Kerala Kaumudi Online
Friday, 24 May 2019 12.05 AM IST

തെയ്യങ്ങളുടെ നാട് കണ്ണൂർ

theyyam

ത​റി​യു​ടെ​യും​ ​തി​റ​യു​ടെ​യും​ ​നാ​ടാ​ണ് ​ക​ണ്ണൂ​ർ.​ ​തെ​യ്യ​ക്കോ​ല​ങ്ങ​ളാ​യി​രി​ക്കും​ ​ക​ണ്ണൂ​ർ​ ​എ​ന്ന​ ​പേ​രു​ത​ന്നെ​ ​മ​ന​സി​ൽ​ ​കൊ​ണ്ടു​വ​രി​​ക.​ ​തെ​യ്യ​ങ്ങ​ളു​ടെ​ ​നാ​ടാ​യ​ ​ക​ണ്ണൂ​രി​ലേ​ക്ക്..

ചരിത്രം

വാ​സ് ​കോ​ഡ​ ​ഗാ​മ​ ​കേ​ര​ള​ത്തി​ലെ​ത്തി​യ​ ​സ​മ​യ​ത്ത് ​ക​ണ്ണൂ​ർ​ ​കോ​ല​ത്തി​രി​ ​രാ​ജ​വം​ശ​ത്തി​ന്റെ​ ​ഭ​ര​ണ​ത്തി​ൻ​ ​കീ​ഴി​ലാ​യി​രു​ന്നു.​ ​നൗ​റ​ ​എ​ന്ന് ​പ്രാ​ചീ​ന​കാ​ല​ത്ത് ​അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത് ​ക​ണ്ണൂ​ർ​ ​തു​റ​മു​ഖ​മാ​യി​രു​ന്നു​ ​എ​ന്ന് ​ച​രി​ത്രാ​ന്വേ​ഷി​ക​ൾ​ ​ക​രു​തു​ന്നു.

പ​യ്യാ​മ്പ​ലം​ ​ക​ട​പ്പു​റം

പ്ര​കൃ​തി​സൗ​ന്ദ​ര്യ​ത്തി​ന് ​പേ​രു​കേ​ട്ട​ ​പ​യ്യാ​മ്പ​ല​ത്താ​ണ് ​ കേ​ര​ള​ത്തി​ലെ​ ​പ്ര​ശ​സ്ത​രാ​യ​ ​ പല​ ​വ്യ​ക്തി​ക​ളു​ടെയും​ ​ശ​വ​കു​ടീ​ര​ങ്ങ​ൾ.​ ​സ്വ​ദേ​ശാ​ഭി​മാ​നി​ ​രാ​മ​കൃ​ഷ്ണ​പി​ള്ള,​ ​എ.​കെ.​ജി,​ ​കെ.​ജി.​ ​മാ​രാ​‌​ർ,​ ​ഇ.​കെ.​ ​നാ​യ​നാ​ർ,​ ​അ​ഴീ​ക്കോ​ട്,​ ​ച​ട​യ​ൻ​ ​ഗോ​വി​ന്ദ​ൻ​ ​മു​ത​ലാ​യ​വ​ർ​ ​ഇ​വി​ടെ​ ​അ​ന്ത്യ​വി​ശ്ര​മം​ ​കൊ​ള്ളു​ന്നു. കാ​നാ​യി​ ​കു​ഞ്ഞു​രാ​മ​ന്റെ​ ​അ​മ്മ​യും​ ​കു​ഞ്ഞും​ ​എ​ന്ന​ ​പ്ര​ശ​സ്ത​ ​ശി​ല്പം​ ​പ​യ്യാ​മ്പ​ലം​ ​ബീ​ച്ചി​ലാ​ണ്.

മീൻകുന്ന് കടപ്പുറം

അഴീക്കോട് ഗ്രാമത്തിലാണിത്

കീഴുന്ന കടപ്പുറം

വെളുത്ത പൂഴി മണ്ണുള്ള കടപ്പുറം

മുഴപ്പിലങ്ങാട് കടപ്പുറം

ഏഷ്യയിലെ ഏറ്റവും വലിയ ബീച്ചാണിത്. കടപ്പുറത്തിന്റെ നീളം അഞ്ചു കി.മി ആണ്. അതിമനോഹരമായ ഇവിടെ വിനോദസഞ്ചാരത്തിന് പ്രശസ്‌തമാണ്. കടൽത്തിരത്തിനോട് ചേർന്ന് കാണുന്ന കാണപ്പെടുന്ന കരിമ്പാറകൾക്കിടയിൽ കല്ലുമക്കായ ധാരാളം കാണപ്പെടുന്നു.

