SignIn
Kerala Kaumudi Online
Thursday, 13 August 2020 6.05 AM IST

എന്നെയോ ശ്രീദേവീന്നോ?​ അന്ന് മഞ്ജു വാര്യരാണ് അക്കാര്യം പറഞ്ഞത്: വെളിപ്പെടുത്തലുമായി വിനയ പ്രസാദ്

മലയാള പ്രേഷകർക്ക് സുപരിചിതമായ മുഖമാണ് വിനയ പ്രസാദിന്റേത്. ‘സ്ത്രീ’ എന്ന ടെലിവിഷന്‍ പരമ്പരയിലെ ഇന്ദു എന്ന കഥാപാത്രം വിനയ പ്രസാദിനെ സ്ത്രീ പ്രേക്ഷകരുടെ പ്രിയ താരമാക്കുകയും ചെയ്തിരുന്നു. കന്നടയിലും മലയാളത്തിലുമായി 60 ലധികം ചിത്രങ്ങളിൽ വിനയ അഭിനയിച്ചു. അഭിനയം മാത്രമല്ല ഒരു ഗായിക കൂടിയാണ് വിനയ. കന്നഡ ചിത്രങ്ങളില്‍ ഏറെ സജീവമായിരുന്ന നടി മലയാളത്തില്‍ ഏറെ സെലക്ടീവായാണ് വേഷങ്ങള്‍ തിരഞ്ഞെടുത്തത്. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലൂടെയാണ് പ്രേഷക മനസുകളിലിടംപിടിച്ചത്. ഇപ്പോൾ മണിച്ചിത്രത്താഴ് ഒരു സിനിമ മാത്രമല്ല അതൊരു സംഭവമായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് വിനയ പ്രസാദ്. കൗമുദി ടി.വി താരപ്പകിട്ടിലൂടെയാണ് താരം മനസുതുറന്നത്.

-vinaya-prasad

"കൃഷ്ണകുടിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിന്റെ ഷൂട്ട് അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷനിൽ വച്ചായിരുന്നു. ഷൂട്ടിംഗിനിടെ പിറകിൽ നിന്നും കുറെ പേർ ശ്രീദേവി എന്ന് വിളിച്ചു. എനിക്ക് പെട്ടെന്ന് മനസിലായില്ല. മഞ്ജുവാര്യരാണ് പറഞ്ഞത് ചേച്ചിയെയാണ് വിളിക്കുന്നതെന്ന്. എന്നെയോ ശ്രീദേവിയെന്നോ..ശ്രീദേവി എന്ന ക്യാരക്ടർ ഇപ്പോഴും ഫെയ്മസാണ്. ഇപ്പോഴും ആൾക്കാർ ഓർക്കുന്നുണ്ട്.

സീരിയലും സിനിമയും എനിക്ക് ഈക്വലാണ്. സ്ത്രീ എന്ന സീരിയലിലെ ഇന്ദുവിനെയും എല്ലാരും ഓർക്കുന്നുണ്ട്. ശ്രീദേവി എന്ന ക്യാരക്ടർ ഇപ്പോഴത്തെ തലമുറയും അന്നുള്ളവരും കണ്ടിട്ടുണ്ട്. എന്നെ സംഭവിച്ചിടത്തോളം അതൊരു വലിയസംഭവമാണ്. മണിച്ചിത്രത്താഴ് ഒരു സിനിമ മാത്രമല്ല അതൊരു വലിയ സംഭവമാണ്"-വിനയ പറയുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACTRESS, VINAYA PRASAD, INTERVIEW, MANJU WARRIER
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.