SignIn
Kerala Kaumudi Online
Saturday, 25 January 2020 3.07 PM IST

അബിയുടെ അടുത്ത സുഹൃത്ത്, പക്ഷേ ഷെയ്‌ൻ നിഗത്തിന്റെ വിലക്കിനെ കുറിച്ച് ചോദിച്ചപ്പോൾ ദിലീപ് നൽകിയ മറുപടി ഇങ്ങനെ

-shane-nigam-dileep

കൊച്ചി: യുവ നടൻ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിന്നും ഒഴിഞ്ഞുമാറി നടൻ ദിലീപ്. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്നും വഴുതിമാറുകയായിരുന്നു ദിലീപ്. പുതിയ ചിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കിടയിലാണ് ദിലീപിനോട് ഷെയ്ൻ നിഗം വിഷയത്തിൽ മാദ്ധ്യമപ്രവർത്തകർ പ്രതികരണം ചോദിച്ചത്.

ഫിയോക് എന്ന സംഘടനയുടെ തുടക്കക്കാരിൽ പ്രധാനിയായ ദിലീപ് ഒരു നടനെ വിലക്കിയതിൽ എന്ത് അഭിപ്രായം പറയും എന്നായിരുന്നു ചോദ്യം. എന്നാൽ,​ താൻ ഈ നാട്ടുകാരനേ അല്ലെന്നും, താൻ ഇതേപ്പറ്റി ഒന്നും പറയുന്നില്ലെന്നും ദിലീപ് മറുപടി നൽകി.

"സിനിമയുടെ വിലക്കിനെതിരെയാണ് ഫിയോക് രൂപീകരിച്ചത്. ഇപ്പോൾ വിലക്കുന്നത് സംബന്ധിച്ച വാർത്തകൾ വന്നിരുന്നു. ഇതിലെന്താണ് പ്രതികരം. ചോദ്യത്തിന് ദിലീപിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഇപ്പോൾ തനിക്കൊന്നും സംസാരിക്കാൻ പാടില്ല,​ അതുകൊണ്ടാണ്. സിനിമയെ കുറിച്ച് മാത്രം. നോ അദർ ക്യൊസ്റ്റൻസ് ,​ ഞാൻ ഈ നാട്ടുകാരനേ അല്ല"എന്നായിരുന്നു പ്രതികരിച്ചത്. എന്നാൽ,​ തന്റെ പുതിയ ചിത്രമായ "മെെ സാന്റെ"യെ കുറിച്ച് സംസാരിക്കുകയും ചെയ്തു. എന്റെർടെെൻമെന്റ് മൂവി ആണെന്നും കുട്ടികൾ-കുടുംബങ്ങൾ എല്ലാവർക്കും ഇഷ്ടമാകുന്ന സിനിമയായിരിക്കുമെന്നും ദിലീപ് പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SHANE NIGAM, CONTROVERSY, DILEEP, MEDIA, CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.