SignIn
Kerala Kaumudi Online
Thursday, 13 August 2020 5.45 AM IST

കരാർ വ്യവസ്ഥകൾ ലംഘിച്ച് രൂപമാറ്റം; ഷെയ്‌നിനെതിരെ കടുത്ത നടപടിയുമായി നിർമ്മാതാക്കൾ,​ എല്ലാചിത്രങ്ങളിൽ നിന്നും നിർമ്മാതാക്കൾ പിൻമാറും

shane-

സിനിമാക്കരാറും ഒത്തുതീർപ്പ് വ്യവസ്ഥകളും ലംഘിച്ചതിന്റെപേരിൽ നടൻ ഷെയിൻ നിഗമിനെതിരെ ചലച്ചിത്ര നിർമാതാക്കളുടെ സംഘടന കടുത്ത നടപടിയെടുക്കും. ഷെയിൻ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളിൽനിന്നും നിർമാതാക്കൾ പിന്മാറും. നിർമാതാക്കളുടെ തീരുമാനം വ്യാഴാഴ്ച പ്രഖ്യാപിക്കും.

സിനിമയുടെ ഷൂട്ടിങ്ങിനിടെ നിർമാതാവ് ജോബി ജോർജും ഷെയിനുമായുണ്ടായ തർക്കം ഒത്തുതീർപ്പാക്കിയിരുന്നു. ഇതിനിടെയാണ് ഷൂട്ടിംഗ് സെറ്റിൽ തന്നെ മനപൂർവ്വം കഷ്ടപ്പെടുത്തുന്നുവെന്ന ആരോപണവുമായി ഷെയിൻ സംവിധായകനെതിരെ തിരിയുന്നതും. തുടർന്ന് മുടിപറ്റെവെട്ടി താടിയും മീശയും എടുത്ത് കളഞ്ഞിട്ടുള്ള നടന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇത് വെല്ലുവിളിയായികണ്ട് നിർമാതാക്കൾ നടപടിക്കൊരുങ്ങുന്നത്.

ഞ്ചു കോടിയിലധികം രൂപയുടെ രണ്ട് ചിത്രങ്ങളാണ് ഷെയിൻകാരണം മുടങ്ങിയതെന്ന് നിർമാതാക്കൾ ആരോപിക്കുന്നു.ഇതോടെയാണ് ഷെയിൻ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളും പിൻവലിക്കാനുള്ള നടപടിയിലേക്ക് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കടക്കുന്നതും. കൂടുതൽ നടപടികൾ വ്യാഴാഴ്ച ചേരുന്ന യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നും അസോസിയേഷൻ അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SHANE NIGAM, SHANE NIGAM NEW LOOK, PRODUCERS ASSOCIATION
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.