പ്ര​ധാ​ന​ ​സ്ഥാ​പ​ന​ങ്ങൾ
കേ​ര​ള​ ​ഫോ​ക്‌​ലോ​ർ​ ​അ​ക്കാ​ഡ​മി
മ​ല​ബാ​ർ​ ​കാ​ൻ​സ​ർ​ ​സെ​ന്റർ
സെ​ൻ​ട്ര​ൽ​ ​സ്റ്റേ​റ്റ് ​ഫാം​ ​(​ആ​റ​ളം)
കു​രു​മു​ള​ക് ​ഗ​വേ​ഷ​ണ​ ​കേ​ന്ദ്രം
ക്ഷേ​ത്ര​ക​ലാ​ ​അ​ക്കാ​ഡ​മി​ ​(​മാ​ടാ​യി​ക്കാ​വ്)

അ​പ​ര​നാ​മ​ങ്ങൾ
ത​ല​ശ്ശേ​രി​ ​-​ ​വ​ട​ക്കേ​ ​മ​ല​ബാ​റി​ന്റെ​ ​സാം​സ്കാ​രി​ക​ ​സ​ർ​ക്ക​സി​ന്റെ​ ​ക​ളി​ത്തൊ​ട്ടി​ൽ​ ​മൂ​ന്നു​ ​'​സി​"ക​ളു​ടെ​ ​(​ക്രി​ക്ക​റ്റ്,​​​ ​കേ​ക്ക്,​​​ ​സ​ർ​ക്ക​സ്)​
പ​യ്യ​ന്നൂ​ർ​ ​-​ ​ര​ണ്ടാം​ ​ബ​ർ​ദോ​ളി
മ​യ്യ​ഴി​പ്പു​ഴ​ ​-​ ​ഇം​ഗ്ലീ​ഷ് ​ചാ​നൽ


അ​ന്ന​ത്തെ​ ​പേ​രു​കൾ
ധ​ർ​മ്മ​പ​ട്ട​ണം​ ​-​ ​ധ​ർ​മ്മ​ടം
വ​ല്ല​ഭ​പ​ട്ട​ണം​ ​-​ ​വ​ള​പ​ട്ട​ണം
പെ​രും​ചെ​ല്ലൂ​ർ​ ​-​ ​ത​ളി​പ്പ​റ​മ്പ്

പി​ണ​റാ​യി
1939​-ൽ കേ​ര​ള​ത്തി​ൽ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​ ​രൂ​പം​ ​കൊ​ണ്ട​ത് പി​ണ​റാ​യി​ ​എ​ന്ന​ ​ഗ്രാ​മ​ത്തി​ലാ​ണ്. മുഖ്യമന്ത്രി​ പി​ണ​റാ​യിയുടെ ജന്മദേശം.

ഗാ​ന്ധി​ ​മാ​വ്
സ്വാ​മി​ ​ആ​ന​ന്ദ​തീ​ർ​ത്ഥ​ന്റെ​ ​വി​ദ്യാ​ല​യ​മു​റ്റ​ത്ത് ​ഗാ​ന്ധി​ 1934​ൽ​ ​ന​ട്ട​മാ​വ്.

