SignIn
Kerala Kaumudi Online
Thursday, 04 June 2020 8.27 AM IST

"സുരാജ്,​ താങ്കളൊരു മാന്യനാണെന്നാണു കരുതിയത്‌, ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്‌" ചർച്ചയായി കുറിപ്പ്

suraj

തുടർച്ചയായി മികച്ച കഥാപാത്രങ്ങളിലൂടെ സുരാജ് വെഞ്ഞാറമൂട് തന്റെ പ്രതിഭ തെളിയിക്കുന്ന പ്രകടനമാണ് സമീപകാലത്ത് കാഴ്ച വയ്ക്കുന്നത്. അവസാനം ഇറങ്ങിയ മൂന്നു ചിത്രങ്ങളിലും വ്യത്യസ്തതയാർന്ന കഥാപാത്രങ്ങളാണ് സുരാജിന് ലഭിച്ചത്. സുരാജ് വെഞ്ഞാറമ്മൂട് പ്രധാനവേഷത്തിലെത്തുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തിയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞോടുകയാണ്. മുൻപിറങ്ങിയ ചിത്രങ്ങളായ വികൃതിയിലെയും ഫൈനൽസിലെയും കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തെയും സുരാജിനെയും പ്രശംസിച്ച് ഡോ. നെൽസൺ ജോസഫ് എഴുതിയ വ്യത്യസ്തമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മിസ്റ്റർ സുരാജ്, താങ്കളൊരു മാന്യനാണെന്നാണ് കരുതിയത്; ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത് ”....ഇങ്ങനെയാണ് കുറിപ്പിന്റെ തുടക്കം.

നെൽസന്റെ ഫേസ്ബുക്ക് കുറിപ്പ്

താങ്കളൊരു മാന്യനാണെന്നാണു കരുതിയിരുന്നത്‌. ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്‌. നിങ്ങളെ വിശ്വസിച്ച്‌ ഓരോന്ന് പറഞ്ഞേച്ച്‌ ബാക്കിയുള്ളോരിവിടെ മണ്ടനായിക്കൊണ്ടിരിക്കുന്നത്‌ വല്ലതും അറിയണോ?

ആദ്യം ഫൈനൽസ്‌ സിനിമയ്ക്ക്‌ കയറി നിങ്ങളുടെ പ്രകടനം കണ്ട്‌ വണ്ടറടിച്ച്‌ സുഹൃത്തുക്കളോട്‌ പറഞ്ഞു ഇതാണു സുരാജിന്‍റെ കരിയർ ബെസ്റ്റെന്ന്. അതുകഴിഞ്ഞ്‌ കഷ്ടകാലത്തിന് വികൃതിയൊന്ന് കണ്ടുപോയി. സൗബിനും നിങ്ങളും കൂടി അങ്ങ്‌ അഴിഞ്ഞാടിക്കളഞ്ഞില്ലേ? അത്‌ കണ്ടപ്പൊ പറഞ്ഞത്‌ വീണ്ടും തിരുത്തിപ്പറഞ്ഞു. . മറ്റതല്ല, ഇതാണു ബെസ്റ്റെന്ന്.

ദേ ഇപ്പൊ ആൻഡ്രോയ്ഡ്‌ കുഞ്ഞപ്പൻ കണ്ടു. കട്ടയ്ക്ക്‌ കട്ടയ്ക്ക്‌ സൗബിൻ അവിടെയും. സത്യം പറയണം. നിങ്ങള് മുടി ഡൈ ചെയ്ത്‌ വച്ചിരിക്കുന്നതല്ലേ? ശരിക്കും പത്തറുപത്തഞ്ച്‌ വയസുള്ളത്‌ ആൾക്കാരറിയാതിരിക്കാനായിട്ട്. സ്വന്തം പ്രകടനം ഇങ്ങനെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാൻ നിങ്ങളാരുവാ, സെർജി ബുബ്കയോ? ഇസിൻബയേവയോ ? അതോ ഉസൈൻ ബോൾട്ടോ? ഇനി ഇതാണു കരിയർ ബെസ്റ്റെന്ന് പറയൂല്ല. . .പിന്നേം മണ്ടനാക്കാനല്ലേ, ആ ഐഡിയ മനസിലിരിക്കട്ടെ, നമിച്ചാശാനേ എന്നു പറഞ്ഞുകൊണ്ടാണ് നെൽസൺ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SURAJ VENJARAMOODU, ANDROID KUNJAPPAN
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.