SignIn
Kerala Kaumudi Online
Wednesday, 15 July 2020 4.27 PM IST

ജലദോഷത്തിനു  പോലും ആന്റിബയോട്ടിക്കുകൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്,   രോഗി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് കേട്ടിട്ടുണ്ടോ ?

തിരുവനന്തപുരം : നിസാരമായ ഒരു ജലദോഷത്തിനു പോലും ആന്റിബയോട്ടിക്കുകൾ ശീലമാക്കിയവരുടെ ശ്രദ്ധയ്ക്ക്. മരണം നിശബ്ദനായ ഒരു കൊലയാളിയുടെ രൂപത്തിൽ നിങ്ങളുടെ പുറകെ തന്നെയുണ്ട്. വെറും മുപ്പതു വർഷത്തിന് ശേഷം 2050 ഓടെ ലോകത്തു ഏറ്റവും കൂടുതൽ പേരുടെ മരണം ഹൃദ്രോഗ ബാധ കെണ്ടോ കാൻസർ കൊണ്ടോ ആയിരിക്കില്ല, ആന്റിബയോട്ടിക്കുകൾ നിരന്തരം കഴിച്ചു രോഗികളുടെ ശരീരത്തിൽ രൂപപ്പെടുന്ന ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് എന്ന അവസ്ഥ കൊണ്ടാകും. അതായതു ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കാരണം ശരീരത്തിലെ രോഗവാഹകരായ ബാക്ടീരിയകൾ ആന്റിബയോട്ടിക്കുകളെ നേരിടാൻ സജ്ജമായ അവസ്ഥയിലേക്കെത്തും അതിൽ പിന്നെ ഏതു ആന്റിബയോട്ടിക്കുകൾ കഴിച്ചാലും രോഗം മാറില്ല. അപകടത്തിലും മറ്റും പെട്ട് ആഴ്ചകളോളം ചികിത്സയിൽ കഴിഞ്ഞ ശേഷം മരണപ്പെടുന്നവരുടെ മെഡിക്കൽ റിപ്പോർട്ടിൽ രോഗി മരുന്നുകളോട് പ്രതികരിക്കുന്നില്ല എന്ന വാചകം തന്നെ എ.എം.ആർ എന്ന ഈ അവസ്ഥയുടെ ഉദാഹരണമാണ്.

മനുഷ്യർ ആന്റിബയോട്ടിക്കുകൾ കഴിച്ചില്ലെങ്കിലും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് എന്ന എ എം ആർ അവസ്ഥ അവരുടെ ശരീരത്തിൽ ഉണ്ടാകും എന്ന കണ്ടെത്തലും ഭീതിജനകമാണ്. പൗൾട്രി ഫാമുകളിലും മത്സ്യ പ്രജനന കേന്ദ്രങ്ങളിലും ഏറ്റവും കൂടുതൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതിൽ ലോകത്തു തന്നെ നാലാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഇതിൽ തന്നെ മുൻ നിര സ്ഥാനമാണ് കേരളത്തിനും. 2030 ഓടെ ഇന്ത്യയിൽ തന്നെ ഇത്തരം മൃഗങ്ങളിലെ ആന്റിബയോട്ടിക്ക് മരുന്നുപയോഗം 82 % വർധിച്ചു മൂന്നു ലക്ഷം ടൺ ആകും. ഇങ്ങനെ ആന്റിബയോട്ടിക്കുകൾ നൽകുന്ന കോഴിയും മീനും കഴിക്കുന്നവരിൽ എ.എം.ആർ അവസ്ഥ വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.


കേരളത്തിൽ ഈ ഒരു അവസ്ഥ മുന്നിൽ കണ്ടു കൊണ്ട് കർസാപ് എന്ന പ്രേത്യേക കർമ്മ പദ്ധതി തന്നെ ആവിഷ്‌കരിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. കേരളത്തിൽ ഒരു വർഷം 20,000 കോടിയുടെ മരുന്ന് വിപണനമാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്ത്മാക്കുന്നു. ഇതിന്റെ 20 % ആന്റിബയോട്ടിക്കുകൾ ആണ്. പൊതുജനപങ്കാളിത്തത്തോടെയും മതിയായ ബോധവത്കരണത്തിലൂടെയും ഈ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കുക മാത്രമാണ് സർക്കാരിന് മുന്നിലുള്ള ഏക പോം വഴി.