ആദ്യം

 • കേ​ര​ള​ത്തി​ൽ​ ​ആ​ദ്യ​മാ​യി​ ​ക്രി​സ്മ​സ് ​കേ​ക്കു​ണ്ടാ​ക്കി​യ​ത് ​മ​മ്പ​ള്ളി​ ​ബേ​ക്ക​റി​യാ​ണ്.
 • ത​ല​ശ്ശേ​രി​ ​മി​ഷ​ൻ​ ​പ്ര​സാ​ണ് ​വ​ട​ക്ക​ൻ​ ​കേ​ര​ള​ത്തി​ലെ​ ​ആ​ദ്യ​ ​അ​ച്ചു​കൂ​ടം
 • ത​ല​ശ്ശേ​രി​ ​ടൗ​ൺ​ ​ക്രി​ക്ക​റ്റ് ​ക്ല​ബാ​ണ് ​കേ​ര​ള​ത്തി​ലെ​ ​ആ​ദ്യ​ ​ക്രി​ക്ക​റ്റ് ​ക്ല​ബ് ​(1860​)​
 • ഇ​ന്ത്യ​യി​ൽ​ ​ആ​ദ്യ​മാ​യ് ​ജിം​നാ​സ്റ്റി​ക് ​പ​രി​ശീ​ല​ന​ ​കേ​ന്ദ്രം​ ​ആ​രം​ഭി​ച്ച​ത് ​ത​ല​ശ്ശേ​രി​യി​ലാ​ണ്.
 • മ​ല​യാ​ള​ത്തി​ലെ​ ​ആ​ദ്യ​ത്തെ​ ​പ​ത്ര​മാ​യ​ ​രാ​ജ്യ​സ​മാ​ചാ​രം​ ​തു​ട​ങ്ങി​യ​ത് ​ത​ല​ശ്ശേ​രി​യി​ൽ​ ​നി​ന്നാ​ണ്.
 • ഇ​രി​ണാ​വി​ലാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​ആ​ദ്യ​ത്തെ​ ​കോ​സ്റ്റ് ​ഗാ​ർ​ഡ് ​അ​ക്കാ​ഡ​മി​ ​സ്ഥാ​പി​ത​മാ​യി​രി​ക്കു​ന്ന​ത്.
 • മ​ല​ബാ​ർ​ ​ഗ്രാ​ൻ​ഡ് ​സ​ർ​ക്ക​സ് ​(1904​)​​​ ​ആ​ണ് ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ത്തെ​ ​സ​ർ​ക്ക​സ് ​ക​മ്പ​നി.

പ്രത്യേകതകൾ

 • കേ​ര​ള​ത്തി​ൽ​ ​ക​ണ്ട​ൽ​ക്കാ​ടു​ക​ൾ​ ​കൂ​ടു​ത​ലു​ള്ള​ ​ജി​ല്ല
 • ബീ​ഡി​ ​വ്യ​വ​സാ​യ​ത്തി​ന് ​പ്ര​ശ​സ്തം
 • ഭൂ​ര​ഹി​ത​രി​ല്ലാ​ത്ത​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ ​ജി​ല്ല
 • ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ക​ട​ൽ​ത്തീ​ര​മു​ള്ള​ ​ജി​ല്ല
 • സ്ത്രീ​പു​രു​ഷാ​നു​പാ​തം​ ​ഏ​റ്റ​വും​ ​കൂ​ടു​തൽ

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം

മു​ത്ത​പ്പ​ൻ​ ​എ​ന്ന​ ​സ്വ​രൂ​പ​ത്തെ​ ​ആ​രാ​ധി​ക്കു​ന്ന​ ​ക്ഷേ​ത്രം.​ ​തെ​യ്യം​ ​വ​ഴി​പാ​ടാ​യി​ ​ന​ട​ത്തു​ന്ന​ ​ഏ​ക​ക്ഷേ​ത്രം. കെ​ന്തോ​ൻ​ ​പാ​ട്ട്,​​​ ​കോ​ത​മൂ​രി​യാ​ട്ടം​ ​എ​ന്നി​വ​ ​ഇ​വി​ടെ​യു​ള്ള​ ​അ​നു​ഷ്ഠാ​ന​ ​ക​ലാ​രൂ​പ​ങ്ങ​ളാ​ണ്.

പേര് വന്ന വഴി

ക​ണ്ണ​ന്റെ​ ​ഊ​ര് ​ക​ണ്ണൂ​രാ​യെ​ന്നും കാ​ടാ​മ്പുഴ ഒ​ഴു​കി​യ​ ​സ്ഥ​ലം​ ​ക​ണ്ണൂ​രാ​യെ​ന്നും​ ​ക​രു​ത​പ്പെ​ടു​ന്നു.​ ​കാ​ന​നൂ​ർ​ ​എ​ന്ന​ ​പേ​ര് ​രേ​ഖ​പ്പെ​ടു​ത്തി​യ​ത് ​ഫ്രി​യ​ർ​ ​ജോ​ർ​ഡാ​ന​സ് ​എ​ന്ന​ ​സ​ഞ്ച​രാ​രി​യാ​യി​രു​ന്നു.

