കായംകുളം : അസംബ്ലി മണ്ഡലത്തിൽ ചെറുകിട ജലസേചന വകുപ്പ് വഴി 20 തോടുകളുടെ പുനരുദ്ധാരണത്തിനായി 2.21 കോടി രൂപ അനുവദിച്ചതായി യു.പ്രതിഭ എം. എൽ.എ അറിയിച്ചു. തോടുകളുടെ ആഴം കൂട്ടി സംരക്ഷണഭിത്തി നിർമ്മിക്കുക, ഉപ്പുവെള്ളം കയറാതിരിക്കുന്നതിനുള്ള സ്ളൂയിസ് ഷട്ടറുകൾ സ്ഥാപിക്കുക എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കായംകുളം നഗരസഭയിൽ
ഒഴുക്കുനീറ്റിൽ തോട് (14.57 ലക്ഷം)
പുല്ലുകുളങ്ങര തോട് (45 ലക്ഷം)
മലയൻ കനാൽ പുതുവേൽ ഭാഗം (19.21 ലക്ഷം),
കരിപ്പുഴ തോടിൽ മാർക്കറ്റ് ജംക്ഷൻ ഭാഗം (29.49 ലക്ഷം)
ഇഞ്ചക്കൽ മുണ്ടക്കൽ തോട് (4.20 ലക്ഷം)
ചാങ്ങയിൽ തോട് (4.20 ലക്ഷം)
ഈവേട്ടിൽ തോട് (4.20 ലക്ഷം)
മണ്ണൂരേത്ത് തോട് (2.40 ലക്ഷം)
മുണ്ടകത്തിൽ തോട് (6 ലക്ഷം)
ദേവികുളങ്ങര ഗ്രാമപഞ്ചായത്ത്
താഴേത്തോടിൽ മുതലക്കുഴി ചാൽ (25 ലക്ഷം)
മാടവനത്ത് ചാൽ (3.90 ലക്ഷം)
പാവൂർ തോട് (3.30 ലക്ഷം)
കൂട്ടുംവാതുൽക്കൽ കടവ് (4.80 ലക്ഷം)
ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത്
പുഞ്ചക്കാല തട്ടാവഴി തോട് (28.40 ലക്ഷം)
പത്തിയൂർ ഗ്രാമപഞ്ചായത്ത്
കരിപ്പുഴ തോടിൽ വലിയപത്തിയൂർ ക്ഷേത്രം ഭാഗം (2.40 ലക്ഷം),
മണറ്റേൽ തോട് (4.80 ലക്ഷം)
കൃഷ്ണപുരം ഗ്രാമപഞ്ചായത്ത്
തഴത്തോട് (4.80 ലക്ഷം)
വരീനേത്ത് തോട് (4.50 ലക്ഷം)
കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത്
പാലത്തുംപാട്ട് തോട് (6 ലക്ഷം)
സുമംഗലത്ത് തോട് (3.60 ലക്ഷം)