SignIn
Kerala Kaumudi Online
Saturday, 14 December 2019 5.22 AM IST

ഹെൽമറ്റില്ലാത്തതിൽ പൊലീസിൽ പിഴ അടച്ചു,​ ബൈക്ക് തകർത്ത് യുവാവിന്റെ പൊട്ടിക്കരച്ചിൽ,​​ വീഡിയോ

traffic-fines

ഹെൽമറ്റ് ധരിക്കാത്തതിനാൽ പിഴ അടക്കേണ്ടിവന്ന യുവാവ് നടുറോഡിൽ നടത്തിയ പ്രകടനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബൈക്കിലെത്തിയ യുവാവിന് ഹെൽമറ്റ് ധരിക്കാത്തതിനാൽ പിഴ നൽകേണ്ടിവന്നു. എന്നാൽ പിഴ നൽകിയത് സഹിക്കാൻ പറ്റാതെ യുവാവ് തന്റെ വണ്ടി തലങ്ങും വിലങ്ങും ഇട്ട് തകർക്കുകയായിരുന്നു. പൊലീസിന്റെ മുന്നിൽ വച്ചാണ് യുവാവിന്റെ പ്രതിഷേധം. ഉത്തർപ്രദേശിലെ മിററ്റിലാണ് സംഭവം നടക്കുന്നത്.

സങ്കടം സഹിക്കവയ്യാതെ യുവാവ് പൊട്ടിക്കരയുന്നതും വീഡിയോയിൽ കാണുന്നുണ്ട്. യുവാവ് സമനില തെറ്റിയതുപോലെ പെരുമാറുകയായിരുവെന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് റോഡിലേക്ക് മറിച്ചിട്ട യുവാവ് ബൈക്ക് തകർക്കുകയും ഒടുവിൽ ബൈക്കിന് പുറത്തിരുന്ന് കരയുകയുമായിരുന്നു. തുടർന്ന് ആളുകൾ സമാധാനിപ്പിക്കാൻ എത്തുന്നതും വീഡിയോയിൽ കാണുന്നുണ്ട്. വാഹനങ്ങളിലെ പിഴ ഇരട്ടിയിൽ അധികമാക്കിയതോടെ ട്രാഫിക് നിയമ ലംഘനങ്ങളിൽ പെട്ട് നിരവധി പേരാണ് ഇപ്പോൾ പിടിക്കപ്പെടുന്നത്. എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.


JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, TRAFFIC FINES, DESTROY BIKE, VIDEO VIRAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.