SignIn
Kerala Kaumudi Online
Sunday, 26 January 2020 5.14 PM IST

ഈ അവസരം നഷ്ടമാകരുത്: മലയാള ചിത്രം 'ചോല'യ്ക്ക് ആശംസകളുമായി തമിഴിലെ സൂപ്പർ സംവിധായകൻ

chola

തമിഴ്‌ സൂപ്പർ ഹിറ്റ് സിനിമകളായ പിസ, ജിഗർദണ്ഡ, പേട്ട തുടങ്ങി നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. കാർത്തിക് സുബ്ബരാജ് മലയാളത്തിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ചോല.സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത് ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണിത്. ചോലയിലെ സംവിധായകനും, ജോജുവിനും, സിനിമയ്ക്കും ആശംസകളേക്കി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ട്വീറ്റ് ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്. ചിത്രം ഈ വെള്ളിയാഴ്ച്ചയാണ് തിയേറ്ററുകളിൽ എത്തുന്നത്.

ചിത്രം ഇതിനോടകം മികച്ച നിരൂപക പ്രശംസയാണ് നേടിയിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളിൽ ഒന്നായ വെനീസ് ചലച്ചിത്ര മേളയിൽ കയ്യടി നേടിയ ചോല മലയാളത്തിന് തന്നെ അഭിമാനമായി മാറുകയുണ്ടായി. ചിത്രം അവാർഡുകൾ ഒക്കെ വാരികൂട്ടിയെങ്കിലും ഒരു കമേർഷ്യൽ ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും ചേർത്ത ഒരു റോഡ് ത്രില്ലർ മൂവിടെയാണെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്. ഏതൊരു സാധാരണക്കാരനും കണ്ടിരിക്കേണ്ട കാലികപ്രസക്തിയുള്ള സാമൂഹിക വിഷയത്തെ കൈകാര്യം ചെയ്യുന്ന ചിത്രമാണ് ചോല. ഒരു സ്ത്രീയുടെ ജീവിതത്തെ മുൻനിർത്തി പുരുഷന്റെ വ്യത്യസ്ത തലങ്ങളെയാണ് ചോലയിലൂടെ സംവിധായകൻ സനൽ കുമാർ ശശിധരൻ അവതരിപ്പിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA, CHOLA MOVIE, CINEMA, TAMIL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.