SignIn
Kerala Kaumudi Online
Saturday, 07 December 2019 3.09 PM IST

ഹെൽമറ്റ് വയ്ക്കാത്തതിൽ ഒന്നാമത് കൊല്ലം, സീറ്റ് ബെൽറ്റ് ഇടാൻ മടിച്ച് മലപ്പുറവും, ഒറ്റ ദിവസത്തെ പിഴയിനത്തിൽ കിട്ടിയത് ലക്ഷങ്ങൾ

road-checking-

തൃക്കാക്കര: മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഇന്നലെ നടത്തിയ വാഹന പരിശോധനയിൽ 623 പേർ കുടുങ്ങി. ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 455 പേരും, ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിന്റെ പുറകിൽ ഇരുന്ന് യാത്ര ചെയ്തതിന് 91 പേർക്കെതിരെയും സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 77 പേർക്കെതിരെയും മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 2,50,500 രൂപ പിഴ ഈടാക്കി.

ഹെൽമറ്റ് ധരിക്കാത്തതിന് ഏറ്റവും അധികം കേസ് എടുത്തത് കൊല്ലം ജില്ലയിലാണ്. 94 കേസുകൾ. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്, ഏഴ് കേസുകൾ. പിൻസീറ്റിൽ ഹെൽമറ്റ് ധരിക്കാത്ത സംഭവത്തിൽ ഏറ്റവും അധികം കേസ് എടുത്തത് ആലപ്പുഴയിലാണ്, 36. ഏറ്റവും കുറവ് പാലക്കാട്, 10 കേസുകൾ. അതിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ,കാസർകോട് തുടങ്ങിയ ജില്ലകളിൽ ഒരുകേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല.

സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് ഏറ്റവും അധികം കേസ് എടുത്തത് മലപ്പുറം ജില്ലയിലാണ്. 14 കേസുകൾ. ഏറ്റവും കുറവ് കോഴിക്കോടാണ്. നാല് കേസുകൾ. കൊല്ലം,പത്തനംതിട്ട,തൃശൂർ,പാലക്കാട്‌ വയനാട് തുടങ്ങിയ ജില്ലകളിൽ നിന്നും ഒരുകേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല. വിവിധ കുറ്റങ്ങൾക്ക് ഏറ്റവും കൂടുതൽ പിഴ ചുമത്തിയത് മലപ്പുറം ജില്ലയിലാണ്, 33,000 രൂപ. ഏറ്റവും കുറവ് വയനാട് ജില്ലയിലും, 3500 രൂപ.

ജില്ലാ തിരിച്ചുള്ള കണക്കുകൾ

(ജില്ല - ഹെൽമറ്റ് - പിൻസീറ്റ് ഹെൽമറ്റ് ഇല്ലാതെ - സീറ്റ് ബെൽറ്റ് ധരിക്കാതെ - പിഴ ക്രമത്തിൽ)

 തിരുവനന്തപുരം - 07 - 28 - 07 -15,500
 കൊല്ലം 94 - 17 - 00- 27,500
 പത്തനംതിട്ട 32 - 00 - 00- 30,500
 ആലപ്പുഴ 47 - 36 - 08- 16,000
 കോട്ടയം 08 - 0 - 06- 7000
 ഇടുക്കി 22 - 0 - 11- 16,000
 എറണാകുളം 25- 0- 12- 18,500
 തൃശൂർ 30- 0- 0 - 15,000
 പാലക്കാട് 57 -10 -0- 27,500
 മലപ്പുറം 60 -0- 14- 33,000
 കോഴിക്കോട് 21 -00- 04- 12,000
 വയനാട് 07- 00- 00- 3,500
 കണ്ണൂർ 27-00- 09- 18,000
 കാസർകോട് 18- 00- 06- 10,500

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AUTO, HELMET RULE, POLICE, FINE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.