അ​റ​യ്ക്ക​ൽ​ ​കൊ​ട്ടാ​രം

അ​റ​യ്ക്ക​ൽ​ ​രാ​ജ​വം​ശ​ത്തി​ന്റെ​ ​കൊ​ട്ടാ​രം.​ 2005​ൽ​ ​ഇ​വി​ടു​ത്തെ​ ​ദ​ർ​ബാ​ർ​ ​ഹാ​ൾ​ ​മ്യൂ​സി​യ​മാ​യി​ ​മാ​റി.​ ​രാ​ജ​വം​ശ​ത്തി​ന്റെ​ ​പൈ​തൃ​ക​വ​സ്തു​ക്ക​ൾ​ ​ഇ​വി​ടെ​ ​സം​ര​ക്ഷി​ച്ചി​രി​ക്കു​ന്നു.

മാ​പ്പി​ള​ ​ബേ
സെ​ന്റ് ​ആ​ഞ്ജ​ലോ​ ​കോ​ട്ട​ക്ക​ടു​ത്താ​യി​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ​മ​ത്സ്യ​ബ​ന്ധ​ന​ ​തു​റ​മു​ഖം.​ ​ക്ഷേ​ത്ര​ത്തി​ന്റെ​യും​ ​കോ​ട്ട​യു​ടെ​യും​ ​അ​വ​ശി​ഷ്ട​ങ്ങ​ൾ​ ​ഇ​വി​ടെ​ ​കാ​ണാം.​ ​മു​ൻ​പ് ​ഇ​ത് ​പ്ര​ധാ​ന​ ​വാ​ണി​ജ്യ​തു​റ​മു​ഖ​മാ​യി​രു​ന്നു.

പൈ​ത​ൽ​ ​മല
നി​ബി​ഡ​വ​ന​ങ്ങ​ളു​ള്ള​ ​ഈ​ ​മ​ല​യി​ൽ​ ​വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ​താ​മ​സി​ക്കാ​നു​ള്ള​ ​സൗ​ക​ര്യ​മു​ണ്ട്.​ ​കോ​ട​മ​ഞ്ഞാ​ണ് ​വി​ടു​ത്തെ​ ​പ്ര​ത്യേ​ക​ത.

വളപട്ടണം പുഴ

 • ക​ണ്ണൂ​രി​ലെ​ ​നീ​ളം​ ​കൂ​ടി​യ​ ​ന​ദി.​ ​ബ്ര​ഹ്മ​ഗി​രി​ ​വ​ന​ത്തി​ൽ​ ​നി​ന്നു​മു​ത്ഭ​വി​ക്കു​ന്ന​ ​വ​ളം​ ​പ​ട്ട​ണം​ ​പു​ഴ​ ​അ​റ​ബി​ക്ക​ട​ലി​ൽ​ ​ചേ​രു​ന്നു.​ ​ജ​ല​ത്തി​ന്റെ​ ​ക​ണ​ക്കെ​ടു​ത്താ​ൽ​ ​കേ​ര​ള​ത്തി​ലെ​ ​നാ​ലാ​മ​ത്തെ​ ​വ​ലി​യ​ ​പു​ഴ​യാ​യ് ​ഇ​തി​ന് 110.50​ ​കി.​മീ​ ​നീ​ള​മു​ണ്ട്.
 • ശ്രീ​ക​ണ്ഠാ​പു​രം​ ​പു​ഴ,​​​ ​ആ​റ​ളം​ ​പു​ഴ,​​​ ​ചീ​ങ്ക​ണ്ണി​പ്പു​ഴ,​​​ ​ഹെ​ഡി​പ്പു​ഴ,​​​ ​വേ​ണി​ ​പു​ഴ​ ​എ​ന്നി​വ​ ​ഇ​തി​ന്റെ​ ​പോ​ഷ​ക​ന​ദി​ക​ളാ​ണ്.​ ​ആ​റ​ളം​ ​വ​ന്യ​ജീ​നി​ ​സ​ങ്കേ​ത​ത്തി​ലൂ​ടെ​ ​ഒ​ഴു​കു​ന്ന​ ​പു​ഴ​ക​ളാ​ണ് ​ചീ​ങ്ക​ണ്ണി​പ്പു​ഴ,​​​ ​ബാ​ഹി​പ്പു​ഴ​ ​എ​ന്നി​വ.
 • ചീ​ങ്ക​ണ്ണി​ ​പു​ഴ​യി​ൽ​ ​കാ​ണ​പ്പെ​ടു​ന്ന​ ​ഒ​രി​നം​ ​മ​ത്സ്യ​മാ​ണ് ​മി​സ് ​കേ​ര​ള.​ ​മീ​ൻ​മു​ട്ടി,​​​ ​ചാ​ച്ചി​ച്ചി​ ​വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ​ ​ചീ​ങ്ക​ണ്ണി​പ്പു​ഴ​യി​ലാ​ണ്.
 • കൊ​ട്ടി​യൂ​ർ​ ​വൈ​ശാ​ഖ​ ​മ​ഹോ​ത്സ​വം​ ​ന​ട​ക്കു​ന്ന​ത് ​ബ​ാവ​ലി​ ​പുഴ​യു​ടെ​ ​തീ​ര​ത്താ​ണ്.
 • തെ​ർ​ല​യി​ ​പാ​മ്പു​രു​ത്തി,​ ​കെ​ർ​ല​യി​ ​ദ്വീ​പു​ക​ൾ​ ​വ​ളം​ ​പ​ട്ട​ണം​ ​പുഴ​യി​ലാ​ണ്.
 • പ​ഴ​ശ്ശി​ ​അ​ണ​ക്കെ​ട്ട് ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത് ​വ​ളം​ ​പ​ട്ട​ണം​ ​പു​ഴയി​ലാ​ണ്.

