SignIn
Kerala Kaumudi Online
Friday, 24 January 2020 10.29 PM IST

നാല് ദിവസമായിരുന്നു ഷൂട്ട്, ഒരു സപ്പോട്ടുമില്ലാതെയാണ് ലാലേട്ടൻ എന്നെ തോളിൽ എടുത്തത്

vinu-mohan

കണ്ണേ മടങ്ങുക എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് വിനു മോഹൻ. ലോഹിതദാസിന്റെ നിവേദ്യത്തിലെ വിനുവിന്റെ പ്രകടനം കരിയറിലെ തന്നെ മികച്ചതായിരുന്നു. പിന്നീട് പുലിമുരുകനിൽ മോഹൻലാലിന്റെ അനിയന്റെ വേഷവും വിനുവിന്റെ കൈയിൽ ഭദ്രമായിരുന്നു. ഇപ്പോഴിതാ പുലിമുരുകനിലെ ഒരു ആക്ഷൻ രംഗത്തെ കുറിച്ച് പറയുകയാണ് താരം. സിനിമയിൽ ഏറ്റവും കൂടുതൽ ആൾക്കാർ എന്നോട് പറഞ്ഞിട്ടുള്ള സീക്വൻസിനെ കുറിച്ച് കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവിലാണ് താരം മനസു തുറന്നത്.

'പുലിമുരുകൻ സിനിമയിൽ ഏറ്റവും കൂടുതൽ ആൾക്കാർ എന്നോട് പറഞ്ഞിട്ടുള്ള സീക്വൻസുണ്ട്. അതിൽ ചേട്ടാ എന്ന് വിളിക്കുന്ന ഒരു സീനുണ്ട്. സിനിമയുടെ ഡിസ്‌കഷൻ സമയത്തു തന്നെ ഈ ഫൈറ്റ് സ്വീക്കൻസിനെ കുറിച്ച് വൈശാഖേട്ടൻ എന്നോട് പറഞ്ഞിരുന്നു. അദ്ദേഹം ഭയങ്കര എക്‌സൈറ്റഡ് ആയിരുന്നു. കാരണം ഒരു ചേട്ടൻ അനുജനെ പ്രൊട്ടക്‌ട് ചെയ്‌ത് നിറുത്തിയിട്ടും, അവനൊരു ഇഷ്യുവിൽപെടുകയും അവിടെ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവരുന്നതുമാണ്.പ്രത്യേകിച്ച് ലാലേട്ടൻ ചെയ്യുമ്പോൾ അതിന്റെ ഒരു എക്‌സ്‌‌ട്രീം വേറെ ലെവൽ ആയിരിക്കും.

വളരെ റിസ്‌കി ഫൈറ്റായിരുന്നു അത്. നാലു ദിവസത്തെ ഷൂട്ട് വേണ്ടിവന്നു. ഫസ്‌റ്റ് ഡോറീന്ന് ഇറങ്ങി വരുന്നത് ലാലേട്ടൻ ഒരു സപ്പോർട്ടുമില്ലാതെ 100% തോളിൽ എടുത്തിട്ടാണ് ചെയ്‌തത്. രണ്ടുപേർക്കും റിസ്‌കായിരുന്നു. ലാലേട്ടൻ അത്രയും റിസ്‌ക് എടുത്തിട്ടും ഇടയ്‌ക്കിടെ എന്നോട് ചോദിക്കും, മോനെ നീ കംഫർട്ടാണല്ലോ എന്ന്. അത്രയും കെയർ ചെയ്‌തിട്ടുണ്ടായിരുന്നു. ആ നാല് ദിവസവും ഞാൻ ഭക്ഷണം കഴിച്ചിരുന്നില്ല. ഷൂട്ടൊക്കെ കഴിഞ്ഞ് വൈകുന്നേരമാണ് കുറച്ചു വെള്ളമൊക്കെ കുടിക്കുന്നത്. തലകീഴായി തന്നെ കിടക്കേണ്ടി വരുന്നത് കൊണ്ട് വൊമിറ്റിംഗ് ടെന്റൻസി വരുമായിരുന്നു. അതുകൊണ്ടാണ് അങ്ങനെ ചെയ്‌തത്'.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VINU MOHAN, ACTOR, PULIMURUGAN, MOHANLAL
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.