ന്യൂഡൽഹി: അയോദ്ധ്യയിലെ തർക്ക ഭൂമിയിൽ ക്ഷേത്രം നിർമിക്കണമെന്ന അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പുനഃ:പരിശോധനാ ഹർജി നൽകി. ജംഇയ്യത്തുൽ ഉലമെ ഹിന്ദിന്റെ പ്രസിഡന്റ് മലാന സയ്യിദ് അസദ് റാഷിദിയാണ് ഹർജി നൽകിയത്. കേസിലെ പഴയകക്ഷിയായ അയോദ്ധ്യ സ്വദേശി എം.സിദ്ധിഖിന്റെ പിന്തുടർച്ചാവകാശിയാണ് റാഷിദി. ജം ഇയ്യത്തുൽ ഉലമ ഹിന്ദിന്റെ പിന്തുണയോടെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. സുപ്രീംകോടതി വിധിയെത്തുടർന്ന് വർഷങ്ങളായുള്ള പ്രശ്നം പരിഹരിച്ച് സമാധാനം രാജ്യത്തിന് ലഭിച്ചേക്കാം, എന്നാൽ നീതി കിട്ടാതെ സമാധാനം ലഭ്യമാക്കിയിട്ട് എന്ത് കാര്യമെന്നും അയോദ്ധ്യവിധിയിൽ ഗുരുതരമായ പിഴവുകളുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പുനഃപരിശോധന ഹർജിയിൽ തീർപ്പുണ്ടാകുന്നത് വരെ വിധി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടുന്നു.
ഹർജിയിൽ പറയുന്നത്