കുപ്പം പുഴ

ക​ർ​ണാ​ട​ക​ത്തി​ലെ​ ​പാ​ടി​നെ​ൽ​ക്കാ​വ് ​എ​ന്ന​ ​വ​ന​മേ​ഖ​ല​യി​ൽ​ ​നി​ന്നാ​രം​ഭി​ച്ച് ​അ​റ​ബി​ക്ക​ട​ലി​ൽ​ ​പ​തി​ക്കു​ന്നു.​ ​കേ​ര​ള​ത്തി​ലെ​ ​ആ​ഴം​ ​കൂ​ടി​യ​ ​ന​ദി​ ​പ​ഴ​യ​ങ്ങാ​ടി​ ​പു​ഴ,​ ​കി​ള്ളാ​ന​ദി​ ​എ​ന്നി​വ​ ​മ​റ്റു​ ​പേ​രു​ക​ളാ​ണ്.

രാമപുരം പുഴ

ഇ​രി​ങ്ങ​ൽ​ക്കു​ന്നി​ൽ​ ​നി​ന്നു​ത്ഭ​വി​ച്ച് ​അ​റ​ബി​ക്ക​ട​ലി​ൽ​ ​ചേ​രു​ന്നു.​ 19​ ​കി.​മീ​ ​മാ​ത്രം​ ​നീ​ള​മു​ള്ള​ ​രാ​മ​പു​രം​ ​പു​ഴ​യാ​ണ് ​ക​ട​ലി​ൽ​ ​പ​തി​ക്കു​ന്ന​ ​ചെ​റി​യ​ ​ന​ദി.​ ​ഏ​ഴി​മ​ല​യ്ക്ക​ടു​ത്ത് ​വ​ച്ച് ​പു​ഴ​ ​ര​ണ്ടാ​യി​ ​പി​രി​യു​ന്നു.​ ​ഒ​ന്ന് ​പാ​ല​ക്കാ​ട് ​പു​ഴ​യാ​കു​ന്നു.​ ​മ​റ്റേ​ ​കൈ​വ​ഴി​ ​പെ​രു​മ്പ​ ​പു​ഴ​യി​ൽ​ ​ചേ​രു​ന്നു.

