SignIn
Kerala Kaumudi Online
Tuesday, 28 January 2020 10.34 PM IST

രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന് പരാതി നൽകിയ യുവമോർച്ച നേതാവിനെതിരെ പൊലീസ് കേസെടുത്തു

rahul-gandhi

എടക്കര: രാഹുൽ ഗാന്ധി എം.പിയെ കാണാനില്ലെന്ന് പരാതി നൽകിയ യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസിനെതിരെ പൊലീസ് കേസ് രജിസ്​റ്റർ ചെയ്തു. പോത്തുകൽ മണ്ഡലം കോൺഗ്രസ് കമ്മി​റ്റി സെക്രട്ടറി അഡ്വ. എൻ.എസ്. അജേഷ് എടക്കര സി.ഐയ്ക്ക് നൽകിയ പരാതിയിലാണ് കേസ്. ദേശീയ നേതാവായ രാഹുൽ ഗാന്ധിയെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനുമാണ് അജി തോമസ് പരാതി നൽകിയതെന്ന് കാണിച്ചാണ് അജേഷിന്റെ പരാതി .

വയനാട് എം.പിയായ രാഹുൽ ഗാന്ധി എവിടെയാണുള്ളതെന്ന് അറിയില്ല. അദ്ദേഹം എവിടെയാണുള്ളതെന്ന് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അതെല്ലാം നീക്കം ചെയ്യണമെന്നായിരുന്നു അജി നൽകിയ പരാതി. അജി തോമസിന്റെ പരാതിയിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി നാലേ കാൽ ലക്ഷത്തിനുമേൽ വോട്ടി​​ന്റെ ഭൂരിപക്ഷത്തിലാണ് വയനാട്ടിൽ നിന്ന് ജയിച്ചത്. രാഹുലിനെ സംസ്​ഥാനത്തെ തിരഞ്ഞെടുപ്പ്​ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയം സമ്മാനിച്ചാണ്​ വയനാട്​ വരവേറ്റത്​. അതേസമയം, അമേത്തിയിൽ ബി.ജെ.പി സ്ഥാനാർഥി സ്മൃതി ഇറാനിയോട് രാഹുൽ ഗാന്ധി ദയനീയമായി പരാജയപ്പെട്ടിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RAHUL GANDHI MP, WAYANAD, POLICE STATION, YOUVAMORCHA, ARREST
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.