കേരളത്തിൽ ഒരു ജലദോഷത്തിനും പോലും ആന്റിബയോട്ടിക്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണം ഏറിവരികയാണെന്നു ആരോഗ്യ വകുപ്പിന്റെ ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് മൂലം ശരീരത്തിൽ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ഉണ്ടാകുന്നവരുടെ എണ്ണവും വർധിക്കുകയാണ്. ഇതിന്റെ പരിണിത ഫലം മുപ്പതു വർഷത്തിന് ശേഷം മാത്രമാകും എന്നാണ് പഠനങ്ങൾ.

medicine-

കേരളം ഇക്കാര്യത്തിൽ അടിയന്തരമായി വരികയാണെന്നും ഇന്ത്യയിൽ തന്നെ കേരളത്തിൽ എ എം ആർ അവസ്ഥയുണ്ടാകാനുള്ള സാധ്യത ഭയാനകമാണ് വിധം കൂടുകയാണെന്നും പ്രമുഖ അണുബാധാ വിദഗ്ധൻ ഡോ ഷെറിക്ക് പി.എസ് മുന്നറിയിപ്പ് നൽകുന്നു. വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ ഇപ്പോൾ കേരളത്തിൽ ജനം ആന്റിബയോട്ടിക്കുകൾ ചോദിച്ചു വാങ്ങുകയാണ്. ഈ ഒരു മാറ്റമുണ്ടാകാതെ ഭീതി ഒഴിഞ്ഞു എന്ന് കരുതാൻ ആകില്ല. പരിസര ശുചിത്വവും വ്യക്തി ശുചിത്വവുമാണ് പ്രധാനം. ഒരു കാരണവശാലും ശുദ്ധജലം മലിനപ്പെടുത്തരുത്. ഉപയോഗിച്ച ശേഷം ആന്റിബയോട്ടിക്കുകൾ ജലസ്രോതസ്സുകളിൽ ഉപേക്ഷിക്കരുത്. ആശുപത്രി മാലിന്യങ്ങൾ അടക്കം മാലിന്യങ്ങൾ അശ്രദ്ധമായി ഉപേക്ഷിക്കരുത്. ഒന്ന് ശ്രദ്ധ കാട്ടിയാൽ കേരളത്തിലെ രോഗികൾക്കിടയിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ഗണ്യമായി കുറച്ചു എ.എം.ആർ അവസ്ഥയിൽ നിന്നും രക്ഷ നേടാം. ഡോ . ഷെറിക് പി.എസ് പറയുന്നു.

ആശുപത്രി മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിൽ ഐ എം എ കാട്ടുന്ന ഉത്തരവാദിത്വം വലിയൊരളവു വരെ കേരളത്തിലെ രോഗികളിൽ എ എം ആർ അവസ്ഥ കുറച്ചു കൊണ്ട് വരാമെന്നു ഐ എം എ കേരളാ ഘടകം മുൻ സംസ്ഥാന സെക്രട്ടറി ഡോ ശ്രീജിത് എൻ. കുമാർ ചൂണ്ടിക്കാട്ടുന്നു. ഗൗരവ കരമായാണ് ഐ.എം.എ ഈ വിഷയം ഏറ്റെടുത്തിരിക്കുന്നത്. കേരളം ഇപ്പോളും ഭീതിയുടെ പിടിയിൽ തന്നെയാണ്. ജനങ്ങളിൽ മതിയായ ബോധവത്കരണം കൊണ്ട് വരിക മാത്രമാണ് ഈ അവസ്ഥയിൽ നിന്നും രക്ഷ നേടാനുള്ള ഏക മാർഗം. ന്യുമോണിയ, മൂത്രത്തിലെ അണുബാധ, ക്ഷയം തിടങ്ങിയ രോഗങ്ങൾക്ക് മരുന്ന് പാലിക്കാത്ത അവസ്ഥയുണ്ടാകും. ശരിയായ അളവിലോ ഡോക്ടറുടെ നിർദേശമില്ലാതെയോ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതും അവസ്ഥക്ക് കാരണമാണ്. ഇതിനു ഒരു മാറ്റം ഉണ്ടായേ പറ്റൂ. സമൂഹം മൊത്തത്തിൽ ഈ വെല്ലുവിളി ഏറ്റെടുത്തെ പറ്റൂ. സ്വയം ചികിത്സാ രോഗികൾ കർശനമായും ഒഴിവാക്കണം. ഒപ്പം അനാവശ്യമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും. ഡോ. ശ്രീജിത് എൻ കുമാർ പറയുന്നു.

2050 ആകുമ്പോൾ ഒരു കോടിയിലേറെ പേർ എ എം ആർ അവസ്ഥ കാരണം മരണമടയും എന്നാണ് ഭീതിപ്പെടുത്തുന്ന കണ്ടെത്തൽ. ഹൃദ്രോഗം, വാഹന അപകട മരണങ്ങൾ എന്നിവയെക്കാൾ ഉയർന്ന മരണത്തോതാകും എ എം ആർ കാരണം ഉണ്ടാകുക. എന്ന് കാർസെപ് കോർ കമ്മിറ്റി അംഗം കൂടിയായ ഡോ. അരവിന്ദ് പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEALTH, LIFESTYLE HEALTH, MEDICINE, NERKKANNU, DOCTOR, HEALTH THREAT, ANTIBIOTICS
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.