പരീക്ഷ മാറ്റി
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി കെമിസ്ട്രി (റഗുലർ 2017 അഡ്മിഷൻ, സപ്ലിമെന്ററി - 2014, 2015 & 2016 അഡ്മിഷനുകൾ) യഥാക്രമം 9, 11, 16 തീയതികളിലേക്ക് മാറ്റി. മറ്റ് വിഷയങ്ങൾക്കോ പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
സ്പോട്ട് അഡ്മിഷൻ
സംസ്കൃത കോളേജിലെ എം.ഫിൽ സംസ്കൃതം (2019 - 2020) പ്രോഗ്രാമിൽ ഒഴിവുളള ഒരു എസ്.സി/എസ്.ടി സീറ്റിലേക്കുളള സ്പോട്ട് അഡ്മിഷൻ 6 ന് 10 മണിക്ക് നടക്കും. യോഗ്യരായ വിദ്യാർത്ഥിക്കൾ അസൽ സർട്ടിഫിക്കറ്റുകളുമായി സംസ്കൃത കോളേജിൽ അന്നേ ദിവസം എത്തിച്ചേരണം.