SignIn
Kerala Kaumudi Online
Thursday, 13 August 2020 5.55 AM IST

സച്ചിനെയും മറികടന്ന് കൊഹ്‌ലി, പിങ്ക് പന്തിലും സെഞ്ച്വറി: ഈഡനിൽ ഇന്ത്യ കുതിക്കുന്നു

virat-kohli

കൊൽക്കത്ത: പിങ്ക് പന്തിൽ കൊഹ്‌ലിക്ക് സെഞ്ച്വറി. രാജ്യാന്തര ക്രിക്കറ്റിൽ കൊഹ്ലിയുടെ 70ാം സെഞ്ച്വറിയാണിത്.159 പന്തിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കൊഹ്‌ലി സെഞ്ച്വറിയിലെത്തി. ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ റെക്കോഡാണ് കൊഹ്ലി മറികടന്നത്. ഇതോടെ 27 ടെസ്‌റ്റ് സെഞ്ച്വറികൾ വേഗത്തിൽ നേടുന്ന താരങ്ങളുടെ പട്ടികയിലും കൊഹ്ലി ഇടംപിടിച്ചു.

കൊഹ്‌ലിയുടെ ടെസ്റ്റ് കരിയറിലെ 27-ാം സെഞ്ച്വറിയാണ് കൊൽക്കത്തയിൽ പിറന്നത്. അർധസെഞ്ചുറിയുമായി പുറത്തായ വൈസ് ക്യാപ്റ്റൻ രഹാനെയുടെയും മികവിൽ 76 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 289 റൺസെന്ന നിലയിലാണ് ഇന്ത്യ. കൊഹ്‌ലി 124 റൺസോടെ ക്രീസിലുണ്ട്.രവീന്ദ്ര ജഡേജ 10 റൺസോടെ ഔട്ടാവുകയായിരുന്നു.

51 റൺസെടുത്ത രഹാനെയുടെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടപ്പെട്ടത്. 69 പന്തിൽ 7 ഫോർ സഹിതമാണ് രഹാനെ 51 റൺസ് എടുത്തത്. ഇന്നലെ പൂജാരയും ഇന്ത്യക്കായി അർധ സെഞ്ച്വറി നേടിയിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, INDIA, BANGLADESH, SECOND TEST, DAY SECOND, CRICKET, VIRAT KOHLI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.