലും അനുസരിച്ച് ഡിമാൻഡും കൂടും.

എറണാകുളം

ഏജന്റ് : കോളേജിൽ പഠിക്കുന്ന പെൺകുട്ടികളെയാണ് ആവശ്യമെങ്കിൽ അതും കിട്ടും. നിങ്ങൾക്ക് മസാജിംഗ് താത്പര്യമുണ്ടെങ്കിൽ അത് റെഡിയാണ്. ഷവർ ബാത്തിംഗും കാണും. ഒരു മണിക്കൂറിന് 1,500 രൂപയാണ്. മസാജിംഗും ബാക്കി കാര്യങ്ങൾക്കുമെല്ലാം പ്രത്യേകം കാശ് തരേണ്ടി വരും.

ഒരു വനിതാ ഏജന്റ് : വി.ഐ.പികളും പ്രീമിയം ക്ലാസിലുമുള്ള ആണുങ്ങൾക്ക് മാത്രമേ പെൺകുട്ടികളെ നൽകൂ. നിങ്ങളുടെ കൈയിൽ കാശ് എത്രയുണ്ട് ? സിറ്റിയിലെ ഏതെങ്കിലും ഹോട്ടലിൽ വച്ചായിരിക്കും. പെൺകുട്ടി നേരിട്ടെത്തും. കൈയിൽ പൈസ കൊടുത്താൽ മതി.

ഇടുക്കി

ഏജന്റ് : മൂന്നാറിലാണ്. മലയാളി പിള്ളേർ മാത്രമല്ല, നിങ്ങൾക്ക് ആവശ്യമാണെങ്കിൽ തമിഴ്നാട്ടിൽ നിന്നുളള കോളേജ് പിള്ളേരെയും കിട്ടും.

തിരുവനന്തപുരം

ഏജന്റ് : തിരുവനന്തപുരത്ത് എവിടെ നിന്നാണ് വിളിക്കുന്നത് ? എന്നാ, വേഗം വണ്ടിയെടുത്ത് കേശവദാസപുരത്തേക്ക് വന്നോ. ഇപ്പൊ അഞ്ച് പേരുണ്ട്. നിങ്ങൾക്ക് ഇവിടെയെത്തി ചൂസ് ചെയ്യാം. റേറ്റ് മണിക്കൂറിന് ആറ്, എട്ട്, പതിനഞ്ച്, ഇരുപത്, മുപ്പത് എന്നിങ്ങനെ പോകും..

റിപ്പോർട്ടർ: പറ്റിപ്പൊന്നുമല്ലല്ലോ ?

ഏജന്റ് : അയ്യോ, അല്ലടാ. ഒന്നാമതേ ഇങ്ങനെത്തെയൊരു ബിസിനസാണ്. അതിന്റെ കൂടെ പറ്റിക്ക കൂടെ ചെയ്താൽ ദൈവം പൊറുക്കില്ല. നമ്മളെല്ലാം, കാര്യം കഴിഞ്ഞ ശേഷമുള്ള ഡയറക്ട് പേയ്മെന്റ് അല്ലേ.. ഓൺലൈൻ ട്രാൻസാക്ഷൻ ഒന്നുമില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, ONLINE, FLASH INVESTIGATION, SEX MAFIA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.