പഴശ്ശി അണക്കെട്ട്

കു​യി​ലൂ​ർ​ ​അ​ണ​ക്കെ​ട്ട് ​എ​ന്ന​ ​പേ​രും​ ​ഇ​തി​നു​ണ്ട്.​ ​കു​യി​ലൂ​ർ​ ​എ​ന്ന​ ​പ്ര​ദേ​ശ​ത്ത് ​സ്ഥി​തി​ ​ചെ​യ്യു​ന്ന​തു​കൊ​ണ്ടാ​ണ് ​ഈ​ ​പേ​ര് ​വ​ന്ന​ത്.​ ​പ്ര​ധാ​ന​ ​ജ​ല​സേ​ച​ന​ ​പ​ദ്ധ​തി​യാ​യ​ ​പ​ഴ​ശ്ശി​ ​അ​ണ​ക്കെ​ട്ടി​ൽ​ ​നി​ന്നു​ള്ള​ ​ജ​ലം​ ​ക​ണ്ണൂ​ർ​ ​ജി​ല്ല,​ ​മാ​ഹി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​കൃ​ഷി​ക്ക് ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യാ​ണ് ​നി​ർ​മ്മി​ച്ച​തെ​ങ്കി​ലും​ ​കു​ടി​വെ​ള്ളം​ ​ശേ​ഖ​രി​ക്കു​ന്ന​തി​നും​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​തി​നു​മാ​യാ​ണ് ​ഇ​പ്പോ​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​ഈ​ ​അ​ണ​ക്കെ​ട്ടി​ന്റെ​ ​ഒ​രു​ ​ക​ര​ ​ഇ​രി​ട്ടി​ ​താ​ലൂ​ക്കി​ലെ​ ​കു​യി​ലൂ​ർ​ ​എ​ന്ന​ ​പ്ര​ദേ​ശ​വും​ ​മ​റു​ക​ര​ ​ത​ല​ശ്ശേ​രി​ ​താ​ലൂ​ക്കി​ലെ​ ​വെ​ളി​യ​മ്പ്ര​യു​മാ​ണ്.

pazhassi-dam

പെരുമ്പ പുഴ

പെ​രും​പു​ഴ,​ ​പ​യ്യ​ന്നൂ​ർ​ ​പു​ഴ,​ ​വ​ണ്ണാ​ത്തി​പു​ഴ​ ​എ​ന്നീ​ ​പേ​രു​ക​ളി​ല​റി​യ​പ്പെ​ടു​ന്നു.​ ​പ​യ്യ​ന്നൂ​ർ​ ​പ​ട്ട​ണം​ ​ഇ​തി​ന്റെ​ ​ക​ര​യി​ലാ​ണ്.​ ​കാ​ല്ലാ​യി​ ​കാ​യ​ലി​ലാ​ണി​ത് ​പ​തി​ക്കു​ന്ന​ത്.

അ​ഞ്ച​ര​ക്ക​ണ്ടി​ ​പുഴ
ക​ണ്ണ​വം​ ​സം​ര​ക്ഷി​ത​ ​വ​ന​മേ​ഖ​ല​യി​ൽ​ ​നി​ന്ന് ​തു​ട​ങ്ങി​ ​അ​റ​ബി​ക്ക​ട​ലി​ൽ​ ​ചേ​രു​ന്നു.​ ​ര​ണ്ടാ​യി​ ​പി​രി​ഞ്ഞാ​ണ് ​അ​റ​ബി​ക്ക​ട​ലി​ൽ​ ​പ​തി​ക്കു​ന്ന​ത്.​ ​ഈ​ ​ര​ണ്ട് ​പ​ത​സ്ഥാ​ന​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ​ധ​ർ​മ്മ​ടം​ ​ദ്വീ​പ് ​സ്ഥി​തി​ചെ​യ്യു​ന്ന​ത്.

മയ്യഴിപ്പുഴ

മ​യ്യ​ഴി​പ്പ​ട്ട​ണ​ത്തി​ന്റെ​ ​വ​ട​ക്ക് ​ഭാ​ഗ​ത്തി​ലൂ​ടെ​ ​ഒ​ഴു​കു​ന്നു.​ ​വ​യ​നാ​ട​ൻ​ ​മ​ല​നി​ര​ക​ളി​ൽ​ ​നി​ന്നാ​രം​ഭി​ച്ച് ​അ​റ​ബി​ക്ക​ട​ലി​ൽ​ ​പ​തി​ക്കു​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THEYYAM, KANNUR, PINARAYI, PAZHASSI DAM, ARAKKAL PALACE, PADASHEKHARAM
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY