SignIn
Kerala Kaumudi Online
Wednesday, 26 February 2020 1.14 PM IST

ലോക കേരള സഭ: സംഘാടക സമിതി രൂപീകരിച്ചു

ss

തിരുവനന്തപുരം:രണ്ടാം ലോക കേരളസഭയുടെ സംഘാടക സമിതി രൂപീകരിച്ചു. രക്ഷാധികാരികളായി ബിനോയ് വിശ്വം എം.പി, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞിമുഹമ്മദ്, എന്നിവരേയും ചെയർമാനായി സുനീർ ഖാനേയും തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേർന്ന പ്രവാസി സംഘടനകളുടെ യോഗം തിരഞ്ഞെടുത്തു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ കെ.സി.സജീവ് തൈക്കാട് ജനറൽ കൺവീനറായും 31 പേരെ ഉൾപ്പെടുത്തി എക്സിക്യൂട്ടീവ് കമ്മറ്റിയും 101 പേരെ ഉൾപ്പെടുത്തി ജനറൽ കൗൺസിലും രൂപീകരിച്ചു. 2020 ജനുവരി ഒന്നിന് നടക്കുന്ന ലോക കേരളസഭയുടെ പൊതുസമ്മേളനത്തിന് 5000 പ്രതിനിധികളെ പങ്കെടുപ്പിക്കാനും, 2,3 തീയതികളിൽ നടക്കുന്ന ഓപ്പൺ ഫോറം വിജയിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ കെ.വരദരാജൻ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ ഡി. ജഗദീശ്, വിവിധ പ്രവാസി സംഘടനാ ഭാരവാഹികളായ സുനീർ ഖാൻ, അജിത കുമാരി, ബാദുഷ കടലുണ്ടി, ഡി. അനിൽകുമാർ, കെ. പി. ഇബ്രാഹിം, വിനോദ് കുമാർ, കബീർ സലാല തുടങ്ങിയവർ പങ്കെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.